പുതിയ അടുക്കളത്തോട്ടം ചെയ്യുന്നവർക്ക് വേണ്ടി....

കൃഷിക്കനുയോജ്യമായ ഇനങ്ങള്‍



1. ചീര



വര്‍ഷം മുഴുവന്‍ കൃഷി ചെയ്യാമെങ്കിലും ശക്തമായ മഴക്കാലം ഒഴിവാക്കുന്നതാണ് നല്ലത്. വേനല്‍ക്കാലത്ത് കീടരോഗബാധ കൂടുതലാണെങ്കിലും കൃഷി ചെയ്യാം. ഏറ്റവും നല്ല നടീല്‍ സമയം ജനുവരി മാസമാണ്. ചീര നേരിട്ട് വിതയ്ക്കുകയോ, തൈ പറിച്ചു നടുകയോ ആവാം.






2. വെണ്ട



മഴക്കാല കൃഷിക്ക് നല്ല വിളവ് ലഭിക്കും. വേനല്‍ക്കാലത്ത് മഞ്ഞളിപ്പ് സാധ്യത കൂടുതലാണ്. നവംബര്‍ മുതല്‍ ഏപ്രില്‍ വരെ വിളവ് കുറവാണ്. വിത്തു വിതച്ച് 45-ാം ദിവസം ആദ്യ വിളവെടുപ്പ് നടത്താം. അര്‍ക്ക, അനാമികക്ക് എന്നീ ഇനങ്ങൾ ശാഖകളില്ലാത്തതിനാല്‍ അടുത്തടുത്ത് നടാം.





3. മുളക്

മെയ് മാസമാണ് കൃഷിക്കനുയോജ്യം. തണല്‍സ്ഥലത്ത് നല്ല കരുത്തോടെ വളരുകയും വിളവ് തരുകയും ചെയ്യും.





4. വഴുതന (കത്തിരി)


രണ്ടു വര്‍ഷം വരെ വിളവെടുക്കാം. മെയ്, ജൂണ്‍ മാസമാണ് ഏറ്റവും ഉചിതം. ഹരിത നടുമ്പോള്‍ ചെടികള്‍ തമ്മിലുള്ള അളവ് കൂടിയാല്‍ പൂവിടുന്നതിന്റെയും കായ് പിടിക്കുന്നതിന്റെയും അളവ് കൂട്ടാം.





5. പയര്‍


വര്‍ഷം മുഴുവന്‍ കൃഷിചെയ്യാന്‍ പറ്റുന്ന പച്ചക്കറിയാണിത്. വള്ളിപ്പയര്‍ നടാന്‍ ഉചിതം ആഗസ്റ്- സെപ്തംബര്‍. മഴക്കാലത്ത് ചെടി തഴച്ച് വളരുമെങ്കിലും വിളവ് കുറവാണ്.


6. അമരപ്പയര്‍


ജൂലൈ- ആഗസ്റ് മാസമാണ് കൃഷിക്കേറ്റവും അനുയോജ്യം.


7. കോവല്‍



വര്‍ഷം മുഴുവന്‍ കൃഷിചെയ്യാമെങ്കിലും ഏറ്റവും അനുയോജ്യം മെയ് മധ്യത്തോടെ.


8. പാവല്‍ (കൈപ്പ)




വേനല്‍ക്കാല കൃഷി ഒഴിവാക്കുന്നതാണ് നല്ലത്. ആദ്യത്തെ 3-4 വിളവെടുപ്പിന് പ്രീതിയുടെ വലിപ്പം കുറവാണെങ്കിലും പിന്നീട് നല്ല വലിപ്പം ഉണ്ടാകും. ജനുവരി, സെപ്തംബര്‍, ഡിസംബര്‍ മാസങ്ങളാണ് കൃഷിക്കനുയോജ്യം.


9. പടവലം


മെയ് ജൂണ്‍ സെപ്തംബര്‍- ഡിസംബര്‍ മാസങ്ങള്‍ ഏറ്റവുമനുയോജ്യം.


10. കുമ്പളം


ജൂണ്‍, ആഗസ്റ്, സെപ്തംബര്‍ മാസങ്ങള്‍ ഏറ്റവുമനുയോജ്യം


11. മത്തന്‍


ഏപ്രില്‍, ജൂണ്‍, ആഗസ്റ്, സെപ്തംബര്‍ മാസങ്ങള്‍ കൃഷിക്കനുയോജ്യം


12. ചുരക്ക


സെപ്തംബര്‍, ഒക്ടോബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ കൃഷിചെയ്യാം.


13. വെള്ളരി


വര്‍ഷം മുഴുവന്‍ കൃഷിചെയ്യാം. ജൂണ്‍, ആഗസ്റ്, ഫെബ്രുവരി, മാര്‍ച്ച് നല്ല നടീല്‍ സമയം.


14. തക്കാളി





സെപ്തംബര്‍ – ഒക്ടോബര്‍ മാസം നല്ലത് നഴ്സറിയില്‍ മുളപ്പിച്ച തൈകള്‍ 20-30 ദിവസം കഴിഞ്ഞ് പറിച്ചു നടാം.





15. കാബേജ്


ആദ്യം നഴ്സറി തയ്യാറാക്കി തൈകള്‍ ഉണ്ടാക്കാം. വിത്ത് ഭാരം കുറഞ്ഞ് കടുക് മണി പോലെയായതിനാല്‍ നഴ്സറിയെ ശക്തമായ മഴയില്‍ നിന്നും സംരക്ഷിക്കണം. 0.5- 1 സെ.മി ആഴത്തില്‍ വിത്തു പാകാം. നാലഞ്ചു ദിവസം കൊണ്ട് വിത്ത് മുളച്ച് പൊങ്ങും. 30 ദിവസം പ്രായമാകുമ്പോള്‍ (8-10 സെ.മി) ഉയരത്തിലുള്ള തൈകള്‍ പറിച്ചുനടാം. നട്ട് 55- 60 ദിസത്തിനുള്ളില്‍ ഹെഡുകള്‍ ഉണ്ടായിത്തുടങ്ങും. ഉണ്ടായി 8-10 ദിവസത്തിനുള്ളില്‍ വിളവെടുക്കാം. നവംബര്‍ ആദ്യവാരം പറിച്ച് നടേണ്ട തരത്തിലാണ് നഴ്സറിയില്‍ വിത്ത് പാകേണ്ടത്




ചില കൃഷിയറിവുകൾ


ഓർത്തിരിക്കേണ്ട ചില കൃഷിയറിവുകൾ. പങ്കു വെക്കുന്നു..തുടക്കക്കാർക്ക് പ്രയോജനമായേക്കും!!!!


വിത്ത് ശേഖരണം.


തക്കാളി


 നന്നായി പഴുത്ത കായകള്‍ പറിച്ച് വെള്ളത്തില്‍ ഇട്ട് നന്നായി ഞെരടി വിത്ത് മാറ്റിയെടുക്കാം.


വെണ്ട


നന്നായി മൂത്ത കായകള്‍ പറിച്ച് വെയിലില്‍ ഉണക്കി വിത്തുകള്‍ വേര്‍തിരിച്ച് എടുക്കാം.


പയര്‍


മൂത്ത് ഉണങ്ങിയ കായകള്‍ പറിച്ച് കൈകൊണ്ട് തിരുമ്മി വിത്തുകള്‍ മാറ്റാം.


ചീര


മൂത്ത ചെടികള്‍ ചുവടെ വെട്ടി പ്ലാസ്റ്റിക്ഷീറ്റുകളില്‍ വെച്ച് ഉണക്കിയശേഷം ചെടികള്‍ കുടഞ്ഞ്‌ ഷീറ്റിലേക്ക് വിത്തുകള്‍ ഇടാം.ആവശ്യത്തിനു ഉണക്ക് ആയാല്‍ എടുത്തു സൂക്ഷിച്ച് വെയ്ക്കാം.


വഴുതന


ചെടിയില്‍ നിന്ന് മൂത്ത് പഴുത്ത കായകള്‍ പറിച്ച് പല കക്ഷ്ണങ്ങള്‍ ആയി മുറിച്ച് വെള്ളത്തില്‍ ഇട്ട് അഴുകുമ്പോള്‍ വിത്ത് മാറ്റാം.


മുളക്


പഴുത്തകായകള്‍ പറിച്ച് വെയിലില്‍ ഉണക്കി വിത്തുകള്‍ ശേഖരിക്കാം.


പാവല്‍, പടവലം


വിളഞ്ഞുപാകമായി പഴുത്ത കായകള്‍ പറിച്ച് ഉള്ളിലുള്ള വിത്തുകള്‍ മാംസളഭാഗത്തോടെ എടുത്ത് വെള്ളത്തില്‍ ഇട്ടു ഉലച്ച് കഴുകി വിത്തുകള്‍ വേര്‍തിരിക്കാം.


വിത്ത്ശേഖരണത്തിലെ ചില നാട്ടറിവുകള്‍;


വിത്ത് ശേഖരിക്കേണ്ട കായകളുടെ നീളത്തെ കൃത്യം മൂന്ന് ഭാഗങ്ങളായി തിരിക്കണം. ഞെടുപ്പിന്റെ ഭാഗം, നടുഭാഗം, തലഭാഗം എന്നിങ്ങനെ.ഇതില്‍ നടുഭാഗത്തുള്ള വിത്തുകള്‍ ആണത്രേ നടാന്‍ നല്ലത്. ആ വിത്തുകള്‍ മുളച്ച് വരുന്ന കായകള്‍ നീളവും വണ്ണവും ഉള്ളവ ആയിരിക്കും. എന്നാല്‍ ഞെടുപ്പ് ഭാഗത്തെ വിത്തുകള്‍ തരുന്ന കായകള്‍ വണ്ണം കൂടി നീളം കുറഞ്ഞവ ആയിരിക്കും. തലഭാഗത്തെ വിത്തുകള്‍ തരുന്നവയാവട്ടെ നീളം കൂടി വണ്ണം കുറഞ്ഞ കായകള്‍ ആവും. ശേഖരിക്കുന്ന വിത്തുകള്‍ നല്ലവേയിലില്‍ ഉണക്കരുത്, രാവിലെ പതിനൊന്നിനു മുമ്പുള്ളതും ഉച്ചക്ക് മൂന്നിന് ശേഷമുള്ളതും ആയ വെയില്‍ ആണ് ഉചിതം. ഉണങ്ങിയ വിത്തുകള്‍ ചാരംതേച്ച് പുക കൊള്ളുന്ന രീതിയില്‍ സൂക്ഷിക്കുക..




Post a Comment

أحدث أقدم