വിദ്യാഭ്യാസ മേഖല ഓണ്‍ലൈനിലേക്ക് മാറിയതോടെ പഠനപ്രവര്‍ത്തനങ്ങളും ക്ലാസുകളും വര്‍ക്കുകളുമെല്ലാം വ്യത്യസ്ഥ ആപ്പുകള്‍ വഴിയാണ് നടക്കുന്നത്. സൂമും ഗൂഗിള്‍ മീറ്റും ഗൂഗിള്‍ ക്ലാസ് റൂം അറിയാത്തവരുണ്ടാവില്ല. എന്നാല്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഒരു ആപ്പിനെ നമുക്ക് പരിചയപ്പെടാം. ഓണ്‍ലൈന്‍ ക്ലാസെടുക്കാനും കുട്ടികളുടെ അറ്റന്ഡസെടുക്കാനും മാത്രമല്ല പരീക്ഷ, നോട്ട്സ്, ടൈംടേബിള്‍ എന്നിവ ശെയര്‍ ചെയ്യാനും ക്രമീകരിക്കാനും സാധിക്കുന്ന ആപ്ലിക്കേഷനാണിത്. അസൈന്മെന്റുകള്, നോട്ടീസ്, കുട്ടികളുടെ ഫീസ് എന്നിവയെല്ലാം നടത്താന്‍ പറ്റുന്ന ഈ ആപ്പ് പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്.
TEACHMINT പ്രവര്‍ത്തനം; ഫീച്ചേഴ്സ്
➤ താഴെ നല്കിയ ലിങ്ക് ഉപയോഗിച്ച് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.
➤ ഭാഷ തെരഞ്ഞെടുക്കുക
➤ മൊബൈല്‍ നമ്പര്‍ ടൈപ്പ് ചെയ്യുക. ഒടിപി നല്‍കുക.
➤ പേര് നല്‍കുക (ക്ലാസ് ടൈമില്‍ ഈ പേരാവും മറ്റുള്ളവര്‍ കാണുക. ശരിയായ പേര് നല്‍കുക)
➤ നിങ്ങള്‍ വിദ്യാര്‍ത്ഥിയാണെങ്കില്‍ student എന്നും അധ്യാപകനാണെങ്കില്‍ teacher എന്നും തെരഞ്ഞെടുക്കുക
➤ ഇനി ക്ലാസ് റൂം create ചെയ്യാനുള്ള ഭാഗമാണ്. Name, Subject, Class room type ടൈപ്പ് ചെയ്ത് Continue പ്രസ് ചെയ്യുക
➤ തുടര്‍ന്ന് താഴെ കാണുന്ന വിധം സ്ക്രീന്‍ നമുക്ക് ലഭിക്കും. ക്ലാസ് എടുക്കാന്‍ കുട്ടികള്‍ക്ക് ലിങ്ക് ഷെയര്‍ ചെയ്യാന്‍ Invite students എന്ന ബട്ടണ്‍ പ്രസ് ചെയ്യുക.
➤ summary, recordings, tests, student, chat, notice board, assignments, study materials തുടങ്ങി ഒട്ടനവധി ഒപ്ഷന്സ് നമുക്ക് കാണാനാവും.
FEATURES!!
➤ RECORDING
ക്ലാസെടുക്കുന്ന സമയത്ത് റെക്കോര്‍ഡ് ചെയ്യാനുള്ള ഒപ്ഷനാണിത്. ടീച്ചറിനും വിദ്യാര്‍ത്ഥിക്കും ഈ ഒപ്ഷന്‍ ലഭ്യമാണ്. അഥവാ ക്ലാസ് ടൈമില്‍ ഇരിക്കാന്‍ പറ്റിയില്ലെങ്കില്‍ റെക്കോര്‍ഡ് ഓണ്‍ ചെയ്താല്‍ പിന്നീട് ക്ലാസ് കാണാവുന്നതാണ്.
➤ TESTS
വിഷയവുമായി ബന്ധപ്പെട്ട ടെസ്റ്റ് നടത്താനുള്ള ഫീച്ചറാണിത്. create test സെലക്ട് ചെയ്താല്‍ mcq & subjective എന്ന ഒപ്ഷന്‍ ലഭിക്കും. ഇഷ്ടമുള്ള ടൈപ്പ് സെല്കട് ചെയ്യുക. topic, description, test date, time, duration എന്നിവ നല്‍കുക. question, mark, penalty വേണമെങ്കില്‍ നല്കി continue കൊടുക്കുക.
➤ STUDENTS
വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് നമുക്ക് കാണാം. മറ്റാരെങ്കിലും ക്ലാസിലുണ്ടെങ്കില്‍ ഡിലീറ്റ് ഐക്കണില്‍ ക്ലിക്ക് ചെയ്ത് പുറത്താക്കാം. അതുപോലെ കോള്‍ ചെയ്യാനുമാവും.
➤ CHAT
ക്ലാസ് റൂമില്‍ ടെക്സ്റ്റുകള്‍ കൈമാറാന്‍ ചാറ്റ് ഉപയോഗിക്കാം. ഫയലുകള്‍ കൈമാറാം.
➤ NOTICE BOARD
എന്തെങ്കിലും പ്രധാന കാര്യങ്ങള്‍ അറിയിക്കാനുണ്ടെങ്കില്‍ നോട്ടീസ് ഉപയോഗിക്കാം. അതുപോലെ എന്തെങ്കിലും ഫയലുകള്‍ അറ്റാച്ച് ചെയ്യാനുമാവും.
➤ ASSIGNMENTS
create assignment എടുത്ത് topic, description, submit date and time, mark എന്നിവ നല്കി അസൈന്മെന്റുകള് നല്‍കാം.
➤ STUDY METERIALS
എല്ലാവര്ക്കും കൂടുതല്‍ പ്രയോജനപ്പെടുന്ന ഒപ്ഷനാണിത്. ഡോക്യുമെന്റ്, ഇമേജസ്, യൂട്യൂബ് വീഡിയോസ് എന്നിങ്ങനെ മൂന്ന് ഒപ്ഷനുകള്‍ വഴി സ്റ്റഡി മെറ്റീരിയല്‍സ് ഷെയര്‍ ചെയ്യാം.
➤ TIMETABLE AND ATTENDANCE
ക്ലാസ് റൂമിലെ അറ്റന്‍ഡന്‍സ് എടുക്കാന്‍ ആദ്യം ടൈംടേബിള്‍ സെറ്റ് ചെയ്യേണ്ടതുണ്ട്. ക്ലാസ് ടൈം സെറ്റ് ചെയ്യുക.
➤ FEE
add fee എന്ന ഒപ്ഷന്‍ വഴി കുട്ടികളുടെ ഫീ നിയന്ത്രിക്കാനും കൈകാര്യം ചെയ്യാനുമാവും.
➤ LIVE CLASS
go live വഴി ലൈവായി ക്ലാസെടുക്കാം. പോര്ട്ട്റൈറ്റായും ലാന്ഡ്സ്കൈപ്പായും സ്ക്രീന്‍ സെലക്ട് ചെയ്യാം. ക്ലാസ് എല്ലാവര്ക്കും കാണാതിരിക്കാനായി പബ്ലിക് ഓഫ് ചെയ്യുക.
ക്ലാസില്‍ ജോയിന്‍ ചെയ്യാന്‍
student എന്ന ഒപ്ഷനില്‍ ക്ലിക്ക് ചെയ്ത് continue കൊടുക്കുക. ടീച്ചര്‍ നേരത്തെ അയച്ചു തന്ന നമ്പര്‍ enroll ചെയ്യുക. ലിങ്ക് വഴിയും ക്ലാസില്‍ പ്രവേശിക്കാവുന്നതാണ്.
സൂപ്പർ
ReplyDeletePost a Comment