മദ്‌റസ ഗൈഡ്
സുന്നി വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി തയ്യാറാക്കിയ ആപ്ലിക്കേഷനാണ് മദ്‌റസ ഗൈഡ്. 1 മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പാഠഭാഗങ്ങളും പദാര്‍ത്ഥങ്ങളും ആശയ വിശദീകരണങ്ങളും ചോദ്യോത്തരങ്ങളും ഉള്‍പെടുത്തിയുള്ള മികച്ച ഒരു ആപ്ലിക്കേഷനാണ് മദ്‌റസ ഗൈഡ്. ആന്‍ഡ്രോയിഡ് ഫോണുകളില്‍ പ്രവര്‍ത്തിക്കുന്ന ആപ്പ് നിലവില്‍ ഐഫോണില്‍ ലഭ്യമല്ല.
ആപ്പ് ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞാല്‍ തന്നെ പ്രധാന മെനുവില്‍ നിന്ന് നമുക്ക് വേണ്ട ക്ലാസുകള്‍ തെരഞ്ഞെടുക്കാന്‍ സാധിക്കും. ഓരോ ക്ലാസുമായി ബന്ധപ്പെട്ട വിഷയങ്ങളും അവയുടെ പാഠഭാഗങ്ങളും തെരഞ്ഞെടുക്കാന്‍ സാധിക്കുന്ന വിധത്തിലാണ് ആപ്പിന്റെ പ്രവര്‍ത്തനം. മുന്‍വര്‍ഷങ്ങളിലെ ചോദ്യങ്ങളും മറ്റു പഠന പ്രവര്‍ത്തനങ്ങളും മോട്ടിവേഷന്‍ ടിപ്‌സുകളും നല്‍കിയിട്ടുള്ളത് ആപ്പിന്റെ മറ്റൊരു പ്രത്യേകതയാണ്.
1 മുതല്‍ 5 വരെയുള്ള മാറിയ പുസ്തകങ്ങള്‍ കൂടി ഉള്‍പെടുത്തി പുതിയ അപ്‌ഡേറ്റ് എത്തിയിട്ടുണ്ട്. ഒന്നാം ക്ലാസിലെ കുട്ടികള്‍ക്കായി അക്ഷര പഠനവും രണ്ടിലെയും മൂന്നിലെയും കുട്ടികള്‍ക്കായി ഓഡിയോ ക്ലാസുകളും നാലാം ക്ലാസിലെയും അഞ്ചാം ക്ലാസിലെയും കുട്ടികള്‍ക്കായി പ്രധാന ഭാഗങ്ങളും പഠിക്കാന്‍ സഹായകമായ രൂപത്തില്‍ തയ്യാറാക്കിയാണ് അപ്‌ഡേറ്റ് ചെയ്തിരിക്കുന്നത്. ഡൗണ്‍ലോഡ് ചെയ്യാന്‍ താഴെ ലിങ്ക് ക്ലിക്ക് ചെയ്യുക.
إرسال تعليق