ജോലികൾ ചെയ്തു ശീലിക്കുന്ന കുട്ടികൾ പതിയെ പതിയെ ഉത്തരവാദിത്തം പഠിക്കുകയും ജീവിതത്തോട് സമരസപ്പെടുന്ന പ്രധാനപ്പെട്ട നൈപുണ്യങ്ങൾ നേടിയെടുക്കുകയും ചെയ്യുന്നു.
ജോലിയിൽ ഏർപ്പെടുന്നതുലൂടെ കുട്ടികളിൽ നിന്ന് ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകൾ നമുക്ക് തരണം ചെയ്യാനാവും, മാത്രമല്ല ജോലികൾ കുട്ടികൾക്ക് നല്ലതാണെന്നും പഠനങ്ങൾ കാണിക്കുന്നു.
അറിയപ്പെടുന്ന 75 വർഷത്തെ ഹാർവാർഡ് പഠനത്തിൽ നിന്നുള്ള ഗവേഷണം കുട്ടിക്കാലത്തെ ജോലികൾ അവർക്ക് പിന്നീടുള്ള ജീവിതത്തിൽ ആരോഗ്യപരമായും മാനസിക പരമായും മികവ് നൽകുന്നതായി കാണിക്കുന്നു.
മുതിർന്നു വരുമ്പോൾ സന്തുഷ്ടരും ആരോഗ്യമുള്ളവരും സ്വയം പര്യപ്തരും ആവുന്നതിൽ കൂടുതലും ഇത്തരം കുട്ടികളാണ്.
കുട്ടികൾ തറ തൂത്തുവാരുന്നതും മേശ വൃത്തിയാക്കുന്നതും വളരെ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? കുട്ടികൾ അവരുടെ ജോലികൾ ചെയ്യുമ്പോൾ അവരതിനു പര്യാപതരാണെന്ന് അവർക്ക് തന്നെ അവുഭവപ്പെടുന്നു. അത് അവരെ കഴിവുള്ളവരായിരിക്കാൻ സഹായിക്കുന്നു.
ജോലികൾ ചെയ്യുന്നത് കുട്ടികൾക്ക് ഞാൻ കുടുംബത്തിൻെ ഭാഗമാണെന്ന തോന്നൽ ഉണ്ടാക്കുന്നു. കുടുംബാംഗങ്ങളെ സഹായിക്കുന്നത് അവർക്ക് വളരെ നല്ലതതും, നല്ല പൗരന്മാരാകാൻ അവരെ പ്രോത്സാഹിപ്പിക്കുന്നതും ആകുന്നു.
പ്രീസ്‌കൂൾ പ്രായക്കാർക്കുള്ള ജോലികൾ
പ്രീ സ്‌കൂൾ കുട്ടികൾക്ക് ലളിതമായ ജോലികൾ നൽകാം, ഓരോ ദിവസവും അവരുടെ കളിപ്പാട്ടങ്ങൾ എടുക്കുന്നത് അവർ തന്നെ സ്വയം ചെയ്യുന്നതു മുതൽ...
പ്രീസ്‌കൂൾ പ്രായക്കാർക്ക് സാധാണയായി വായിക്കാൻ കഴിയാത്തതിനാൽ, ഓരോ ജോലികളെയും ചിത്രങ്ങളുടെ സഹായത്താൽ അവർക്ക് തിരിച്ചറിയാനാവും. നിങ്ങളുടെ കുട്ടി ഒരു ജോലി പൂർത്തിയാക്കിയ ശേഷം, കുട്ടിക്ക് അതിൻറെ ഫോട്ടോ ഉൾപ്പെടുന്ന ഒരു കാർഡ് നൽകുക. അതവർക്ക നല്ല പ്രോത്സാഹനമാകും ഓർമയിൽ നിൽക്കാൻ കാരണവും ആവും.
സ്കൂൾ പ്രായത്തിലുള്ള കുട്ടികൾക്കുള്ള ജോലികൾ
കുട്ടികൾ സ്കൂളിൽ ചേരാൻ ആരംഭിച്ചുകഴിഞ്ഞാൽ, ജോലികളുമായുള്ള അവരുടെ ജോലിയും ഉത്തരവാദിത്തവും വർദ്ധിക്കും. സ്കൂൾ പ്രായത്തിലുള്ള കുട്ടികൾ മുമ്പ് പിന്തുടരുന്ന ജോലികൾ ചെയ്യുന്നത് തുടരുന്നതോടൊപ്പം. നിങ്ങളുടെ കുട്ടികൾ സ്കൂളിൽ നിന്ന് വീട്ടിലെത്തുമ്പോൾ അവരുടെ വസ്ത്രവും ഷൂസും ബാകും പുസ്തകങ്ങളും നല്ല രീതിയിൽ മാറ്റിവയ്ക്കാൻ അവരെ ശീലിപ്പിക്കണം.
കുട്ടിയുടെ ജോലിയുടെ പട്ടികയിലേക്ക് ക്രമേണ പുതിയ ജോലികൾ ഉൾപെടുത്തുക. ജോലികൾ കൂടുതൽ സങ്കീർണ്ണമാകുമ്പോൾ, ഓരോ ജോലിയും എങ്ങനെ ചെയ്യാമെന്ന് ഘട്ടം ഘട്ടമായി അവർ ശീലിച്ചുവരും.
ഉദാഹരണത്തിന്, കുട്ടി സ്വന്തം വസ്ത്രങ്ങൾ മാറ്റിവെക്കുമെന്ന് പ്രതീക്ഷിക്കുന്നുവെങ്കിൽ, വസ്ത്രങ്ങൾ എവിടെ വയ്ക്കണമെന്നും എങ്ങനെ വെക്കണമെന്നും അവനെ പഠിപ്പിക്കുകയും നിങ്ങളുടെ പ്രതീക്ഷകൾ ചർച്ച ചെയ്യുകയും ചെയ്യുക. അവന്റെ പരിശ്രമത്തെ പ്രശംസിക്കുകയും പരിശീലനം തുടരാൻ അവനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. പൂർണത പതിയെ മാത്രം പ്രതീക്ഷിക്കുക.
കൌമാരത്തിനു മുമ്പുള്ള ജോലികൾ
കൂടുതൽ ഉത്തരവാദിത്തം എങ്ങനെ ഏറ്റെടുക്കാമെന്ന് കൌമാരക്കാരെ പഠിക്കാൻ നമുക്കാവണം. കടയിൽ പോയി സാധനം വാങ്ങൽ, കുളിമുറി വൃത്തിയാക്കൽ, നിലം തൂത്തുവാരൽ, തുടങ്ങിയ ജോലികൾ കൌമാരക്കാർക്ക് നൽകാനാവും.
അവർ പൂർത്തിയാക്കുന്ന ഓരോ ജോലിക്കും പ്രതിഫലം നൽകേണ്ട ആവശ്യമില്ലങ്കിലും കുടുംബത്തിൻറെ ഭാഗമാവുക എന്ന രീതിയിൽ തന്നെ അവരെ അതിനു പ്രോത്സാഹനം നൽകാം.
ചെറിയ സാമ്പത്തിക ഇടപാടുകൾ നടത്താൻ അവരെ അനുവദിക്കുന്നത് നിങ്ങളുടെ കുട്ടി സാമ്പത്തിക സാക്ഷരത നേടിയെടുക്കുന്നതിനു ഒരു നല്ല മാർഗമാണ്.
കൗമാരക്കാർക്കുള്ള ജോലികൾ
കൗമാരക്കാർക്ക് യഥാർത്ഥ ജീവിതാനുഭവം ഉണ്ടാക്കുന്ന ജോലികൾ മുഖ്യമാണ്. ഭക്ഷണം തയ്യാറാക്കുക, പുൽത്തകിടി മുറിക്കുക, വസ്ത്രങ്ങൾ അലക്കുക തുടങ്ങിയ ജോലികൾ നൽകുക. ഹൈസ്കൂളിനുശേഷം ഈ ജീവിത നൈപുണ്യങ്ങൾ പ്രധാനമാണ്. അത് നിങ്ങളുടെ കൗമാരപ്രായക്കാരായ മക്കളെ സ്വതന്ത്രമായി ജീവിക്കാൻ സഹായിക്കും.
Post a Comment