അടിസ്ഥാനസൗകര്യവികസനത്തിന് ധനസഹായംനൽകാൻ ലക്ഷ്യമിട്ട് സർക്കാർ രൂപീകരിക്കുന്ന സ്ഥാപനത്തിന് പേര് നിർദേശിച്ച് 15 ലക്ഷംരൂപ പ്രതിഫലംനേടാം.
പേര്, ടാഗ് ലൈൻ, ലോഗോ എന്നിവയാണ് നിർദേശിക്കേണ്ടത്. തിരഞ്ഞെടുക്കപ്പെടുന്ന പേരും ലോഗോയും ടാഗ് ലൈനും നൽകുന്നവർക്ക് അഞ്ചുലക്ഷം രൂപവീതമാണ് സമ്മാനം നൽകുക. രണ്ടാംസ്ഥാനംനേടുന്നവർക്ക് മൂന്നു ലക്ഷവും മൂന്നാം സ്ഥാനത്തെത്തുന്നവർക്ക് രണ്ടുലക്ഷം രൂപയും നൽകും.
പുതിയതായി രൂപീകരിക്കുന്ന ധനകാര്യ വികസന സ്ഥാപന(ഡിഎഫ്‌ഐ)ത്തിനുവേണ്ടിയാണ് മത്സരം സംഘടിപ്പിക്കുന്നത്. എൻട്രികൾ അയക്കേണ്ട അവസാന തിയതി ഓഗസ്റ്റ് 15ആണ്. സർഗാത്മകത, ആശയവുമായി അടുത്തുനിൽക്കുന്നവ തുടങ്ങിയവ പരിഗണിച്ചായിരിക്കും വിജയികളെ തിരഞ്ഞെടുക്കുക.
നാഷണൽ ബാങ്ക് ഫോർ ഫിനാൻസിങ് ഇൻഫ്രസ്ട്രക്ടചർ ആൻഡ് ഡെവലപ്‌മെന്റ് ആക്ട് 2021 പ്രകാരമാണ് പുതിയ സ്ഥാപനം രൂപീകരിക്കുന്നത്. നാഷണൽ ഇൻഫ്രസ്ട്രക്ചർ പൈപ്പ്‌ലൈനിനുകീഴിൽ 7000 പദ്ധതികളാണുള്ളത്. 111 ലക്ഷംകോടിയുടെ പദ്ധതി പൂർത്തീകരണത്തിന് സഹായിക്കുകയെന്നതാണ് സ്ഥാപനത്തിന്റെ ലക്ഷ്യം. ഡവലപ്‌മെന്റ് ബാങ്കായിട്ടായിരിക്കും സ്ഥാപനം പ്രവർത്തിക്കുക.
إرسال تعليق