പഠനം ആനന്ദകരമാക്കാനുള്ള മാര്‍ഗങ്ങള്‍ | Make learning fun

learning,education,best student,ways to best student,

ഒരു ടീച്ചര്‍, ഒരു രക്ഷിതാവ് എന്ന നിലക്ക് കുട്ടികളെ പഠനത്തിന് പ്രേരിപ്പിക്കുന്നത് വളരെ പ്രായസമേറിയ കാര്യമായി മാറാറുണ്ട്. സാധാരണ പാരമ്പര്യമായി പഠിക്കാന്‍ നാം നല്‍കുന്ന ഉപദേശ നിര്‍ദേശങ്ങള്‍ ഫലം ചെയ്യുന്നില്ലെങ്കില്‍ ഒരു വിചിന്തനം നടത്താനുള്ള സമയമായി എന്നാണര്‍ത്ഥം. പഠനത്തിന് പുതിയ രൂപങ്ങള്‍ ആസൂത്രണം ചെയ്യാനും നടപ്പാക്കാനും തയ്യാറാവുകയാണ് ഇനി വേണ്ടത്. 

1. പഠനത്തെ വ്യക്തിഗതമാക്കുന്നു

A)  കുട്ടിയുടെ പ്രത്യേക താല്‍പര്യങ്ങളെ സംയോജിപ്പിക്കുക

കുട്ടികളുടെ താല്‍പര്യങ്ങളെ മാനിച്ച് അവരുടെ പഠനപ്രവര്‍ത്തനങ്ങള്‍ക്ക് കൂടെയിരിക്കുമ്പോള്‍ കുട്ടിക്ക് പഠനത്തില്‍ താല്‍പര്യം വര്‍ധിക്കാന്‍ കാരണമാകുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. കുട്ടിയുടെ കൂടെ നാം ചെലവഴിക്കുന്ന സമയം മുഴുവന്‍ പഠനത്തിലല്ല ഏര്‍പെടേണ്ടത്. പകരം ഒരിത്തിരി സമയം കുട്ടിയുടെ ഹോബികളെ കുറിച്ചും താല്‍പര്യങ്ങളെ കുറിച്ചു ചോദിച്ചറിയുകയും അന്വേഷിക്കുകയും വേണം. അതുപോലെ മെറ്റീരിയല്‍സ്, ബുക്‌സ്, ഗെയിംസ് പോലെയുള്ള കാര്യങ്ങള്‍ക്ക് സപ്പോര്‍ട്ട് ചെയ്യുകയും വേണം. നിങ്ങള്‍ ഒരു രക്ഷിതാവാണെങ്കില്‍ കുട്ടിയുടെ താല്‍പര്യമുള്ള മേഖല കണ്ടെത്തുകയും സപ്പോര്‍ട്ട് ചെയ്യുകയുമാണ് വേണ്ടത്. മ്യൂസികില്‍ താല്‍പര്യമുള്ള കുട്ടിയെ മ്യൂസിക് പഠിപ്പിക്കുകയും മ്യൂസിക് ക്ലാസുകള്‍ നല്‍കുകയുമാണ് വേണ്ടത്.

B) കുട്ടിയുടെ പഠനത്തിന് സമയം നിശ്ചയിക്കുക

എല്ലാ കുട്ടികളും ഒരു പോലെയാണെന്നു ചിന്തിക്കുന്നതും താരതമ്യം ചെയ്യുന്നതും തീര്‍ത്തും നിരുത്തരവാദിത്വപരമാണ്. അധ്യാപകരാണെങ്കിലും രക്ഷിതാക്കളാണെങ്കിലും കുട്ടിയുടെ ആവശ്യങ്ങള്‍ക്ക് പരിഗണ നല്‍കണം. ഇരുന്ന് പഠിക്കാന്‍ സാധിക്കുന്നവരും ചലനാത്മക പഠനത്തിന് സാധിക്കുന്നവരും നമ്മുടെ കുട്ടികളിലുണ്ട്. അതിന് ആദ്യം കുട്ടി visual learner, auditory learner, physical learner ആണോയെന്ന് തിരിച്ചറിയുകയാണ് വേണ്ടത്. 

ഒരുപാട് സമയം ഒരേ ഇരിപ്പില്‍ പഠിക്കാന്‍ കഴിയാത്ത കുട്ടികളാണ് മിക്കവരും. അവര്‍ക്ക് മതിയായ വിശ്രമ സമയം നല്‍കണം. വിശ്വല്‍ ലേര്‍ണര്‍ ആണെങ്കില്‍ ധാരാളം പിക്ചറുകളുള്ള പുസ്തകങ്ങള്‍ എത്തിച്ചുകൊടുക്കല്‍ നല്ലതാണ്. കുട്ടിയുടെ പഠന രീതി അറിയാത്തവര്‍ക്ക്  ക്വിസ്, ടെസ്റ്റുകള്‍ നടത്തി കണ്ടെത്താവുന്നതാണ്. 

C) മറ്റുള്ളവരെ പഠിപ്പിക്കാനുള്ള അവസരം നല്‍കുക

കൂട്ടുകാര്‍ക്കോ മറ്റോ പഠിപ്പിക്കാന്‍ അവസരം നല്‍കുന്നത് കുട്ടികള്‍ക്ക് പഠനത്തിന് കൂടുതല്‍ താല്‍പര്യം ജനിപ്പിക്കാനും കൂടുതല്‍ മനസ്സിലാകാനും കാരണമാണ്. 

ക്ലാസില്‍ അധ്യാപകന് ഓരോ കുട്ടികള്‍ക്കും വ്യത്യസ്ഥ ടോപിക്കുകള്‍ നല്‍കുകയും അവയെ കുറിച്ച് പഠിച്ച് വരാനും പറയാം. അല്ലെങ്കില്‍ വ്യത്യസ്ഥ ഗ്രൂപ്പുകളായി തിരിച്ച് ഓരോ വിഷയങ്ങളും നല്‍കാം. സ്വയം ഉത്തരങ്ങള്‍ കണ്ടെത്താന്‍ കൂടുതല്‍ പ്രോത്സാഹനം നല്‍കണം. വീട്ടിലാണെങ്കില്‍ ഓരോ ദിവസത്തെയും ക്ലാസില്‍ നടന്ന കാര്യങ്ങള്‍ കുട്ടിയോട് ചോദിക്കുകയും അത് പഠിപ്പിച്ച് തരാനും പറഞ്ഞ് രക്ഷിതാവ് കുട്ടിയെ അധ്യാപകനാക്കി മാറ്റണം. 

D) കുട്ടിയുടെ പഠനപ്രവര്‍ത്തനങ്ങളില്‍ ഒപ്പം നില്‍ക്കുക

കുട്ടികളോട് പഠിക്കാന്‍ പറയാന്‍ എല്ലാവരും സദാ സന്നദ്ധരാണ്. എന്നാല്‍ അവരോടൊപ്പം ചേര്‍ന്നിരിക്കുകയാണ് വേണ്ടത്. അറിവ് പകര്‍ന്ന് നല്‍കുക മാത്രമല്ല, കൂടുതല്‍ പഠനത്തില്‍ താല്‍പര്യം ജനിപ്പിക്കാനും സന്തോഷം പകരാനും സാധിക്കുന്നു. വായിക്കുമ്പോള്‍ കേട്ടിരിക്കുകയും എഴുതുമ്പോള്‍ കൂടെയിരുന്ന് നോക്കുകയും ചെയ്യുന്നത് അവര്‍ക്ക് ആവേശമാണ്. കാരണം മിക്ക കുട്ടികളും വ്യക്തിപരമായ ശ്രദ്ധ ലഭിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. 

2) പഠനം ആക്‌സസ് ചെയ്യാവുന്നതും പ്രസക്തമായതുമാക്കുക

learning,education,best student,ways to best student,


A) പഠനം പ്രവര്‍ത്തനത്തിലൂടെയാവുക

കുട്ടികള്‍ അവരുടെ കൈയും ബുദ്ധിയും പ്രവര്‍ത്തിച്ചുള്ള പഠനപ്രവര്‍ത്തനത്തിലേര്‍പെടുമ്പോള്‍ അറിവ് നിലനിര്‍ത്താന്‍ അത് സഹായിക്കുന്നു. സംസാരം, കേള്‍വി, ചലനം എന്നിവയെ ആശ്രയിച്ചുള്ള പഠനമാണ് നടത്തേണ്ടത്. കലാപരവും കരകൗശല വസ്തുക്കളും പഠനത്തിന് വേണ്ടി ഉപയോഗപ്പെടുത്തുക. 

B) ഫീല്‍ഡ് ട്രിപ്പുകള്‍ നടത്തുക

ക്ലാസ് റൂമിനകത്തെ പഠനത്തിനപ്പുറം അറിവ് ലഭിക്കാനും ക്രിയാത്മകമാക്കാനും സാഹിയിക്കുന്ന പ്രധാന ഘടകമാണ് ഫീല്‍ഡ് ട്രിപ്പുകള്‍. പഠിക്കുന്ന വിഷയത്തിനനുസരിച്ചുള്ള ട്രിപ്പുകളാണ് അനുയോജ്യം. ഗവണ്‍മെന്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിക്കുന്നവര്‍ക്ക് നിയമസഭയും പാര്‍ലമെന്റും എല്ലാം കാണിച്ചു കൊടുക്കണം.  സ്‌കൂളിന് ട്രിപ്പുകള്‍ നടത്താന്‍ പരിമിതിയുണ്ടെങ്കില്‍ രക്ഷിതാക്കള്‍ സന്നദ്ധരാകണം. ഒഴിവ് വേളകള്‍ പ്രയോജനപ്പെടുത്തി മ്യൂസിയം, മൃഗശാല തുടങ്ങിയ സ്ഥലങ്ങളില്‍ ട്രിപ്പ് നടത്തണം.

C) കുട്ടികള്‍ക്ക് അവരുടെ ഭാവനക്ക് അവസരം നല്‍കുക

പഠിച്ചത് മാത്രം പരിശോധിക്കുന്നതില്‍ നിന്ന് മാറ്റം വന്ന് അവര്‍ക്ക് യഥേഷ്ടം ചിന്തിക്കാനും മറ്റും അവസരം നല്‍കണം. പാഠ്യേതര കാര്യങ്ങളില്‍ പ്രോത്സാഹനം നല്‍കണം. എല്ലാ കുട്ടികള്‍ക്ക് വ്യത്യസ്ഥ സര്‍ഗാത്മക കഴിവുകളുണ്ടാകും. എഴുതാനും വായിക്കാനും അവതരിപ്പിക്കാനും നിര്‍മിക്കാനും കഴിയുന്ന കുട്ടികളുണ്ട്. കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹനം നല്‍കണം.

D) പഠനഗെയിമുകള്‍ അനുവദിക്കുക

കുട്ടികള്‍ക്ക് പഠിക്കാന്‍ കൃത്യമായ സമയം നിശ്ചയിക്കുന്നതോടെ കളിക്കാനും അവരെ അനുവദിക്കണം. എന്നു കരുതി യഥേഷ്ടം കളിക്കാന്‍ അവസരം നല്‍കുക എന്നല്ല. റൂമില്‍ ചടഞ്ഞിരുന്ന സമയം കൊല്ലികളായ ഗെയിം കളിക്കുന്ന കുട്ടികള്‍ ഇന്ന് കൂടി വരികയാണ്. ശാരീരികവും ബൗദ്ധികവുമായ കളികളിലാണ് കുട്ടികള്‍ ഏര്‍പെടേണ്ടത്. 


3. പഠനത്തിന് ഡിജിറ്റല്‍വത്ക്കരണം

learning,education,best student,ways to best student,


A) ഡിജിറ്റല്‍ പ്രോജക്ടുകള്‍ നിയോഗിക്കുക

ഇന്നത്തെ പുതിയ തലമുറ ഡിജിറ്റല്‍ യുഗത്തിലേക്കാണ് പിറന്ന് വീഴുന്നത്. ടെക്‌നോളജി വളരെ ഇഷ്ടപ്പെടുന്നവരും ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നരുമാണവര്‍. വലിയ നോട്ടുകള്‍ കമ്പ്യൂട്ടറിന്റെ സഹായത്തോടെ ഡിജിറ്റല്‍ ഡോക്യുമെന്റ് ആക്കാന്‍ സഹായിക്കുക. പുസതകത്തില്‍ നല്‍കിയ വിവരങ്ങളുടെ വിശദ വിവരങ്ങള്‍ കണ്ടെത്താന്‍ കമ്പ്യൂട്ടറും ഇന്റര്‍നെറ്റും അനുവദിക്കുക. വെബ്‌സൈറ്റുകള്‍ നിര്‍മിക്കാനും വീഡിയോ നിര്‍മിക്കാനും നിര്‍ദേശിക്കുക. 

B) ടെക്‌നോളജി ഉപയോഗം

ക്ലാസുകളില്‍ എല്‍സിഡി ഡിസ്‌പ്ലേ സൗകര്യങ്ങളുടെയോ ടിവിയുടെയോ സഹായത്തോടെ ക്ലാസ് അവതരിപ്പിക്കുക. പറയുന്ന കാര്യങ്ങള്‍ നേരിട്ട് സ്ലൈഡ് രൂപത്തില്‍ കാണിച്ച് അവതരിപ്പിക്കുന്നത് കൂടുതല്‍ മനസ്സിലാക്കാനും ഓര്‍മയില്‍ നില്‍ക്കാനും സാധിക്കുന്നതാണ്. വീട്ടില്‍ വിദ്യാഭ്യാസ പരിപാടികള്‍ വീക്ഷിക്കാന്‍ കുട്ടികള്‍ക്ക് സൗകര്യമേര്‍പ്പെടുത്തുക. പഠന കാര്യങ്ങള്‍ക്ക് സഹായിക്കുന്ന ആപ്പുകളും വെബ്‌സൈറ്റുകളും കുട്ടികള്‍ക്ക് പരിചയപ്പെടുത്തുകയും ഉപയോഗിക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കി സഹായം നല്‍കുകയും ചെയ്യുക. 

1 تعليقات

إرسال تعليق

أحدث أقدم