എല്ലാവരും ഒന്നു സങ്കല്‍പിക്കുക.. ക്ലാസില്‍ ടീച്ചര്‍മാരുടെ സങ്കല്‍പിക്കാനും ആലോചിക്കാനുമുള്ള ഇത്തരം പ്രയോഗങ്ങള്‍ക്ക് വിട. ഇനിയെല്ലാം നേരിട്ട് കണ്ട് മനസ്സിലാക്കി പഠനം തുടരാം. വിര്‍ച്ചല്‍ റിയാലിറ്റിയിലൂടെ ആന, സിംഹം, പുലി, ദിനോസര്‍, ഭൂമി, ഗാലക്‌സി തുടങ്ങി എന്തിനെയും വളരെ എളുപ്പത്തില്‍ കൊണ്ടുവരാന്‍ സാധിക്കും. ഓഗ്മെന്റ് റിയാലിറ്റിയുടെ സഹായത്തോടെ ക്ലാസുകള്‍ പലരും നടത്തുന്ന വാര്‍ത്തകള്‍ പലപ്പോഴും നാം കാണാറുണ്ട്. 24 പോലുള്ള വാര്‍ത്താ മാധ്യമങ്ങള്‍ ന്യൂസുകള്‍ പുറത്തുവിടുന്നതും നാം അതിശയത്തോടെ കണ്ടിട്ടുണ്ടാകും.
ഇവിടെ നിങ്ങള്‍ക്കും ഓഗ്മെന്റ് റിയാലിറ്റിയിലൂടെ വീഡിയോയില്‍ നിങ്ങള്‍ക്കു വേണ്ട വസ്തുക്കളെയോ മൃഗങ്ങളെയോ കൊണ്ടുവരാം. വിദ്യാഭ്യാസ രീതി ഓണ്‍ലൈന്‍ ക്ലാസുകളെ ആശ്രയിക്കുന്നതിനാല്‍ എല്ലാവര്‍ക്കും ഇത് വലിയ പ്രയോജനകരമായിരിക്കും.
മാര്‍ഗങ്ങള്‍
1. play store ല്‍ നിന്ന് kinemaster, power directer പോലുള്ള ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുക. കൂടുതല്‍ ആളുകളും kinemaster ആയിരിക്കും ഉപയോഗിക്കുന്നുണ്ടാവുക. നിരവധി ഫീച്ചേഴ്‌സും ഉപയോഗിക്കാന്‍ എളുപ്പവുമാണ് kinemaster.
2. ഗൂഗിള്‍ ഓപണ്‍ ചെയ്ത് നമുക്കാവശ്യമുള്ള മൃഗത്തിന്റെയോ പക്ഷിയുടെയോ വീഡിയോ ഡൗണ്‍ലോഡ് ചെയ്യുക. ഉദാ: കടുവയെ ആണ് നിങ്ങള്‍ വീഡിയോയില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ greenscreen tiger എന്ന് സെര്‍ച്ച് ചെയ്ത് വീഡിയോ ഡൗണ്‍ലോഡ് ചെയ്യുക.
3. media ഓപ്പണ്‍ ചെയ്ത് നേരത്തെ തയ്യാറാക്കിയ ക്ലാസെടുക്കുന്ന വീഡിയോ സെലക്ട് ചെയ്യുക.
4. വീഡിയോ add ചെയ്ത ശേഷം layer ക്ലിക്ക് ചെയ്ത് greenscreen file സെലക്ട് ചെയ്യുക.
5. നമ്മുടെ ക്ലാസിന്റെ ഏത് ഭാഗത്താണോ ആനിമേഷന്‍ കൊണ്ടുവരേണ്ടതെന്ന് സെറ്റ് ചെയ്യുക. ശേഷം layer video യില്‍ ക്ലിക്ക് ചെയ്ത് chroma key സെലക്ട് ചെയ്യുക. അത് enable ചെയ്യുക. ശതമാനം 100 ആക്കി അഡ്ജസ്റ്റ് ചെയ്ത് ok പ്രസ് ചെയ്യുക.
6. വീഡിയോ പൂര്‍ത്തീകരിച്ച ശേഷം share ക്ലിക്ക് ചെയ്ത് export ചെയ്താല്‍ വീഡിയോ റെഡി.
إرسال تعليق