ഹാദിയ ഗൈഡ്
കാരന്തൂര്‍ മര്‍ക്കസിനു കീഴില്‍ ആവിഷ്‌ക്കരിച്ച ഹാദിയ എന്ന കോഴ്‌സില്‍ നിരവധി വിദ്യാര്‍ത്ഥികളാണ് കേരളത്തിലുടനീളം പഠിച്ചു കൊണ്ടിരിക്കുന്നത്. പ്ലസ് വണ്‍, പ്ലസ് ടു ഭൗതിക കോഴ്‌സുകള്‍ ചെയ്യുന്നവര്‍ക്ക് മത പഠനവും കൂടെ ലക്ഷ്യമിട്ട് തയ്യാറാക്കിയ കോഴ്‌സ് ഡിപ്ലോമയും ഡിഗ്രി ക്ലാസുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇസ്ലാമിക കര്‍മ്മശാസ്ത്രവും ഹദീസും വിശ്വാസ ശാസ്ത്രവും തസവുഫും വിഷയമായി ഓരോ ക്ലാസിലുമുണ്ട്.
വിദ്യാര്‍ത്ഥികളുടെ പഠനത്തിനാവശ്യമായ നോട്ടുകളും കുറിപ്പുകളും വിശദീകരണവുമടങ്ങുന്ന ആപ്പാണ് ഹാദിയ ഗൈഡ്. ഓരോ ക്ലാസുകളിലെയും വിഷയങ്ങള്‍ക്ക് പുറമേ ഹ്രസ്വമായ കോഴ്‌സുകളും ആപ്പില്‍ ലഭ്യമാണ്. ബേസിക് കോഡിംഗ്, ഗാര്‍ഡനിംഗ്, ഫാഷന്‍ ഡിസൈനിംഗ്, കളറിംഗ് തുടങ്ങി ക്രിയാത്മകായ വിഷയങ്ങളും മോട്ടിവേഷന്‍ ടിപ്‌സുകളും ഉള്‍പെടുത്തിയുള്ള ആപ്പ് വളരെ ഉപകാരപ്രദമാണ്.
HADIYA NOTES
HADIYA EXAM 2021
ഹാദിയ പരീക്ഷകളുടെ ടൈംടേബിള്‍ പ്രഖ്യാപിച്ചു. ഹാദിയ രണ്ടാം സെമസ്റ്റര്‍, ഹാദിയ നാലാം സെമസ്റ്റര്‍, ഡിപ്ലോമ രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് പരീക്ഷ പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ 12 മുതല്‍ 14 വരെയാണ് പരീക്ഷ. ഓണ്‍ലൈന്‍ വഴി നടക്കുന്ന പരീക്ഷയുടെ മോക്ക് ടെസ്റ്റ് ചൊവ്വാഴ്ച നടക്കുന്നതായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്കുള്ള യൂസര്‍നെയിമും പാസ്‌വേര്‍ഡും യൂണിറ്റ് ചീഫ്മാരില്‍ നിന്നും കൈപറ്റേണ്ടതാണ്. പരീക്ഷ സമയം ഒരു മണിക്കൂര്‍ ആയിരിക്കും. 15 മിനുട്ട് മുമ്പ് തന്നെ ലോഗിന്‍ ചെയ്യുകയും രജിസ്ട്രര്‍ നമ്പര്‍, പേര്, ഹാദിയ യൂണിറ്റ് എന്നിവ കൃത്യമാണെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക.
إرسال تعليق