പ്ലസ്ടു റിസൾട്ട് ജൂലൈ 28 ബുധനാഴ്ച 3 മണിക്ക്: റിസൾട്ടുകൾ ഈ വെബ്സൈറ്റുകളിൽ ലഭ്യമാകും | kerala plus two result 2021



പ്ലസ് ടു, വി എച്ച് എസ് ഇ പരീക്ഷാ ഫലം ബുധനാഴ്ച പ്രഖ്യാപിക്കും. July 28 ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നു മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. ഇരുപരീക്ഷകളുടെയും മൂല്യനിര്‍ണയവും ടാബുലേഷനും പൂര്‍ത്തിയാക്കി. പരീക്ഷാ ബോര്‍ഡ് യോഗം കഴിഞ്ഞു. കോവിഡും തെരഞ്ഞെടുപ്പും കാരണം വൈകി ആരംഭിച്ച പരീക്ഷ കോവിഡ് രണ്ടാം തരംഗം കാരണം വീണ്ടും നീണ്ടുപോയി.

അടുത്തമാസം ആദ്യത്തോടെ പ്രവേശന പരീക്ഷ നടക്കാനിരിക്കെയാണ് ഹയര്‍സെക്കന്‍ഡറി കോഴ്‌സുകളുടെ ഫലം പൂര്‍ത്തിയാക്കിയത്. മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതലായിരിക്കും ഇത്തവണയും എന്നാണ് സൂചന.

ഇത്തവണ പ്ലസ് ടുവിന് മൊത്തം 4,47,461 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 4,46,471 കുട്ടികള്‍ റെഗുലര്‍ സ്ട്രീമിലും 990 വിദ്യാര്‍ഥികള്‍ പ്രൈവറ്റ് ആയും പഠിച്ചവരാണ്. 2,15,660 പെണ്‍കുട്ടികളും 2,06,566 ആണ്‍കുട്ടികളുമാണ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നത്.

ഫലമറിയാനുള്ള വെബ്സൈറ്റുകൾ: 

1. www.keralaresults.nic.in,

2. www.dhsekerala.gov.in,

3. www.prd.kerala.gov.in,

4. www.results.kite.kerala.gov.in,

5. www.kerala.gov.in,

6. www.vhse.kerala.gov.in.

Post a Comment

أحدث أقدم