എന്താണിത്ര പ്രാധാന്യം?
വളരെ ചെറുപ്പത്തിൽ തന്നെ കുഞ്ഞുങ്ങളെ ശരിയായ രീതിയിൽ പെൻസിൽ പിടിക്കാൻ പരിശീലിപ്പിക്കേണ്ടതുണ്ട്. തെറ്റായ രീതിയിൽ പെൻസിൽ പിടിച്ച് ശീലിച്ചാൽ ആ ശീലം മാറ്റിയെടുക്കാൻ വളരെ പാടു പെടും. മാത്രമല്ല, തെറ്റായ രീതിയിലുള്ള പെൻസിൽ പിടുത്തം കൈ വേദിനിക്കുന്നതിനും തൽഫലമായി എഴുത്തിനോടുള്ള വിമുഖത വരുന്നതിന് കാരണമായിത്തീരുകയും ചെയ്യും. തെറ്റായ രീതിയിൽ പെൻസിൽ പിടിച്ച് ശീലിച്ചതിൻ്റെ ഫലമായ രൂപപ്പെടുന്ന എഴുത്തിനോടുള്ള വെറുപ്പ് പിൽകാലത്ത് സ്കൂളിലും മറ്റും പഠനത്തെ വളരെ സാരമായി ബാധിക്കും
എഴുത്തിൻ്റെ വേഗതയും ഭംഗിയും നിർണ്ണയിക്കുന്നതിൽ ശരിയായ രീതിയിലാണോ പെൻസിൽ പിടിച്ചിരിക്കുന്നത് എന്നതിന് ശക്തമായ പങ്കുണ്ട്. ആകയാൽ കുട്ടികളെ ചെറു പ്രായത്തിൽ തന്നെ ശരിയായ രീതിയിൽ പെൻസിൽ പിടിക്കാൻ പരിശീലിപ്പിക്കേണ്ടതുണ്ട്.
ട്രൈപോട് രീതി (The Tripod Grip)
- കുഞ്ഞുഞ്ഞളെ ശരിയായി രീതിയിൽ പെൻസിൽ പിടിപ്പിക്കാൻ പഠിപ്പിക്കുന്നതിൻ്റെ ആദ്യ പടി ചിത്രത്തിൽ കാണുന്ന പോലെ ചെറു വിരലും മോതിര വിരലും മടക്കിപ്പിടിച്ച് ബാക്കിവരുന്ന വിരലുകൾ ഉയർത്തിപ്പിടിക്കുക എന്നതാണ്.
- ചിത്രത്തിൽ കാണുന്ന പോലെ കൈ പിടിക്കാൻ (Alligator Mouth) പരിശീലിപ്പിക്കുക.
- ശരിയായ രീതിയിൽ Alligator Mouth രൂപപ്പെടുത്താൻ സാധിച്ചാൽ ചിത്രത്തിൽ കാണുന്ന പോലെ പെൻസിൽ പിടിക്കാൻ പരിശീലിപ്പിക്കുക.
എഴുതുന്ന സമയത്ത് ശരിയായ പെൻസിൽ കൺട്രോൾ ലഭിക്കാൻ പെൻസിലിൻ്റെ അറ്റ ഭാഗത്താണ് (Edge) പിടിക്കേണ്ടത്.
പരീശീലനത്തിൻ്റെ തുടക്ക സമയങ്ങളിൽ വൃത്താകൃതിയിലുള്ള പെൻസിലുകൾ പിടിക്കാൻ ചെറിയ ബുദ്ധിമുട്ട് ഉണ്ടാവുക സ്വാഭാവികമാണ്. ആകയാൽ ഷഢ്ഭുജമോ (Hexagonal) ത്രികോണമോ (Triangular) ആയ പെൻസിൽ ഉപയോഗിച്ച് പരിശീലിക്കുന്നതാവും നല്ലത്.
എത്രശ്രമിച്ചിട്ടും ശരിയായ രീതിയിൽ പെൻസിൽ പിടിക്കാൻ സാധിക്കുന്നില്ലെങ്കിൽ മാർക്കറ്റിൽ ലഭ്യമായ പെൻസിൽ ഗ്രിപ്പുകളുടെ (Pencil Grip) സഹായം തേടാവുന്നതാണ്.
നിങ്ങളുടെ ഓരോ ടോപികും വളരെ ഉപകാരപ്രദമാണ്. അല്ലാഹു ഇരുലോക വിജയികളിൽ നിങ്ങളെയും നമ്മെയും ഉൾപെടുത്തട്ടേ
ردحذفAmeen
حذفReally help full
ردحذفإرسال تعليق