മദ്‌റസകള്‍ ഓണ്‍ലൈനില്‍ ആയതോടെ വര്‍ക്കുകളും നോട്ടുകളും വാട്ട്‌സപ്പ് വഴിയും മറ്റും ശെയര്‍ ചെയ്യേണ്ടി വരാറുണ്ട്. വളരെ ഈസിയായി മൊബൈല്‍ വഴി അറബി മലയാളം എങ്ങനെ ടൈപ്പ് ചെയ്യാമെന്നാണ് നല്‍കുന്നത്. ഒട്ടേറെ ആപ്ലിക്കേഷനുകള്‍ ലഭ്യമാണെങ്കിലും harakath keyboard വഴി എങ്ങനെ അറബി മലയാളം ടൈപ്പ് ചെയ്യാമെന്ന് നോക്കാം.
അറബി മലയാളം ടൈപ്പിംഗ്
1. പ്ലേ സ്റ്റോറില്‍ harakath keyboar എന്നോ arabi harakath keyboard എന്നോ ടൈപ്പ് ചെയ്താല്‍ ആദ്യം കാണുന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക. ആന്‍ഡ്രോയിഡിലും ആപ്പ് സ്റ്റോറിലും ഈ ആപ്പ് ലഭ്യമാണ്.
2. ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വ്യത്യസ്ഥ ഐക്കണുകളില്‍ മുകളില്‍ കാണുന്ന enable ക്ലിക്ക് ചെയ്യുക.
3. show list ക്ലിക്ക് ചെയ്ത് കീബോര്‍ഡ് enable ചെയ്യുക.
4. select ബട്ടണില്‍ ക്ലിക്ക് ചെയ്ത് harkath keyboard സെലക്ട് ചെയ്ത് keyboard test ചെയ്യാം.
5. എ കാരവും മറ്റും ലഭിക്കാന്‍ താഴെ space നു തൊട്ടടുത്ത ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ മതി.
6. پ ژ പോലുള്ള മലയാളം അക്ഷരങ്ങൾ ലഭിക്കാൻ അതിന്റെ യഥാർത്ഥ അറബി അക്ഷരങ്ങളുടെ മുകളിൽ അമർത്തിപ്പിടിക്കുക.
ഉദാ: ژ (ഴ) ലഭിക്കാൻ ز എന്ന അക്ഷര ത്തിൻ മേൽ അമർത്തി പിടിക്കുക.
7. വ്യത്യസ്ഥ സ്‌റ്റൈലിലുള്ള ടെക്‌സ്റ്റുകള്‍ ടൈപ്പ് ചെയ്യാനും ഈ ആപ്പ് വഴി സാധിക്കും.
إرسال تعليق