കോഡിങ് പഠിപ്പിക്കും ഗ്രാസ്‌ഹോപ്പര്‍ | Grasshopper Learning to code


ഇക്കൊല്ലം എന്തെങ്കിലും പുതുതായി പഠിക്കുമെന്നു പുതുവര്‍ഷ പ്രതിജ്ഞയെടുക്കുന്നവരുണ്ട്. അതിവേഗം മാറുന്ന 
ലോകത്തില്‍ പുതിയ കഴിവുകളും നൈപുണ്യങ്ങളും ആര്‍ജ്ജിക്കുന്നതു നല്ലതാണുതാനും.  പുതിയൊരു വിദ്യ പഠിച്ചെടുക്കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ പിന്നെ അതു കംപ്യൂട്ടര്‍ കോഡിങ്ങായാലോ. എന്ത്?, കോഡിങ്ങോ, ഞാനോ എന്നു പറഞ്ഞു പിന്‍വലിയാന്‍ വരട്ടെ. സാധാരണക്കാര്‍ക്കു കോഡിങ്ങിന്റെ ബാലപാഠങ്ങള്‍ പഠിപ്പിക്കുന്ന ആപ്ലികളുണ്ട്

അത്തരത്തില്‍ ഒന്നാണു ഗൂഗിളിന്റെ ഗ്രാസ്‌ഹോപ്പര്‍ ആപ്പ്. പസിലുകളിലൂടെയും ക്വിസിലൂടെയും തുടക്കക്കാരെ ലളിതമായി കോഡിങ് പഠിപ്പിക്കുന്ന ആപ്ലിക്കേഷനാണു ഗ്രാസ്‌ഹോപ്പര്‍

ആർക്കൊക്കെ പഠിക്കാം

വീട്ടമ്മമാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും കരിയറില്‍ മാറ്റം ആഗ്രഹിക്കുന്നവര്‍ക്കുമൊക്കെ സൗജന്യമായി തങ്ങളുടെ മൊബൈല്‍ ഫോണ്‍ വഴി കോഡിങ് പഠിക്കാം എന്നതാണ് ഈ ആപ്പിന്റെ പ്രത്യേകത

ജാവസ്‌ക്രിപ്റ്റ് ഉപയോഗിച്ചാണ് ആപ്പില്‍ കോഡിങ് പരിശീലനം. ആന്‍ഡ്രോയിഡിലും ഐഒഎസിലും ഗ്രാസ്‌ഹോപ്പര്‍ ലഭ്യമാണ്

WEB


ANDROID


IOS



Post a Comment

أحدث أقدم