ഓണ്‍ലൈനായി സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കാം | Generate certificate using Googe Form


സ്‌കൂള്‍ മദ്‌റസ പരീക്ഷകള്‍, ഓണ്‍ലൈന്‍ ക്വിസ് മത്സരങ്ങള്‍, മറ്റു മത്സരങ്ങള്‍ എന്നിങ്ങനെ എന്തുമായിക്കൊള്ളട്ടെ വളരെ എളുപ്പത്തില്‍ വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള മാര്‍ഗത്തെ കുറിച്ചാണ് വിവരിക്കുന്നത്. പരീക്ഷകളല്ലെങ്കില്‍ പോലും ചില പരിപാടികളില്‍ പങ്കെടുത്ത participant certificate ഉം നമുക്കിത് പോലെ ഇഷ്ടമുള്ള ഡിസൈനില്‍ നിര്‍മിക്കാനാവും. എല്ലാം ഓണ്‍ലൈനിലേക്ക് മാറിയ ഈ കാലത്ത് ഈ അറിവ് വളരെ ഉപകാരപ്പെടുമെന്ന് തീര്‍ച്ച. സെര്‍ട്ടിഫിക്കറ്റ് നിര്‍മിക്കാന്‍ ആരുടെയും കാലു പിടിക്കാന്‍ പോകേണ്ടതില്ല.

ഓണ്‍ലൈന്‍ വഴി സര്‍ട്ടിഫിക്കറ്റ് നിര്‍മിക്കാന്‍ വ്യത്യസ്ഥ വെബ്‌സൈറ്റുകള്‍ നിലവില്‍ ലഭ്യമാണ്. അത്തരം വെബ്‌സൈറ്റുകള്‍ വേണമെങ്കില്‍ നമുക്കാശ്രയിക്കാം. ഇവിടെ പരിചയപ്പെടുത്തുന്നത് ഗൂഗിള്‍ ഫോം വഴി സെര്‍ട്ടിഫിക്കറ്റ് നിര്‍മിക്കാനുള്ള മാര്‍ഗമാണ്. ഗൂഗിള്‍ ഫോമിനെ കുറിച്ച് അത്യാവശ്യം കാര്യങ്ങളറിയുന്നവര്‍ക്ക് വളരെ എളുപ്പത്തില്‍ നിര്‍മിക്കാന്‍ സാധിക്കും. അല്ലെങ്കില്‍ ഫോമിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിക്കുക.

ഗൂഗിള്‍ ഫോം വഴി certificate create ചെയ്യാം

1. google form ഓപണ്‍ ചെയ്യുക. ക്വിസ് മത്സരം പോലെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലും വെബിനാര്‍ പോലെയുള്ള പ്രോഗ്രാമുകളില്‍ പങ്കെടുത്തതിനുള്ള സര്‍ട്ടിഫിക്കറ്റും create ചെയ്യാനാവും. participant certificate ആണെങ്കില്‍ ഒരു ഫീഡ്ബാക്ക് പോലെ വിവരങ്ങള്‍ നല്‍കിയാല്‍ മതി. 

2. Full name, Email, Address etc  തുടങ്ങിയ ആവശ്യമുള്ള കാര്യങ്ങള്‍ ആഡ് ചെയ്യുക.




3. ശേഷം മുകളിലെ വലതുമൂലയില്‍ കാണുന്ന 3 ഡോട്ടില്‍ ക്ലിക്ക് ചെയ്ത് add on സെലക്ട് ചെയ്യുക. 



4. സെര്‍ച്ചിന്റെ ഭാഗത്ത് certify'em എന്ന് സെര്‍ച്ച് ചെയ്ത് install ചെയ്യുക. 




5. നമ്മുടെ മെയില്‍ സെലക്ട് ചെയ്ത് allow കൊടുക്കുക. 



6. Add On ന്റെ സിമ്പല്‍ മുകളില്‍ കാണാനാവും. അതില്‍ certifyem controls എന്നതില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ഒരു വിന്‍ഡോ ഓപണാകും. അത് confirm ചെയ്യുക.



7. ശേഷം കാണുന്ന വിന്‍ഡോയില്‍ പാസ് മാര്‍ക്ക് സെലക്ട് ചെയ്യാനും സെര്‍ട്ടിഫിക്കറ്റ് തീം സെലക്ട് ചെയ്യാനും സാധിക്കും. ആദ്യം turn on ചെയ്യേണ്ടതുണ്ട്. ഇഷ്ടമുള്ള ഡിസൈന്‍ സെലക്ട് ചെയ്യുക.



8. താഴെ കാണുന്ന advanced എന്ന ഒപ്ഷന്‍ ക്ലിക്ക് ചെയ്യുക. ആവശ്യമുള്ളത് എന്റര്‍ ചെയ്തു കൊടുക്കുക. Save  ക്ലിക്ക് ചെയ്യുക.

9. ഇനി ഗൂഗിള്‍ ഫോമില്‍ വന്ന് സെര്‍ട്ടിഫിക്കറ്റില്‍ കാണിക്കേണ്ട കാര്യങ്ങള്‍ ആഡ് ചെയ്ത് സേവ് ചെയ്യുക. 

10. link to exam എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് നാം നിര്‍മിച്ച ഫോമിന്റെയും സര്‍ട്ടിക്കറ്റിന്റെ മോഡലും പരിശോധിക്കാം. 

Post a Comment

Previous Post Next Post