കൈയക്ഷരം നന്നാക്കാനുള്ള മാര്‍ഗങ്ങള്‍ | Improve Handwriting tips

നല്ല കൈയെഴുത്ത് ഒരു അനുഗ്രഹമാണ്. പരീക്ഷകളിലെ മാര്‍ക്ക് വര്‍ധിപ്പിക്കാനും ഡോക്യുമെന്റുകള്‍ ഫില്‍ ചെയ്യാനും പ്രയോജനകരമാണ്. ചിലര്‍ക്ക് ജന്മനാ കൈയെഴുത്ത് നല്ല പോലെ ലഭിക്കുന്നവരുണ്ടാകാം. എന്നാല്‍ കൈയെഴുത്ത് മോശമായവര്‍ക്കും കൃത്യമായ പ്രവര്‍ത്തനങ്ങളും പരിശീലനവും നടത്തി കൈയെഴുത്ത് നന്നാക്കിയെടുക്കാന്‍ സാധിക്കും. കൈയെഴുത്ത് നന്നാക്കാനുള്ള കുറച്ച് ടിപ്‌സുകളാണ് ഇവിടെ നല്‍കുന്നത്.


1. നിങ്ങളുടെ കൈയെഴുത്ത് വിശകലനം ചെയ്യുക

learning,education,best student,how to improve handwriting, കൈയെഴുത്ത്,


a) ഒരു പാരഗ്രാഫ് എഴുതുക

മനസ്സിനെ ബോറഡിപ്പിക്കാത്ത നിങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു വിഷയം തെരഞ്ഞെടുത്ത് ചുരുങ്ങിയത് അഞ്ച് വാചകങ്ങളെങ്കിലും എഴുതുക. സ്വന്തമായി എഴുതാന്‍ സാധിക്കുന്നില്ലെങ്കില്‍ പുസ്തകങ്ങളെ ആശ്രയിച്ച് എഴുതുക. ഈ എഴുത്തിന്റെ ലക്ഷ്യം നിങ്ങളുടെ കൈയെഴുത്തിനെ കുറിച്ച് ഒരു വിശകലനം നടത്താനും അവലോകനത്തിനും വേണ്ടിയാണ്. കൂടുതല്‍ എഴുതുകയാണെങ്കില്‍ അത്രയും വിശകലനത്തിന് സാധിക്കും. 

b) പ്രാഥമിക രൂപങ്ങള്‍ കണ്ടെത്തുക

തീര്‍ത്തും വളഞ്ഞും തിരിഞ്ഞുമാണോ നിങ്ങളുടെ കൈയെഴുത്ത് ഉള്ളത്?. അക്ഷരങ്ങള്‍ ചേര്‍ന്ന് വായിക്കാന്‍ പ്രയാസമുണ്ടോ?. നേര്‍വരയില്‍ തന്നെയാണോ വരികള്‍ ഉള്ളത്?. 

c) ചെരിവു നോക്കുക

അക്ഷരങ്ങളും വാക്കുകളും വലത്തോട്ടോ ഇടത്തോട്ടോ ചെരിയാതെ നേരെ എഴുതുയാണ് വേണ്ടത്. ചെരിവ് നോക്കാന്‍ പേനയോ പെന്‍സിലോ സ്‌കയിലോ ഉപയോഗിക്കാവുന്നതാണ്. നേരിയ ചെരിവാണെങ്കില്‍ പ്രശ്‌നമാക്കേണ്ടതില്ല. ഭംഗിയെയും വായനയെയും പ്രയാസപ്പെടുത്താത്ത് വിധമാണ് ക്രമപ്പെടുത്തേണ്ടത്. 

d) അലൈന്‍മെന്റ് ശ്രദ്ധിക്കുക

ഒരു വരിയില്‍ നിങ്ങളെഴുതിയ വാക്കുകള്‍ ചിലത് മുകളിലോട്ടോ താഴോട്ടോ ആയി പോയിട്ടുണ്ടോ?. വാചകത്തിലെ ഓരോ വാക്കുകളും പരസ്പരം വേറിട്ടു തന്നെയാണോ നില്‍ക്കുന്നത്?. 

e) ഗ്യാപ്പുകള്‍ നോക്കുക

വാക്കുകള്‍ക്കും അക്ഷരങ്ങള്‍ക്കുമിടയിലെ ഒഴിവ് കൈയെഴുത്തിന്റെ ഗുണനിലവാരത്തെ നിര്‍ണയിക്കുന്നതില്‍ പ്രധാനമാണ്. ഓരോ വാക്കുകള്‍ക്കിടിലും കൃത്യമായ വിടവ് ഉണ്ടായിരിക്കണം. ഇംഗ്ലീഷ് അക്ഷരമാലയിലെ 'ഒ' എന്ന ലെറ്റര്‍ എഴുതാന്‍ സാധിക്കുന്ന വിധമാണ് വിടവ് വേണ്ടത്. ഓരോ വാക്കുകള്‍ക്കുമിടയിലെ അക്ഷരങ്ങള്‍ തമ്മില്‍ വേറിട്ടുനില്‍ക്കുന്ന വിധമാണ് വാക്കുകള്‍ എഴുതേണ്ടത്.

f) അക്ഷരവലുപ്പം ശ്രദ്ധിക്കുക

വരയുള്ള നോട്ട്ബുക്കില്‍ രണ്ട് വരികളെ സ്പര്‍ശിക്കുന്ന രൂപത്തിലാണോ നിങ്ങളുടെ എഴുത്ത്?. ഒരു പേജിലേക്കു വേണ്ട കാര്യങ്ങള്‍ അര പേജില്‍ തന്നെ നിങ്ങള്‍ക്ക് ഉള്‍ക്കൊള്ളിക്കാനാകുമോ?. എന്നാല്‍ രണ്ടും ശരിയായ രൂപമല്ല. മിതമായ അക്ഷരവലിപ്പമാണ് വേണ്ടത്.

g) വരിയുടെ ഗുണമേന്മ

നിങ്ങളെഴുതിയ വരിയിലേക്ക് നോക്കുക. വളരെ ശക്തിയും മര്‍ദവുമുപയോഗിച്ചാണോ എഴുതിയിരിക്കുന്നത്?. അതോ മൃദുലമായി വായിക്കാന്‍ തന്നെ പ്രയാസമാകുന്ന രൂപത്തില്‍ മങ്ങിയതാണോ?. വരി സമമല്ലാതെയെ വളഞ്ഞുപുളഞ്ഞുമോണോ പോയിരിക്കുന്നത്?.

h) ഒഴുക്ക് തീരുമാനിക്കുക

അക്ഷരങ്ങള്‍, വിടവ്, ക്രമം, അക്ഷരവലിപ്പം, ഗുണമേന്മ, ഘടന എല്ലാം പരിശോധിച്ച് വിശകലനം ചെയ്യുക. മാറ്റം വരുത്തേണ്ട കാര്യങ്ങള്‍ മാറ്റം വരുത്തി പരിശീലിക്കുക. എന്നാല്‍ കൈയക്ഷരം മെച്ചപ്പെടുകയും എഴുത്തിന്റെ ഒഴുക്കില്‍ വലിയ വ്യത്യാസം വരികയും ചെയ്യും.

i) കൈയക്ഷര രൂപങ്ങള്‍ അനുകരിക്കുക



ക്ലാസുകളില്‍ 30 കുട്ടികളുണ്ടെങ്കില്‍ 30 തരം കൈയക്ഷരമായിരിക്കും ഉണ്ടായിരിക്കുക. പ്രകൃതിയാ നമുക്കെല്ലാവര്‍ക്കും ഒരു കൈയെഴുത്ത് രൂപമുണ്ടായിരിക്കും. എന്നാല്‍ മറ്റൊരു  കൈയെഴുത്ത് സ്റ്റൈല്‍ നമുക്ക് സ്വികിരിക്കാന്‍ സാധിക്കും. ഇഷ്ടമുള്ള സ്റ്റൈല്‍ തെരഞ്ഞെടുത്ത് കൃത്യമായി പരീശീലിക്കുക. നിരവധി ഫോണ്ടുകള്‍ കമ്പ്യൂട്ടര്‍ വഴി പ്രിന്റെടുക്കാനാവും. ഓരോ അക്ഷരങ്ങളും പഠിച്ച് ക്രമേണ വാക്കുകള്‍ എഴുതി പരിശീലിക്കുക.


2. കൈയെഴുത്ത് സ്റ്റൈല്‍ മാറ്റം വരുത്തുക

a) ആംഗ്യം കാണിക്കുക

എഴുത്ത് മോശമായ പലരുടെയും പ്രശ്‌നം കൈയും പേശികളും ശരിയായി വഴങ്ങാത്തതാണ്. ചുമലും കൈപത്തിയും ക്രമത്തില്‍ ഒതുക്കി വേണം എഴുത്തു തുടങ്ങാന്‍. എഴുത്ത് എന്നാല്‍ വര അല്ല. കൈയും പേശിയും വഴങ്ങാന്‍ വായുവില്‍ ആംഗ്യം കാണിച്ച് നല്ല പോലെ പരിശീലനം തുടങ്ങുക. തുടര്‍ന്ന് പേപ്പറില്‍ എഴുതി തുടങ്ങുക.

b) കൈ പിടിക്കേണ്ട രൂപം

learning,education,best student,how to improve handwriting, കൈയെഴുത്ത്,


പേനയും പെന്‍സിലും തള്ളവിരലിനും നടുവിരലുകള്‍ക്കിടയിലുമാണ് പിടിക്കേണ്ടത്. ശക്തമായോ വളരെ മൃദുവായോ അല്ല പേനയും പെന്‍സിലും പിടിക്കേണ്ടത്. കൈപത്തി ശരിയായി ഡെസ്‌ക്കില്‍ നിലയുറപ്പിക്കണം. പേനയുടെയോ പെന്‍സിലിന്റെയോ മൂന്നിലൊന്നു ഭാഗത്താണ് പിടിക്കേണ്ടത്. നടുവിലോ വളരെ അറ്റത്തോ പിടിക്കരുത്. 

c) അടിസ്ഥാന ഷേപ്പുകള്‍ പഠിക്കുക

ഓരോ അക്ഷരങ്ങള്‍ക്കും നിശ്ചിത നേര്‍രൂപമോ റൗണ്ട് ഷെയ്‌പ്പോ ഉണ്ടായിരിക്കും. കോപ്പി ബുക്കുകളുടെയോ വരയുള്ള ബുക്കുകളുടെയോ സഹായത്തോടെ അക്ഷരങ്ങളുടെ ഘടന നന്നായി എഴുതി ശീലിക്കുക. ഒന്നു രണ്ടു തവണ നോക്കിയെഴുതി സ്വയം എഴുതാന്‍ ശീലിച്ച് വരയില്ലാത്ത പേജിലേക്കും എഴുത്ത് തുടരുക. അക്ഷരങ്ങളില്‍ നിന്ന് വാചകങ്ങളിലേക്ക് പതിയെ ചുവടു മാറ്റുക.

d) അക്ഷരങ്ങളുടെ ഡയറക്ഷന്‍ പഠിക്കുക

ഓരോ അക്ഷരങ്ങള്‍ക്കും തുടക്കവും ഒടുക്കവുമുണ്ട്. കോപ്പി ബുക്കുകളുടെയോ മറ്റോ സഹായത്തോടെ അക്ഷരങ്ങള്‍ തുടങ്ങേണ്ട സ്ഥലവും അവസാനിപ്പിക്കേണ്ട സ്ഥലവും മനസ്സിലാക്കി രേഖപ്പെടുത്തി എഴുത്ത് തുടങ്ങുക. ഇന്റര്‍നെറ്റിന്റെ സഹായത്തോടെ നിരവധി മെറ്റീരിയല്‍സ് ഇപ്പോള്‍ ലഭ്യമാണ്. 

e) പേന തെരഞ്ഞെടുക്കുക

learning,education,best student,how to improve handwriting, കൈയെഴുത്ത്,


വ്യത്യസ്ഥമായ രൂപത്തിലുള്ള പേനയും പെന്‍സിലും മാര്‍ക്കറ്റില്‍ ലഭ്യമാണ്. തടിയുള്ള മുനയുള്ളതും നേരിയതും മീഡിയം സൈസിലുള്ളതുമെല്ലാം ഇന്ന് സുലഭമാണ്. ഇവയില്‍ നിങ്ങള്‍ക്ക് അനുയോജ്യമായതും ലളിതവുമായത് തെരഞ്ഞെടുത്ത് എഴുതുക. 

f) അവസരങ്ങള്‍ പ്രയോജനപ്പെടുത്തുക

ഇന്ന് ടെക് ഡിവൈസുകളുടെ അതിപ്രസരണത്തില്‍ എഴുതാന്‍ മടിയുള്ളവരാണ് അധികവും. എഴുതാന്‍ ലഭിക്കുന്ന അവസരങ്ങള്‍ ഉപയോഗിക്കണം. എഴുതാതിരിക്കുന്നത് നമുടെ കൈയക്ഷരത്തേ മോശമാക്കുകയേ ഉള്ളൂ. അതിനാല്‍ എഴുതാന്‍ ലഭിക്കുന്ന അവസരങ്ങളെല്ലാം കൂടുതല്‍ പ്രയോജനപ്പെടുത്തുക. 

Post a Comment

أحدث أقدم