പ്ലസ് വൺ ആപ്ലിക്കേഷൻ സമർപ്പിക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം | +1 Admission 2021


സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ഏകജാലക അപേക്ഷകൾ ഉടൻതന്നെ ഓൺലൈനായി ആരംഭിക്കും. പ്ലസ് വൺ അഡ്മിഷൻ അപേക്ഷിക്കാൻ പോകുന്ന കുട്ടികളും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഹയര്‍ സെക്കന്‍ഡറി സെന്‍ട്രലൈസ്ഡ് അഡ്മിഷന്‍ പ്രോസസ് (എച്ച്.എസ്.സി.എ.പി) വഴിയാണ് പ്രവേശന നടപടികള്‍. എച്ച്.എസ്.സി.എ.പി. യുടെ വെബ്‌സൈറ്റായ hscap.kerala.gov.in ല്‍ പത്താം ക്ലാസ് കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

പേര്, മാര്‍ക്ക് വിവരങ്ങള്‍, താല്‍പ്പര്യമുള്ള സ്ട്രീം എന്നിവ പൂരിപ്പിക്കണം. മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഡിഎച്ച്എസ്ഇ അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിക്കും. ഇതുപ്രകാരം വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ സ്‌കൂളുകളില്‍ ഇഷ്ടപ്പെട്ട സ്ട്രീമുകളില്‍ പ്രവേശനം നല്‍കും.

പ്ലസ് വൺ പ്രവേശനം | പ്രധാന വിശദാംശങ്ങൾ

1. അപേക്ഷ ക്ഷണിച്ച ഉടനെ അപേക്ഷിക്കരുത്. (ആദ്യം അപേക്ഷിച്ചെന്നു കരുതി അഡ്മിഷൻ കിട്ടുകയില്ല. മാർക്കുണ്ടെങ്കിൽ അവസാന ദിവസം അപേക്ഷിച്ചാലും കിട്ടും)

2. വളരെ ശ്രദ്ധയോടെ ചെയ്തില്ലെങ്കിൽ ഖേദിക്കേണ്ടി വരും.

3. ഒരു പ്രാവശ്യം അപേക്ഷ ചെയ്ത് കഴിഞ്ഞാൽ പിന്നീട് അതിൽ മാറ്റത്തിരുത്തലുകൾ വരുത്താൻ വളരെ പ്രയാസമാണ്.

4. ഈ പ്രാവശ്യം A+ കൂടുതലായതിനാൽ താൽപര്യമുള്ള വിഷയങ്ങൾ കൊടുത്തതിന് ശേഷം മറ്റു വിഷയങ്ങൾ കൂടി ചേർക്കാൻ ശ്രമിക്കുക. അല്ലെങ്കിൽ എവിടെയും കിട്ടാതിരിക്കാനുള്ള സാധ്യതയുണ്ട്

5. മറ്റുള്ളവർ എന്ത് പഠിക്കുന്നു എന്നതല്ല എനിക്ക് എന്ത് പഠിക്കാൻ കഴിയുമെന്ന് ആദ്യം ആലോചിക്കുക.

6. പരമാവധി അടുത്തുള്ള , പോയി വരാൻ കഴിയുന്ന സ്കൂളുകൾ മുഴുവൻ കൊടുക്കാൻ ശ്രമിക്കുക.

7. അഡ്മിഷൻ സമയത്തിനു മുൻപ് അർഹരായ വിദ്യാർത്ഥികൾ സ്പോർട്സ്ആർട്സ്, JRC,SPC,നീന്തൽ,സ്കൗട്ട്സ്രാജ്യ പുരസ്കാർമുതലായ സർട്ടിഫിക്കറ്റുകൾ നേരത്തെ റെഡിയാ ക്കിവെക്കുക.

8. അപേക്ഷ നൽകുന്ന സമയത്ത് ചേർക്കുന്ന സർട്ടിഫിക്കറ്റുകളുടെ നമ്പർ ചേർക്കണം.

9. അഡ്മിഷൻ സമയത്തിനു മുൻപ് വരുമാന സർട്ടിഫിക്കറ്റ്, ജാതി, നാറ്റിവിറ്റി സർട്ടിഫിക്കറ്റ് 7. അഡ്മിഷൻ സമയത്തിനു മുൻപ് അർഹരായ വിദ്യാർത്ഥികൾ സ്പോർട്സ്ആർട്സ്, JRC,SPC,നീന്തൽ,സ്കൗട്ട്സ്രാജ്യ പുരസ്കാർമുതലായ സർട്ടിഫിക്കറ്റുകൾ നേരത്തെ റെഡിയാക്കിവെക്കുക.

10. അഡ്മിഷൻ ആവശ്യത്തിന് പുറമെ സ്കോളർഷിപ്പ് ആവശ്യത്തിന് ആവശ്യമായ രേഖകൾറേഷൻ കാർഡ് വസ്തുനികുതി ആധാർ കാർഡ് സർട്ടിഫിക്കറ്റ്രക്ഷിതാവിന്റെ സ്കൂൾ സർട്ടിഫിക്കറ്റ്/TCമാർക്ക് ലിസ്റ്റ് ഉള്ളവർ അതും കരുതുക

11. SSLC മാർക് ലിസ്റ്റ് പ്രിന്റെടുത്ത് വെക്കേണ്ടതാണ്.

പ്ലസ് വൺ ആപ്ലിക്കേഷൻ സമർപ്പിക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം

വളരെ ഏറെ ശ്രദ്ധിക്കേണ്ട കാര്യമാണ് ഓപ്‌ഷൻ കൊടുക്കുക എന്നത്.

തെറ്റികൊടുത്താൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട വിഷയം ഇഷ്ടപ്പെട്ട സ്‌കൂളിൽ ലഭിക്കാതെ വരും.

എല്ലാ സ്‌കൂളുകളിലും ഇഷ്ടപ്പെട്ട സബ്ജെക്റ്റ് ഉണ്ടായിക്കൊള്ളണമെന്നില്ല.

അത് കൊണ്ട്,

  • സബ്ജെക്റ്റ് ആണ് നോക്കുന്നതെങ്കിൽ താത്പര്യമുള്ള വിഷയം ഏതെല്ലാം സ്‌കൂളിൽ ഉണ്ട് എന്ന് നോക്കി ആ സ്‌കൂളുകൾ ആദ്യം എന്ന ക്രമത്തിൽ എഴുതുക. (ഉദാഹരണം: ഇഷ്ട വിഷയം സയൻസ് ആണെങ്കിൽ, സയൻസ് പാഠ്യവിഷയമായി ഉൾപ്പെടുത്തിയിട്ടുള്ള സ്‌കൂളുകളാണ് ആദ്യം എഴുതേണ്ടത്,) അടുത്ത ഓപ്‌ഷൻ കൊമേഴ്‌സ് ആണെങ്കിൽ ആ വിഷയം ഏതൊക്കെ സ്‌കൂളിൽ ഉണ്ട് എന്നുനോക്കി പൂരിപ്പിക്കുക.
  • ഇനി വിഷയം ഏതായാലും കുഴപ്പമില്ല, ഏതെങ്കിലും സ്‌കൂളിൽ കിട്ടിയാൽ മതി എന്നാണെങ്കിൽ ഓരോ സ്‌കൂളിലെയും എല്ലാ വിഷയവും എഴുതാവുന്നതാണ്.
  • ഇഷ്ടമുള്ള വിഷയവും പോയിവരാൻ എളുപ്പമുള്ള/അടുത്തുള്ള സ്‌കൂളുകൾ നോക്കി പൂരിപ്പിക്കുന്നതാകും നല്ലത്.
  • ബോണസ് പോയിന്റ് ലഭിക്കുന്ന കുറച്ചു കാര്യങ്ങൾ ഉണ്ട്, അവ വളരെ ശ്രദ്ധാപൂർവ്വം വേണം പൂരിപ്പിക്കാൻ
  • OBC – മുസ്‌ലിം ഹിന്ദു ഒബിസി വിഭാഗത്തിൽ പെട്ടവർ ഒബിസി എന്ന് തന്നെ കൊടുക്കുക.

SSLC ബുക്കിൽ ഒബിസി ആണെങ്കിൽ പോലും ഈഴവ, തിയ്യ, ബിലവ തുടങ്ങിയവർ OBC എന്ന് കൊടുക്കാതെ ഈഴവ, തിയ്യ, ബിലവ എന്ന് തന്നെ കൊടുക്കുക.

  • NCC, സ്‌കൗട്ട്, രാജ്യപുരസ്കാർ തുടങ്ങിയവക്ക് 2 ബോണസ് പോയിന്റ് ലഭിക്കും. നിർബന്ധമായും ആപ്ലിക്കേഷൻ ഫോമിൽ ഈ ഭാഗം അടയാളപ്പെടുത്തുക.
  • നീന്തൽ അറിയുമെങ്കിൽ സ്പോർട്സ് കൗൺസിൽ (പഞ്ചായത്ത്, മുനിസിപ്പാലിറ്റി, ജില്ല) നിന്ന് നീന്തൽ സർട്ടിഫിക്കറ്റ് വാങ്ങിക്കുക. അതും നിങ്ങൾക്ക് ബോണസ് പോയിന്റ് നേടിത്തരുന്ന കാര്യമാണ്.
  • ഒരു സ്‌കൂളിലെ ഒരേ സബ്ജക്റ്റുകൾക്ക് ഒന്നിൽ കൂടുതൽ അപേക്ഷകൾ വന്നാൽ പ്രയോരിറ്റി ലഭിക്കണമെങ്കിൽ സ്പോർട്സ്, കലോത്സവം തുടങ്ങിയവയിൽ പങ്കെടുത്ത വിവരങ്ങൾ നിർബന്ധമായും നൽകേണ്ടതുണ്ട്. അതും ബോണസ് പോയിന്റ് ലഭിക്കാൻ കാരണമാകും.

+1 ആപ്ലിക്കേഷൻ പെട്ടന്ന് കൈപ്പറ്റുക. ഓൺലൈൻ അപേക്ഷ ആരംഭിച്ചു കഴിഞ്ഞാൽ തിരക്ക് വർദ്ധിക്കാൻ സാധ്യത ഉണ്ട്.

HS CAP കേരള പ്ലസ് വൺ പ്രവേശനം 2021@ hscap.kerala.gov.in – യോഗ്യത, അപേക്ഷാ ഫോം: കേരള ഹയർ സെക്കൻഡറി പ്ലസ് വൺ അഡ്മിഷൻ 2021 സിംഗിൾ വിൻഡോ രജിസ്ട്രേഷൻ ഡിഎച്ച്എസ്ഇ കേരളത്തിന്റെ ഔദ്യോഗിക സൈറ്റിൽ ലഭ്യമാണ്. . ഡിഎച്ച്എസ്ഇ കേരളം +1 പ്രവേശന പ്രക്രിയ ഒരു കൂട്ടം പ്രക്രിയകളിലൂടെയാണ് ചെയ്യുന്നത്. HS CAP കേരള പ്ലസ് വൺ അഡ്മിഷൻ ആപ്ലിക്കേഷൻ 2021 രജിസ്ട്രേഷനും അലോട്ട്മെന്റ് പ്രക്രിയയും ഒരു ഡിഎച്ച്എസ്ഇ കേരള സിംഗിൾ വിൻഡോ സിസ്റ്റം (എകജാലക് പ്രവേശനം) ഈ കേന്ദ്രീകൃത ആപ്ലിക്കേഷൻ പ്രക്രിയയിലൂടെ നടത്തും.

തത്സമയ അപ്‌ഡേറ്റ്: കേരള പ്ലസ് വൺ 2021 പ്രവേശന അറിയിപ്പും അപേക്ഷാ ഫോമുകളും പുറത്തിറക്കും. ഹയർ സെക്കൻഡറി സെൻട്രലൈസ്ഡ് അഡ്മിഷൻ പ്രോസസ്സ് +1 ൽ പ്രവേശനം നേടാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ മോഡ് വഴി അപേക്ഷിക്കാൻ കഴിയും.

കേരള പ്ലസ് വൺ അഡ്മിഷൻ 2021 നുള്ള നേരിട്ടുള്ള ലിങ്കുകൾ ഈ പേജിന്റെ അവസാനത്തിൽ ഞങ്ങൾ അറ്റാച്ചുചെയ്തിരിക്കുന്നതിനാൽ, നിങ്ങൾക്കെല്ലാവർക്കും കേരള പ്ലസ് വൺ പ്രവേശന അപേക്ഷാ ഫോം 2021 പരിശോധിച്ച് സമർപ്പിക്കുന്നത് വളരെ എളുപ്പമായിരിക്കും. ലിങ്ക് ഒരു കുറിപ്പ് ഉണ്ടാക്കുക ഉദ്യോഗസ്ഥർ അവരുടെ ഔദ്യോഗിക സൈറ്റിൽ പ്രവേശനം പ്രഖ്യാപിക്കുമ്പോൾ സജീവമാകും.

Post a Comment

أحدث أقدم