പഠനം കൂടുതൽ രസകരവും, അദ്ധാപകരും വിദ്യാർത്ഥികളും പരസ്പരം സമ്പർക്കത്തിലും ആവുമ്പോഴാണ് ഇരു വിഭാഗത്തിനും അതിൽ കൂടുതൽ താൽപ്പര്യം ഉണ്ടാകുന്നത്? നിങ്ങളുടെ കുട്ടി കളെ കൂടുതൽ തൽപരരാക്കാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ, വിദ്യാർത്ഥികൾ കുടുതൽ പഠനത്തിൽ മുഴുകുന്ന വരായി കാണാൻ നിങ്ങൾ കൊതിക്കാറുണ്ടോ? എങ്കിൽ നിങ്ങൾ ഉപയോഗിക്കേണ്ട ചല ഉപകരണങ്ങൾ പരിചയപ്പെടാം.
ഈ വർഷവും ഓൺലൈൻ വഴി ടീച്ചിംഗ് നടത്താൻ നാം നിർബന്ധിതരായിരിക്കുകയാണ്. ഇതിനുള്ള ഒരു മാർമാണ് ഓൻലൈൻ ടീച്ചിംഗ് ഉപകരണങ്ങൾ. ഇവ ഉപയോഗിക്കുകയാണെങ്കിൽ വളരെ നല്ല റിസൾട്ട് നമുക്ക് ഉണ്ടാക്കാൻ സാധിക്കും. വീഡിയോകൾ, സ്ലൈഡ്‌ഷോകൾ, ക്വിസ്സുകൾ ഗെയിമുകൾ, ഗ്രൂപ്പ് പ്രവർത്തനങ്ങൾ എന്നിവയെല്ലാം നിങ്ങൾക്കിവയിൽ ലഭ്യമാണ്. നിങ്ങളുടെ വിദ്യാർത്ഥികളെ തൽപരരാക്കാനുള്ള ചില ഉപകരണങ്ങൾ
1) Edmodo
ഡിജിറ്റൽ ലോകത്തിലേയ്ക്ക് ഇറങ്ങിച്ചെല്ലാനും കൂട്ടംകൂടിയിരുന്ന് കളിച്ചും ചിരിച്ചും പഠിക്കാൻ ആഗ്രഹിക്കുന്നവരാണ് കുട്ടികൾ. ഈ രണ്ടു കാര്യങ്ങളും ഒരുമിച്ച് കിട്ടിയാലോ? അത് വരളെ കൌതുകവും പുതിയകാലത്തി പ്രയോജനവും ആവും. ഹോംവർക്ക് നൽകവും ചോദ്യം ചോദിക്കലും അവയ്ക്ക് ഗ്രേഡ് നൽകലും ക്വിസ് നടത്തലുമെല്ലാം ഓൺലൈനിലാവുമ്പോൾ കൌതുകം കൂടുന്നതോടെ താൽപര്യവും കൂടും. ഇതിലെല്ലാം ഒരു നിയന്ത്രിത സംവദാനം ഒരുക്കുകയാണു Edmodo. ഇതുകാരണം, കുട്ടികൾ ഗൃഹപാഠം കൃത്യസമയത്ത് ചെയ്തു തീർക്കാൻ താൽപ്പര്യപ്പെടും. അടുത്ത ക്ലാസ്സിൽ എന്താണ് സംഭവിക്കാൻ പോകുന്നത് എന്നും അവർ പ്രതീക്ഷയോടെ കാത്തിരിക്കും
ഇതിനായി നിങ്ങൾ ചെയ്യേണ്ടത്. നിങ്ങളുടെ സ്‌കൂളിനെ പ്രതിനിധീകരിച്ച് സൈൻ അപ്പ് ചെയ്ത് ഒരു ക്ളാസ്സ് റൂം സൃഷ്ടിക്കുക. അതിനു ശേഷം ഗ്രൂപ്പ് കോഡ് നിങ്ങളുടെ വിദ്യാർത്ഥികളുമായി പങ്കുവയ്ക്കുക. ഇനി തുടങ്ങാം! സൈൻ അപ്പ് ചെയ്ത് നിങ്ങളുടെ ക്ലാസ് ഗ്രൂപ്പ് സൃഷ്ടിച്ചു കഴിയുമ്പോൾ പ്ലാറ്റ്‌ഫോം എങ്ങനെ കാണപ്പെടും എന്ന് ഈ സ്‌ക്രീൻഷോട്ടിൽ നിങ്ങൾക്കു കാണാം.
إرسال تعليق