എന്താണ് മടി, എങ്ങനെ മാറ്റിയെടുക്കാം | How to overcome laziness
























മടി മനുഷ്യന്റെ കൂടെ പിറപ്പാണ്. ചിട്ടയായുള്ള ജീവിത രീതി വളര്ത്തിയെടുക്കുന്നതിലൂടെ മടിയെ അതി ജീവിക്കാനാവും. എങ്കിലും, മടി നമുകുള്ളില്‍  ഉറങ്ങിക്കിടക്കും. അനുകൂലമായ ഏതു പരിതസ്ഥിതിയിലും അത് തലയുയര്‍ത്തും. 

സ്വയം അവബോധക്കുറവ്


ഈ ലോകത്ത് നമ്മുടെ റോൾ എന്ത് എന്തന്നറിയാത്തതനാൽ വരുന്ന ഒരു വില്ലനാണ് മടി. താല്‍പര്യക്കുറവോ അത്മവിശ്വാസക്കുറവോ ആകും പല പ്രവര്‍ത്തികളില്‍ നിന്നും മനസ്സിനെ വിലക്കുന്നത്. നിരന്തരം നമ്മേ നിരീക്ഷച്ച് നമ്മുടെ നിയോഗം കണ്ടത്താലാണു മടി മാറ്റുന്നതിൻറെ ആദ്യ പടി. 


കഴിയില്ല എന്ന മനോഭാവം


മടിയുടെ മറ്റൊരു കാര്യമാണ് നമുക്ക് കഴിയില്ല എന്ന തോന്നൽ. കുറുക്കൻ മുന്തിരി പുളിക്കും എന്ന് പറഞ്ഞ് ഒഴിവായ കഥ നിങ്ങൾക്ക് ഓർക്കുന്നുണ്ടാവും. അഥവാ റിസ്ക് എടുക്കേണ്ടിവരുമ്പോൾ പിന്മാറുന്ന സ്വഭാവം. ഇവിടെയാണു നമ്മുടെ ലക്ഷ്യം നിർണ്ണയിക്കേണ്ടതിൻറെ പ്രാധാന്യം വരുന്നത്. ലക്ഷത്തിലെത്താൻ കഠിനമായ ശ്രമങ്ങൾ വേണം.  You are very active, Highly energetic തുടങ്ങിയ കാര്യങ്ങൾ എപ്പോഴും മനസ്സുകൊണ്ടെങ്കിലും പറയുക


പൊട്ടിക്കൂ, പ്രവർത്തിക്കൂ


ആനന്തത്തോടെ ഇരിക്കാനാണ് നാം എപ്പോഴും ആഗ്രഹിക്കുന്നത്. അതാണ് നമ്മൾ കളികളും തമാശകളും വീഡിയോ ഗൈമുകളുമെല്ലാം വളരെ അധികം ഇഷ്ടപ്പെടുന്നത്. കാരണം അവയിൽ നിന്ന് പെട്ടന്ന് സന്തോശം ഉണ്ടാവും. എന്നാൽ അത്തരം പ്രവർത്തികളിൽ മുഴുകുന്നതിൽ നമുക്കും മറ്റുള്ളവർക്കും ഒരു ഗുണവും ഇല്ല എന്ന് നമ്മേ തന്നെ ബോധ്യപ്പെടുത്തി ഉപകാരപ്രതമായ കാര്യങ്ങൾ ശീലമാക്കുകയും അതിൽ സന്തോശം കണ്ടത്തുകയും ചെയ്യുക. ഗൈമുകളെല്ലാം നിർമ്മിക്കുന്നവർ കഠിനാദ്വാനികളാണെന്നുകൂടി ഓർക്കുക.


എങ്ങനെ ശീലമാക്കും

2 minute rule


 2 Minute Rule ഒരു ട്രിക്കാണ്. താല്‍പര്യക്കുറവ് മറി കടക്കാൻ ഇതു സഹായിക്കും. താൽപര്യമുള്ള കാര്യങ്ങൾ 2 മിനുട്ട് പതിവായി ചെയ്യുമെന്ന പ്രതിജ്ഞ എടുക്കുക. നിരന്തരം ചെയ്യുമ്പോള്‍ മനസിന് ഈ പ്രവര്‍ത്തിയോടുള്ള അപരിചിതത്വം നീങ്ങും. ജപ്പാനില്‍ കോര്‍പ്പറേറ്റ് ലോകത്ത് ഇന്നു വളരെയധികം ഉപയോഗിക്കുന്ന മാനേജ്മെന്‍റ് തന്ത്രങ്ങളില്‍ മുന്‍പന്തിയിലാണ്  2 Minute Rule. മറ്റു സ്ഥലങ്ങളിലും ഇന്ന് ഈ തന്ത്രത്തിന് പ്രചാരം ഏറി വരികയാണ്


ഓർക്കുക നിങ്ങളുടെ ജീവിതാസ്തമയ സമയത്ത് ഏറ്റവും അധികം പശ്ചാതപിക്കുന്നത് നിങ്ങൾ പാഴാക്കിയ ഒഴിവുസമയത്തേ കുറിച്ചായിരിക്കും, നങ്ങളെടുക്കാതെ പോയ റിസ്കിനെ കുറിച്ചും ആയിരിക്കും




Post a Comment

أحدث أقدم