ഫലപ്രദമായ അധ്യാപനം | Productive teaching

ക്ലാസ്സ് റൂമുകൾ വീടുകളിലേക്ക് നീങ്ങിയ ഈസമയത്ത് അധ്യാപകൾ കുട്ടികളുടെ പഠന കാര്യത്തിൽ കൂടുതൽ ശ്രദ്ധരാവേണ്ടതുണ്ട്. കുട്ടികളുടെ പഠന കാര്യത്തിൽ എപ്പോഴും നല്ല താല്പര്യം കാണിക്കണം. പഠിക്കാൻ കുട്ടികളെ നിരന്തരം പ്രേരിപ്പിക്കുന്നതും, പഠിപ്പിക്കുന്നതിന് എളുപ്പമായ മാർഗ്ഗങ്ങൾ കണ്ടെത്തുന്നതും അധ്യാപന പാടവത്തിൻറെ ഭാഗമാണ്. വ്യക്തമായ ആസൂത്രണത്തോടെ ആയിരിക്കണം ഓരോ ദിവസവും ക്ലാസ്സിൽ എത്തുന്നത്

എങ്ങനെ ആസൂത്രണം ചെയ്യാം

🖊 വർഷാരംഭത്തിൽ തന്നെ അതാത് വർഷത്തിൽ പഠിപ്പിക്കാനുള്ള ഭാഗങ്ങൾ വായിച്ചോ മറ്റോ അധ്യാപകൻ മുഴുവനായി അറിഞ്ഞിരിക്കണം.

🖊 ഓരോ ദിവസവും എടുക്കാനുള്ള പാഠങ്ങൾ അധ്യാപകൻ നേരത്തെ നോക്കി വെക്കുകയും, ഈ പാഠം എടുത്തു തീർന്നപ്പോഴേക്കും കുട്ടി ഇതിൽ നിന്നും എന്ത് മനസ്സിലാക്കി എടുക്കണമെന്നും കുട്ടിക്ക് എന്തൊക്കെ കഴിവുകൾ ഉണ്ടാവണമെന്നും കൃത്യമായി അധ്യാപകനു ധാരണ ഉണ്ടായിരിക്കണം.

🖊 അതാത് ദിവസങ്ങളിൽ ക്ലാസ് റൂമിലെത്തി ആലോചിക്കുന്നതിനു പകരം ഈ പാഠം കുട്ടി പഠിച്ചെടുക്കാൻ എന്തൊക്കെ ചെയ്യണമെന്നും ഈ പാഠത്തെ എങ്ങനെയൊക്കെ വിശദീകരിക്കണമെന്നും ഈ പാഠത്തിൻറെ അവസാനം കുട്ടി എന്തൊക്കെ പ്രവർത്തനങ്ങൾ ചെയ്യണമെന്നും അധ്യാപകനു നിശ്ചയം വേണം.


🖊 ഓൺലൈൻ ക്ലാസിലെ പാഠഭാഗം കുട്ടി കൃത്യമായി മനസ്സിലാക്കിട്ടുണ്ടെന്ന് ഉറപ്പുവരുത്താനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുക

🖊 ഓരോ പാഠവും അവസാനിച്ചു കഴിഞ്ഞാൽ അനന്തര ഫലം അറിയാൻ (outcome) മൂല്യനിർണയം നടത്തണം.

Activity Based Classroom

ഓരോ ദിവസത്തെയും പാഠഭാഗം എടുത്തതിനുശേഷം പാഠത്തിൽ പരാമർശിച്ച കാര്യങ്ങൾ കൂടുതൽ മനസ്സിലാവുന്ന രൂപത്തിലുള്ള എന്തെങ്കിലും പ്രവർത്തനങ്ങൾ കുട്ടികൾക്ക് നൽകി കുട്ടികളെ ക്ലാസിൽ സജീവമാക്കി നിർത്തണം

ടീച്ചിങ്ങ് ആപ്പ്

ലൈവ് ആയി ക്ലാസ് നടത്തുന്നതിനും ഹാജർ രേഖപ്പെടുത്തുന്നതിനും വർക്കുകൾ നൽകുന്നതിനും മറ്റു നിരവധി പ്രത്യകതകളും അടങ്ങിയ പല ആപ്ളിക്കേഷനുകളും ഇന്ന് ലഭ്യമാണ് അവ നമ്മൾ ഉപയോഗപ്പെടുത്തിയാൽ മതി അവയിൽ പ്രധാനപ്പെട്ട ഒന്ന് ഇവിടെ പരിചയപ്പെടുത്താം

Post a Comment

أحدث أقدم