പരീക്ഷയടുക്കുമ്പോള്‍ മനസ്സിനകത്തുണ്ടാകുന്ന ഭയം നമ്മുടെ മനസ്സിനെ നെഗറ്റീവായാണ് ബാധിക്കുന്നത്. പരീക്ഷ പേടിയും ടെന്‍ഷനും പഠിക്കാനുള്ള നമ്മുടെ കഴിവിനെ സാരമായിത്തന്നെ ബാധിക്കുന്നുണ്ടെന്നതാണ് വസ്തുത. പരീക്ഷ എഴുതുന്ന സമയം മനസ്സ് ശൂന്യമാവുകയും പഠിച്ച കാര്യങ്ങള്‍ തന്നെ ഓര്‍മിക്കാന്‍ പറ്റാതെയാവുകയും ചെയ്യുന്നു. മാത്രമല്ല, മാനസികാരോഗ്യത്തെയും പേടി ബാധിക്കുന്നു.
ശരിക്കും പരീക്ഷയെ നാം പേടിക്കേണ്ടതുണ്ടോ. തീര്‍ത്തും ഇല്ല എന്നാണുത്തരമെങ്കിലും പേടി എല്ലാവരെയും പിടികൂടുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. മാര്‍ക്ക് കുറയുമോയെന്ന ആശങ്ക, രക്ഷിതാവ്, കൂട്ടുകാര്‍, ടീച്ചേഴ്‌സ് തുടങ്ങിയവരെ നേരിടാനുള്ള ഭയം, രക്ഷിതാക്കളുടെ അമിത ഭാവനകളും പ്രതീക്ഷകളുമൊക്കെയാണ് കുട്ടികളില്‍ പരീക്ഷ പേടി ഗുരുതരമാക്കുന്നത്. അതിനാല്‍ വലിയൊരു മോണ്‍സ്റ്ററെ പോലെയാണ് പരീക്ഷയെ പലരും നോക്കിക്കാണുന്നത്. അതല്ല വരുത്തിത്തീര്‍ക്കുന്നത്.
എന്താണ് പരീക്ഷ
നാം സ്‌കൂളിലും കോളേജിലും പോകുന്നത് വിദ്യാഭ്യാസം നേടാനാണ്. നാം അവിടെ പോയി ക്ലാസ് കേള്‍ക്കുമ്പോള്‍ പാഠഭാഗങ്ങളെല്ലാം ശരിക്കും പഠിച്ചിട്ടുണ്ടോയെന്നു വിലയിരുത്താനും ഉയര്‍ന്ന ക്ലാസിലേക്ക് നാം യോഗ്യരാണോയെന്ന ചെറിയ ടെസ്റ്റ് മാത്രമാണ് പരീക്ഷകള്‍. പരീക്ഷയില്ലാതെ ക്ലാസുകള്‍ കഴിഞ്ഞുപോയെങ്കിലെന്ന് ആഗ്രഹിക്കുന്നവരാണ് പലരും. തെറ്റായ കാര്യമാണത്. ഒരു ഡോക്ടര്‍ പഠിക്കാനുള്ള ഭാഗങ്ങളെല്ലാം മനസ്സിലാക്കാതെ രോഗികളെ ചികിത്സിക്കാനിരുന്നാല്‍ എത്ര അപകടമാണ്. അതുപോലെയാണ് ഓരോ കോഴ്‌സുകള്‍ക്കുള്ള പരീക്ഷകള്‍. കോഴ്‌സിന്റെ ഭാഗങ്ങള്‍ ശരിക്കും പഠിച്ചു തന്നെയാണോ ഒരു വിദ്യാര്‍ത്ഥി അടുത്ത ക്ലാസിലേക്ക് പ്രവേശനം നേടുന്നതെന്ന പരിശോധ ഇല്ലെങ്കില്‍ ലോകം വലിയ ഭീഷണി തന്നെ നേരിടേണ്ടി വരും. പഠിക്കുന്ന കാര്യങ്ങളില്‍ പ്രാധാന്യം കൊടുക്കാതെ ലഭിക്കുന്ന മാര്‍ക്കുകള്‍ക്ക് പ്രാധാന്യം കൊടുക്കുന്നത് ശരിയായ രീതിയല്ല. മാര്‍ക്കുകള്‍ നമ്മെ വിലയിരുത്താനും കൂടുതല്‍ മെച്ചപ്പെടുത്താനുമുള്ള കാരണമാവണം.
പഠനം മെച്ചപ്പെടുത്താനുള്ള ചില ടിപ്‌സുകള്‍
1) ഉത്തരവാദിത്വം സ്വയം ഏല്‍ക്കുക
പരീക്ഷ കഴിഞ്ഞ് മാര്‍ക്ക് ലഭിച്ചാലോ അല്ലെങ്കില്‍ മറ്റു വല്ല റിസല്‍ട്ടുകള്‍ വന്നാലോ ടീച്ചേഴ്‌സിനെയും മറ്റുള്ളവരെയും പഴി ചാരി ആശ്വാസം കൊള്ളുന്ന ചിലരെ നാം കണ്ടിട്ടുണ്ടാകും. പാഠമുള്‍ക്കൊള്ളലാണ് ഓരോ റിസല്‍ട്ടുകളും. നമുക്ക് സംഭവിച്ച പാകപ്പിഴവുകളെയാണ് അത് ഓര്‍മിപ്പിക്കുന്നത്. പരാജയത്തിന്റെയോ കുറവുകളുടെയോ ഉത്തരവാദിത്വം അംഗീക്കാന്‍ പഠിക്കണം. ഉദാഹണമായി സമയം ലഭിച്ചില്ലെന്ന് കുറ്റപ്പെടുത്തുന്നതിന് പകരം സമയം പാഴാക്കിയതിനെ കുറിച്ചോര്‍ക്കുകയാണ് വേണ്ടത്. സമയം ക്രമീകരിക്കാനുള്ള ശ്രമമാണ് നടക്കേണ്ടത്. ഒരു കാര്യം സംഭവിച്ചതിന്റെ പേരില്‍ നിരാശപ്പെട്ടിരിക്കാതെ മറികടക്കാനുള്ള വഴികളാലോചിക്കുക. മറ്റുള്ളവരെയും സാഹചര്യത്തെയും പഴിചാരുന്നവര്‍ ശരിക്കും ഇരകളായി മാറുകയാണ് ചെയ്യുന്നത്.
2). തിരിച്ചറിയുക.
ജീവിതത്തില്‍ നമുക്ക് നിയന്ത്രിക്കാന്‍ കഴിയുന്നതും അല്ലാത്തതുമായ ഒരുപാട് കാര്യങ്ങളുണ്ട്. അവയെ വേര്‍തരിച്ചറിയുക പ്രധാനമാണ്. ഒരു സംഭവം, സാഹചര്യം പോലെ പ്രവചനാതീതമായ കാര്യങ്ങളാണ് നിയന്ത്രിക്കാന്‍ പറ്റാത്തവ. വരാന്‍ പോകുന്ന സാഹചര്യങ്ങളെ മുന്‍കൂട്ടി നിയന്ത്രിക്കാന്‍ നമുക്കാവില്ല. പരീക്ഷ അതിനുദാഹരണമാണ്. നേരിട്ട് നമുക്ക് നിയന്ത്രിക്കാന്‍ പറ്റാത്ത ഒന്നാണ് പരീക്ഷ. കാരണം മറ്റു പലരും അതില്‍ ഉള്‍പെടുന്നുണ്ട് എന്നതാണ്. ചോദ്യങ്ങള്‍ പ്രയാസമാവാം. പഠിച്ചത് മറന്നു പോകാം, തോറ്റു പോയേക്കാം, അല്ലെങ്കില്‍ പോസിറ്റീവായും നടന്നേക്കാം. അതായത് വിശ്വാസത്തിന്റെ പുറത്ത് മാത്രമാണ് നമ്മുടെയൊക്കെ ജീവിതം മുേേന്നാട്ട് പോകുന്നത്.
ഉണ്ടാകുമെന്ന് തീര്‍ച്ചയാകുന്ന കാര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുത്ത് ജീവിതം ക്രമീകരിക്കുകയാണ് വേണ്ടത്. പരീക്ഷ തന്നെ ഉദാഹരണമായി എടുത്താല്‍ പരീക്ഷ ഒരു നിശ്ചിത സമയത്ത് ഉണ്ടാകുമെന്ന് തീര്‍ച്ചയാണല്ലോ. അതില്‍ നമുക്ക് നിയന്ത്രിക്കാന്‍ പറ്റുന്ന കാര്യം സമയങ്ങള്‍ ഉപയോഗപ്പെടുത്തി പഠനത്തിന് വേണ്ടി ചെലവഴിക്കുക എന്നതാണ്. ഭാവിയില്‍ നടക്കാന്‍ പറ്റുന്ന കാര്യത്തിനു വേണ്ടി പോസിറ്റീവായി കാര്യങ്ങള്‍ ചെയ്യുകയും പോസിറ്റീവായി സമീപിക്കയുമാണ് വേണ്ടത്.
3. മനസ്സിനെ നിയന്ത്രിക്കുക
നമ്മുടെ ഭാവി അനിശ്ചിതത്വമാണ്. നമ്മുടെ നിയന്ത്രണാതീതമായ കാര്യമാണ് എന്നര്‍ത്ഥം. എന്നു കരുതി വിധിയും കാത്ത് സമയം വെറുതെ കളയുകയല്ല വേണ്ടത്. ഭാവിയില്‍ നല്ലത് നടക്കുമെന്ന വിശ്വാസത്തിലും പ്രതീക്ഷയിലും ഓരോ സമയം ചെലവിടുകയാണ് വേണ്ടത്. സ്വപ്‌നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കുമൊത്ത് ക്രിയാത്മകമാക്കുക. നമ്മുടെ മനസ്സില്‍ പോസിറ്റീവായും നെഗറ്റീവായും കാര്യങ്ങള്‍ മുന്‍കൂട്ടികാണണം. അതായത് പോസിറ്റീവായി ചിന്തിക്കുകയും അതുപോലെ കാര്യങ്ങള്‍ സംഭവിക്കുകയും ചെയ്താല്‍ നമുക്ക് അതിയായ സന്തോഷമുണ്ടാകും. എന്നാല്‍ നെഗറ്റീവായി സംഭവിച്ചാല്‍ വലിയ നിരാശയുമുണ്ടാകും. നാം മനസ്സിനെ പാകപ്പടുത്താത്താണ് വലിയ നിരാശക്ക് കാരണമായത്. മനസ്സിനെ നേരത്തെ നിയന്ത്രണവിധേയമാക്കുകയും അതിനനുസരിച്ച് മുന്‍കൂട്ടി കാണുകയും ചെയ്താല്‍ എത്ര നെഗറ്റീവാണെങ്കിലും നമുക്ക് വലിയ നിരാശരാകേണ്ടി വരില്ല. മനസ്സിനെ ഇത്തരത്തില്‍ പാകപ്പെടുത്താത്തതാണ് പരീക്ഷ പേടിയുടെയും കാരണം.
എല്ലാവിധ നെഗറ്റീവായ കാര്യങ്ങളെയും മുന്‍കൂട്ടി കാണുക. എന്നിട്ട് ഓരോ സാഹചര്യത്തിലൂടെയും മനസ്സിനെ കൊണ്ടുപോവുകയും ചെയ്യുക. ഒരിക്കലും നിരാശരാകരുത്. മനസ്സിനെ നിയന്ത്രണവിധേയമാക്കാനുള്ള ഒരു ചുവടുവെപ്പാണ് ഇത്. മോശമായ കാര്യങ്ങളെ നേരിടാന്‍ സന്നദ്ധമാണെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കുക.
إرسال تعليق