കൊറോണയും ലോക്ക്ഡൗണും നമ്മുടെ എല്ലാ മേഖലകളിലും മാറ്റിമറിച്ച പോലെ വിദ്യാഭ്യാസ മേഖലയിലും വലിയ വിപ്ലവങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. സ്‌കൂളിലും വിദ്യാലയങ്ങളിലും പോകാതെ വീടകങ്ങളില്‍ നിന്ന് പഠനം നടത്തുകയാണ് നമ്മുടെ മക്കള്‍. പക്ഷേ, ക്ലാസ് സമയത്തിനപ്പുറം പലപ്പോഴും യൂട്യൂബിലും മൊബൈല്‍ ഗെയിമുകളിലുമായി സമയം കളയുകയുമാണ് പലരും. ഒഴിവ് സമയങ്ങള്‍ ക്രിയാത്മകമായി വിനിയോഗിക്കാന്‍ സാധിക്കുന്ന കുറച്ച് ഫ്രീ വെബ്‌സൈറ്റുകളെ പരിചയപ്പെടാം.
1. Sesame Street
ചെറിയ കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന ഒരു സൈറ്റാണ് ഇത്. നൂറുകണക്കിന് വീഡിയോകളും ഗെയിമുകളും ഈ വെബ്‌സൈറ്റില്‍ ലഭ്യമാണ്. സമയം കൊല്ലികളാവുന്ന വീഡിയോകളോ ഗെയിമുകളോ അല്ല. പകരം അക്ഷരങ്ങളും മൃഗങ്ങളുടെ ശബ്ദങ്ങളും റെയിമുകളും കളറുകളും മറ്റു അനേകം ആക്ടിവിറ്റീസും ഉള്‍പെടുന്നതാണ്.
2. Scholastic
കുട്ടികള്‍ക്ക് പഠനത്തിന് ഉപകരിക്കുന്ന വെബ്‌സൈറ്റാണിത്. കെജി മുതല്‍ ഹൈസ്‌കൂള്‍ തലം വരെ പഠിക്കുന്ന കുട്ടികള്‍ക്ക് ഉപകാരപ്പെടുന്ന സൈറ്റാണ്. വ്യത്യസ്ഥ തലങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇതിലെ ആക്ടിവറ്റീസ് തയ്യാറാക്കിയിരിക്കുന്നത്.
3. P B S kids
പഠനപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വീഡിയോകള്‍ ഈ സൈറ്റില്‍ ലഭ്യമാണ്. songs, ഗെയിമുകള്‍, ബോണസ് ഗെയിമുകളും ഉള്‍പെടെ ആക്ടിവിറ്റീസുകള്‍ ഈ സൈറ്റിലൂടെ ആസ്വദിച്ചു പഠനം തുടരാം.
4. Cool Math
പലരുടെയും പ്രയാസമുള്ളതും പേടിസ്വപ്‌നവുമായ വിഷയമാണ് കണക്ക്. കണക്കിന്റെ ഒരു അമ്യൂസ്‌മെന്റ് പാര്‍ക്ക് തന്നെയാണ് ഈ സൈറ്റ്. കൂട്ടലും കുറക്കലും ഹരണവും ഗുണനവുമെല്ലാം ഗെയിമുകളിലൂടെ പഠിക്കാനാവുന്ന വെബ്‌സൈറ്റാണിത്. മൂന്ന് മുതല്‍ 12 വരെ വയസ്സുള്ളവര്‍ക്കും 13 മുതല്‍ ഉയര്‍ന്ന ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്കുമായി രണ്ട് സൈറ്റുകള്‍ ഇതിന്റെ ഡവലപ്പേഴ്‌സ് സംവിധാനിച്ചിട്ടുണ്ട്. ബുദ്ധി വികസിക്കാന്‍ ഉപകരിക്കുന്ന ഗെയിമുകളും ഇതില്‍ ലഭ്യമാണ്.
5. Time for Kids
ടൈം മാഗസിന്‍ പബ്ലിഷേഴ്‌സിന്റെ വെബ്‌സൈറ്റാണിത്. ആകര്‍ഷണീയമായ ലേഖനങ്ങളും ഫോട്ടോകളും വീഡിയോകളും ഇതില്‍ ലഭ്യമാണ്. രാഷ്ട്രീയം, പരിസ്ഥിതി, സ്‌പോര്‍ട്‌സ്, ആരോഗ്യം തുടങ്ങിയ വ്യത്യസ്ഥ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇതിലുണ്ട്.
6. National Geographic Kids
വ്യത്യസ്ഥ രാജ്യങ്ങളെ കുറിച്ച് പഠിക്കാനും വ്യത്യസ്ഥങ്ങളായ മൃഗങ്ങളെ കുറിച്ച് പഠിക്കാനും ഉപകരിക്കുന്ന വെബ്‌സൈറ്റാണിത്. ശാസ്ത്ര പരീക്ഷണങ്ങളും നമുക്ക് ലഭ്യമാണ്.
7. How Stuff Works
എന്തുകൊണ്ടാണ് ആകാശത്തിന് നീല നിറം? എങ്ങനെയാണ് ഒരു ചുഴലിക്കാറ്റ് രൂപം കൊള്ളുന്നത് തുടങ്ങി ഒട്ടനേകം സംശയങ്ങള്‍ ചോദിക്കുന്ന മക്കള്‍ക്ക് മറുപടി ഈ സൈറ്റ് നല്‍കും. കാറുകള്‍, സംസ്‌കാരം, പരിസ്ഥിതി, ശാസ്ത്രം, സാമ്പത്തികം, ടെക്‌നോളജി തുടങ്ങി വ്യത്യസ്ഥ മേഖലകളെ ഉള്‍പെടുത്തിയിരിക്കുന്ന ഈ വെബ്‌സൈറ്റില്‍ ഗെയിമുകളും ക്വിസുകളും ഉണ്ട്.
8. Starfall
2002 മുതല്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമാണിത്. കെജി മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ സഹായിക്കുന്ന ഈ വെബ്‌സൈറ്റ് പരസ്യങ്ങളില്ലാത്തതുമാണ്. കണക്ക്, വായന, എഴുത്ത്, മ്യൂസിക് തുടങ്ങി ഒട്ടനേകം വിഭവങ്ങള്‍ ലഭ്യമാണ്.
9. The Kids Page
ഗെയിമുകളും ആക്ടിവിറ്റീസുകളും അടക്കം 5000 ല്‍ കൂടുതല്‍ പേജുകളുള്ള സൈറ്റാണ് ഇത്. ഓണ്‍ലൈനായി കളര്‍ നല്‍കാം. ചെറിയ ഗെയിമുകള്‍ കളിക്കാം. അവധി ദിവസങ്ങളില്‍ കുട്ടികളോടൊപ്പം കളിച്ചും രസിച്ചും സമയം ചെലവഴിക്കാന്‍ പറ്റിയ വെബ്‌സൈറ്റാണിത്.
10. Fun brain
കണക്ക്, വായന, ഓണ്‍ലൈന്‍ ബുക്‌സ്, ഗെയിംസ് എല്ലാം അടങ്ങുന്ന വ്യത്യസ്ഥമായ സൈറ്റാണിത്. എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഉപകാരപ്രദമായ ഒട്ടനേകം ആക്ടിവിറ്റീസ് ഈ വെബ്‌സൈറ്റ് പ്രൊവൈഡ് ചെയ്യുന്നു.
11. Nick jr
ചെറിയ കുട്ടികള്‍ക്ക് ഉപകരിക്കുന്ന വെബ്‌സൈറ്റാണിത്. കുഞ്ഞുങ്ങളുടെ ക്രിയേറ്റിവിറ്റി വര്‍ധിക്കാന്‍ സഹായിക്കുന്ന ആക്ടിവിറ്റീസ് ഈ സൈറ്റില്‍ നല്‍കിയിരിക്കുന്നു. ടിവിയിലൂടെയും കാര്‍ട്ടൂണുകളിലൂടെയും പരിചയപ്പെട്ട വ്യത്യസ്ഥ കഥാപാത്രങ്ങളെ ഉള്‍പെടുത്തിയാണ് ഇതിലെ പ്രവര്‍ത്തനങ്ങള്‍.
12. Exploratorium
ശാസ്ത്രവും കലയും പഠിപ്പിക്കുന്ന ഒരുപാട് വെബ്‌സൈറ്റുകളെ നമുക്ക് കണ്ടെത്താനാവുമെങ്കിലും ഈ സൈറ്റ് വ്യത്യസ്ഥമായ രൂപത്തിലാണ് അവതരിപ്പിക്കുന്നത്. ഗാഡ്‌ജെറ്റിന്റെ ഉപയോഗം, കടലിനടിയിലൂടെയുള്ള സഞ്ചാരം, ഗാലക്‌സിയിലേക്ക് റോക്കറ്റ് വിക്ഷേപിക്കല്‍ തുടങ്ങിയ ആക്ടിവിറ്റീസ് ഈ സൈറ്റില്‍ നമുക്ക് കാണാം.
13. Highlights for Kids
60 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള മാഗസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ വെബ്‌സൈറ്റില്‍ പ്ലേ, വായന, ക്രാഫ്റ്റ് ആക്ടിവിറ്റീസ്, ആര്‍ട്ട് ആക്ടിവിറ്റീസ്, ആനിമേഷനുകള്‍ തുടങ്ങി മറ്റനേകം കാര്യങ്ങള്‍ ലഭിക്കുന്ന വെബ്‌സൈറ്റാണിത്.
14. Learning Games for Kids
വേര്‍ഡ്‌സ്, സ്‌പെല്ലിംഗ്, സാമൂഹിക പഠനം, ബുദ്ധിപരമായ പ്രവര്‍ത്തനങ്ങള്‍, ശസ്ത്രം, കല, വൊകാബുലറി, സാഹിത്യം എല്ലാം ഗെയിമുകളിലൂടെ പഠിച്ച് ആസ്വദിക്കാന്‍ സാധിക്കുന്ന വെബ്‌സൈറ്റാണിത്.
15. Old Farmers Almanac for Kids
കളികള്‍, ക്വിസുകള്‍, ഓരോ ദിവസവും ചോദ്യങ്ങള്‍, ചരിത്രപരമായ ആശ്ചര്യങ്ങള്‍, ആകാശ സംഭവങ്ങള്‍, കാലാവസ്ഥ സ്വഭാവങ്ങള്‍ എല്ലാം ഉള്‍പെടുന്ന വ്യത്യസ്ഥമായ ഒരു വെബ്‌സൈറ്റാണിത്.
16. Disney jr
മിക്കിയുടെയും കൂട്ടുകാരുടെയും ഫാന്‍സ് അല്ലാത്ത കുട്ടികള്‍ വിരളമായിരിക്കും. ഈ ഒരു വെബ്‌സൈറ്റ് അവര്‍ക്കുള്ളതാണ്. ഗെയിംസ്, കളറിംഗ് പേജസ്, വീഡിയോസ്, കഴിവുകള്‍ പരിപോഷിപ്പിക്കുന്ന ആക്ടിവിറ്റീസ് തുടങ്ങി ഒട്ടനേകം ഫീച്ചേഴ്‌സ് ഉള്‍പെടുന്ന വെബ്‌സൈറ്റാണിത്.
17. P shool
ആയിരത്തിലധികം പഠന ആക്ടിവിറ്റീസ് ഉള്‍പെടുത്തിയുള്ള ഒരു വെബ്‌സൈറ്റാണ് p school. കെ ജി മുതലുള്ള കുട്ടികള്‍ക്ക് തയ്യാറാക്കിയിട്ടുള്ള വ്യത്യസ്ഥ വര്‍ക്കുകള്‍ ഇതില്‍ ലഭ്യമാണ്. ഫണ്‍, എഴുത്ത്, കഥകള്‍, ഗ്രാമര്‍, ശാസ്ത്രം തുടങ്ങി ഒട്ടനേകം വര്‍ക്കുകള്‍ ഇതില്‍ തയ്യാര്‍ ചെയ്തിട്ടുണ്ട്.
Masha Allah
ردحذفإرسال تعليق