Fashion Desiging; ELEMENTS OF DESIGN-3

ഫാഷന്‍ ഡിസൈനിങ്


 ELEMENTS OF DESIGN

DESIGN

ഭാവനയിൽ ഉരി തിരയുന്ന നൂതന ആശയങ്ങളെ ക്രിയാത്മകമായ പ്രകടമാക്കുന്ന പ്രവർത്തിയാണ് ഡിസൈനിങ് അഥവാ രൂപകല്പന . ഒരു ഡിസൈൻ വിജയിക്കണമെങ്കിൽ രൂപകല്പനക്കനുസരിച്ച്‌ എല്ലാ ഘടകങ്ങളും (Elements) നിർദ്ദേശങ്ങൾ അനുസരിച്ച് (Principles)  സമന്യയിപ്പിച്ചിരിക്കണം. വസ്ത്രത്തെ സംബന്ധിച്ച് വസ്ത്ര സങ്കൽപ്പങ്ങളെ വിവിധ പ്രക്രിയകളിലൂടെ രൂപപ്പെടുത്തുകയും നിർമ്മിക്കുകയും ചെയ്യുന്നു.വസ്ത്രത്തെ സംബന്ധിച്ച ആശയങ്ങൾ അതിന്റെ രൂപകല്പനയിൽ സഹായിക്കുന്നതിന് Elements of design, Principles of design എന്നിവയെ പറ്റിയുള്ള അവബോധം ഡിസൈനർമാർക്ക് ഉണ്ടായിരിക്കേണ്ടതാണ്.
      
       രൂപകൽപ്പന സമ്പുഷ്ടമാകുന്നതിന് സഹായിക്കുന്ന അടിസ്ഥാന ഘടകങ്ങളെ Elements of design എന്നു പറയുന്നു.

a) . Colour
b) . Lines
c) . Form
d) . Shape
e) . Light
f)  . Pattern
g) . Texture


 എന്നിവയാണ് രൂപകല്പനയുടെ അടിസ്ഥാന ഘടകങ്ങൾ.

a). Colour

        പ്രകൃതിയുടെ അവിഭാജ്യഘടകമാണ് കളർ.നിറങ്ങളുടെ ഉറവിടം തന്നെ പ്രകൃതിയാണ്. നിറങ്ങൾ ഏറ്റവും  ശക്തിയുള്ളതാണ്. വസ്ത്രത്തിന്റെ പ്രഥമ ദൃഷ്ടിയാൽ നമ്മെ ആകർഷിക്കുന്ന ഘടകം നിറമാണ്. ഉഭപോക്താവിനെ ഏറ്റവും സ്വാധീനിക്കുന്ന ഘടകം നിറമാണ്. പലപ്പോഴും ഒരു വസ്തുവിനെ നാം സ്വീകരിക്കുന്നതും തിരസ്കരിക്കുന്നതും അതിന്റെ കളറിനെ ആസ്പദമാക്കിയാണ്.

b) . Lines

        Vertical lines
        Horizontal lines
        Diagonal lines
        Curved lines
        Zig zag lines

VERTICAL LINES

      രൂപകല്പനയുടെ പ്രധാന ഘടകമാണ് lines. രൂപകല്പന ചെയ്യുന്ന വസ്ത്രമനുസരിച്ചു വരകളുടെ പ്രധാനം ഏറുകയും കുറയുകയും ചെയ്യുന്നു. വ്യത്യസ്ത ദിശയിലും വീതിയിലുമുള്ള വരകൾ വസ്ത്രത്തിന്റെ കാഴ്ചയിൽ വൈവിധ്യം സൃഷ്ടിക്കുന്നു. 
       Vertical lines  ഉയരത്തിന്റെയും വണ്ണക്കുറവിനെയും തോന്നൽ സൃഷ്ടിക്കുന്നു. ലംബ രേഖയിലൂടെ കണ്ണുകൾ മുകളിലേക്കും താഴേക്കും ചലിക്കുന്നു അപ്പോൾ വസ്‌ത്രത്തിനും അത് ധരിക്കുന്ന വ്യക്തിക്കും നീളം കൂടുതൽ ആയി തോന്നിപ്പിക്കുന്നു.




HORIZONTAL LINES

      Horizontal lines  ഉള്ള വസ്ത്രം ധരിക്കുമ്പോൾ നീളം കുറഞ്ഞത് വണ്ണമുള്ളതായി തോന്നുന്നു. Vertical lines  ന്റെ വിപരീതമാണ്  Horizontal lines.




DAIGANAL LINES

      Daiganal line   വരകളുടെ ചെറിവിനെ ആശ്രയിച്ചാണ് വസ്ത്രത്തിന്റെ നീളത്തിന് ഏറ്റക്കുറച്ചിൽ തോന്നിപ്പിക്കുന്നത് . വരകളുടെ ചെരിവ് കുത്തനെയാണെങ്കിൽ  വ്യക്തി വണ്ണം കുറഞ്ഞ്‌ നീളം കൂടിയതായി തോന്നുന്നു.




CURVED LINES

        ശരീരഘടനയുടെ പ്രത്യേകതകളാൽ വളഞ്ഞ രേഖകൾ സ്ത്രീകളുടെ വസ്ത്രങ്ങൾക്കാണ്‌ യോജിച്ചത്. വൃത്ത രേഖകൾ വാസ്ത്രത്തിന്‌  പൂർണ്ണത നൽകുന്നു വളവു5 രൂപത്തിന് വൃത്താകൃതി പ്രധാനം ചെയ്യുന്നു.



ZIG - ZAG LINES

    വസ്ത്രത്തിന്റെ zig -zag  line  ന്റെ ചെരിവ് കുത്തനെ ആണെങ്കിൽ വ്യക്തിക്ക് കൂടുതൽ നീളം ഉള്ളതായും പരന്ന ചെരിവാണെങ്കിൽ  വണ്ണം കൂടുതൽ ആയും തോന്നുന്നു.



C) . Form
       Length , width , depth , എന്നീ 3 തരങ്ങൾ  കൂട്ടിച്ചേരുന്നതാണ് Form.  Length as width ഉള്ള തുണി 2 Dimension  ആണ്. അത് വസ്ത്രമാവുമ്പോൾ 30 ആകുന്നു. മനുഷ്യ ശരീരം 3  Dimension   Form ആണ്.



d) . Shape

       ഒരു വസ്ത്രത്തിന്റെ shape എന്നത്  അത്‌ ധരിക്കുമ്പോൾ നാം കാണുന്ന രൂപമാണ്.  ഈ shape എന്ന Silhouette എന്ന് പറയുന്നു. Shape നു അകത്തുള്ള ഭാഗത്തെ Space എന്ന് പറയുന്നു.


e) . Light

         തിളങ്ങുന്ന വസ്ത്രങ്ങളുടെ രൂപത്തെ (Figure) വലുതാക്കി തോന്നിപ്പിക്കുന്നു. ഭാരം കൂടിയ വ്യക്തിക്ക് തിളക്കം കുറഞ്ഞ  വസ്ത്രങ്ങൾ നന്നായി ഇണങ്ങും . ചില വസ്ത്രങ്ങൾ പ്രകാശത്തെ പ്രതിഫലിപ്പിക്കുകയും ചിലത് ആഗിരണം  ചെയ്യുകയും ചെയ്യുന്നു.

f) . Pattern
    
         വസ്ത്രത്തിന്റെ മാതൃക എപ്പോഴും  ഡിസൈനുമായി പൂരകമായിരിക്കും. ഒരു വലിയ  പ്രിന്റ് ഡിസൈൻ  ആയി ഉപയോഗിക്കണം എങ്കിൽ അത് മുറിച്ച് തയ്യൽ കൊണ്ട് ഭാഗിക്കാതെ ആ വസ്ത്രത്തിന്റെ പ്രധാന ഘടകമായി തുടരാൻ അനുവദിക്കണം. കട്ടിയുള്ള വരകളുള്ള തുണികൾ തയിക്കുമ്പോൾ വരകൾ തമ്മിൽ യോചിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണം.


g) . Texture

         വസ്ത്രത്തിന്റെ ആകർഷണീയതയെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ് തുണിയുടെ പ്രതല ഗുണമായ Texture (Surface quality) ഇത്‌ മനസ്സിലാക്കണം എങ്കിൽ സ്പർശനം കൊണ്ടോ ദർശനം കൊണ്ടോ സാധിക്കും Spinning , weaving , Processing ഇവയിലാനുവധിക്കുന്ന വിവിധ മാർഗങ്ങൾ തുണിയുടെ Texture  നെ വ്യത്യസ്തമാക്കി തീർക്കുന്നു.




DIMENSION OF COLOUR

* വർണ്ണം (HUE)
* തീവ്രത (INTENSITY)
* മൂല്യം  (VALUE)
 
എന്നിവ കളറിന്റെ 3 വ്യത്യസ്ത ഭാഗങ്ങളാണ്.വർണ്ണമാണ്  നിങ്ങളെ തമ്മിൽ തിരിച്ചറിയാൻ സഹായിക്കുന്നത്. ചുവപ്പ് പച്ചയിൽനിന്നും  നിലയിൽ നിന്നും തിരിച്ചറിയാൻ സഹായിക്കുന്നു.

HUE (വർണ്ണം)

       പ്രകാശത്തിന്റെ സാന്നിധ്യത്തിൽ നമുക്ക് കാഴ്ച ലഭിക്കുന്ന ഏതെങ്കിലും വസ്തുവിന്റെ നിറമാണ് അതിന്റെ  വർണ്ണം.

VALUE (മൂല്യം)

         ഒരു നിറത്തിന്റെ മൂല്യം എന്ന് പറയുന്നത് ആ കളറിൽ ചേർത്തിയിട്ടുള്ള വെള്ളയുടെയും കറുപ്പിന്റെയും അളവിനെ ആശ്രയിച്ചാണ്. വെള്ള ചേർക്കുമ്പോൾ നിറത്തിന്റെ കാഠിന്യം കുറഞ്ഞുവരുന്നു .അതായത് value കൂടി വരുന്നു കറുപ്പ് കളർ കൂട്ടുമ്പോഴും പ്രകാശത്തിന്റെ അഭാവം കൂടി വരികയും അപ്പോൾ വാല്യു കുറഞ്ഞു എന്നു പറയുകയും ചെയ്യണം.

       ഒരു നിറത്തിന്റെ value 2 കൂടുമ്പോൾ (വെള്ള ചേർക്കുമ്പോൾ) അതിനെ TINT എന്നും Value  കുറയുമ്പോൾ black colour (black + white) ചേർക്കുമ്പോൾ അതിനെ  TONE  എന്നും പറയുന്നു.



TINT





TONE

.INTENSITY

          ഒരു നിറത്തിന്റെ തീവ്രതയെ Intensity എന്നു പറയുന്നു. നിറത്തിന്റെ ജ്വലനഭാഗത്തെയും (Brightness) വിളറിയ ഭാകത്തെയും  പ്രകടമാക്കുന്നതാണ് ആ നിറത്തിന്റെ intensity. Gray കളർ ചേർത്ത് ഒരു നിറത്തിന്റെ intensity യിൽ മാറ്റം വരുത്താവുന്നതാണ്. നിഴലുകൾ , മടക്കുകൾ എന്നിവ ചിത്രീകരിക്കിന്നതിന് intensity കുറഞ്ഞ നിറം ഉപയോഗിക്കുന്നു.

COLOUR WHEEL

        നിറങ്ങളുടെ പരസ്പര ബന്ധം മനസ്സിലാക്കുന്നതിന് കളർ വീൽ സഹായിക്കുന്നു. 12 നിറങ്ങളാണ് കളർ വീലിൽ വിന്നസിച്ചിരിക്കുന്നത് .
     പ്രാഥമിക നിറങ്ങൾ (primary colour ) ദ്വിതീയ നിറങ്ങൾ  (Secondary colour) തൃദീയ നിറങ്ങൾ (Territory colour )എന്നിവ തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിൽ ഒരേ അകലത്തിൽ ഒരു വൃത്തിനുള്ളിൽ വിന്നസിച്ചിരിക്കുന്നതാണ്  കളർ വീൽ.12 സമ ഭാഗങ്ങളാക്കി തിരിച്ചിരിക്കുന്നതാണ് കളർ വീൽ .ഇതിൽ ഒരേ അകലത്തിൽ 3 ഭാഗങ്ങളായി പ്രാഥമിക നിറങ്ങളും അതിന് ഇരു വശത്തുമായി 6 തൃദീയ നിറങ്ങളും 2 തൃദീയ നിറങ്ങൾക്കിടയിലായി  3 ദ്വിതീയ നിറങ്ങളും വിന്നസിച്ചിരിക്കുന്നു.അനിയോജ്യമായ നിറങ്ങൾ തിരഞ്ഞെടുക്കുന്നതിന് കളർ വീൽ സഹായിക്കുന്നു.




PRIMARY COLOUR

       ചുവപ്പ് , മഞ്ഞ  , നീല എന്നിവയാണ് പ്രാഥമിക വർണ്ണങ്ങൾ .
ചുവപ്പ് : ചുവപ്പ് വൈകാരികവും സജീവവുമായ നിറമാണ്. ചൂട് , ധൈര്യം , വീര്യം എന്നീ  മനോഭാവങ്ങളെ  ചുവപ്പ് സൃഷ്ടിക്കുന്നു. പ്രകൃതിയാണ് ജീവന്റെ നിലനിൽപിന് ആധാരമായ രക്തത്തിന്റെ നിറം ചുവപ്പാണ് അപകടത്തെപറ്റി സൂചിപ്പിക്കുന്നതും ഈ നിറത്തിലൂടെയാണ്.

നീല : ആകാശത്തിന്റെയും കടലിന്റെയും നിറമാണ് നീല. ഇത് സമാധാനം , ശാന്തത , ക്ഷേമം , പദവി എന്നിവ പ്രതിനിധാനം ചെയ്യുന്നു.

മഞ്ഞ : പ്രകാശ മൂല്യത്തിൽ മഞ്ഞ വളരെ ശക്തമായ നിറമാണ്. ചൂട്‌ , സൂര്യപ്രകാശം , വെട്ടിത്തിളങ്ങുന്ന പ്രഭ , സന്തോഷം എന്നിവയെ സൂചിപ്പിക്കുന്നു. മഞ്ഞ എക്കാലത്തെയും ആദരിക്കപ്പെടുന്ന ഒരു നിറമാണ്  ചില വംശക്കാർ ഇത് വിശുദ്ധ നിറമായി കണക്കാക്കുന്നു.


SECONDARY COLOUR

       പ്രാഥമിക നിറങ്ങൾ ഒരേ അളവിൽ യോജിക്കുമ്പോൾ secondary colours ലഭിക്കുന്നു.ചുവപ്പും മഞ്ഞയും ചേർത്ത് ഓറഞ്ച് നിറവും മഞ്ഞയും നീലയും ചേർത്ത് പച്ചയും നീലയും ചുവപ്പും ചേർത്ത് വൈലറ്റും  ഉണ്ടാകുന്നു.

50% Red + 50% Yellow = Orange
50% Yellow + 50% Blue = Green
50% Red + 50% Blue = Violet 

ORANGE :  ഇത് ജീവതാത്മകം , സന്തോഷം , ഉല്ലാസം , ചൂട് ഇവയെ സൂചിപ്പിക്കുന്നു.

GREEN : മഞ്ഞയും നീലയും തുല്ല്യ അളവിൽ ചേർത്താണ് Secondary colour  ആയ Green ലഭിക്കുന്നത്.

VIOLET : നീലയും ചുവപ്പും തുല്ല്യ അളവിൽ ചേർത്താണ് വെയിലറ്റ് ലഭിക്കുന്നത്.


TERRITORY COLOUR

       Primary  കളർ അതിനെ തൊട്ടടുത്ത കളറിനോട് 75 : 25  എന്ന അനുപാതത്തിൽ യോജിക്കുമ്പോൾ ലഭിക്കുന്നു.

1. 75% Red + 25% Yellow = Red orange 

2. 75% yellow + 25% Red = Yellow orange 

3. 75% Yellow + 25% Blue = Yellow green 

4. 75% Blue + 25% Yellow = Blue green 

5. 75% Blue +25% Red = Blue violet 

6. 75% Red + 25% Blue = Red  violet


WARM COLOUR

      ഊഷ്മളത പകരുന്ന നിറമാണ് warm colours . Colour wheel  ൽ മഞ്ഞയുടെയും വൈലെറ്റിന്റെയും മധ്യത്തിലൂടെ ഒരു നേർരേഖ വരഞ്ഞു ഭാഗിക്കുക. Red colour  ഉൾപെടുന്ന  ഭാഗമാണ് warm colour . yellow 2 വിഭാഗത്തിലും പെടുന്നു.


COOL COLOUR

         നീല ഉൾപ്പെടുന്ന കളർ വീലിലെ ബാകി ഭാഗങ്ങളാണ് കൂൾ കളർ . ആകാശം ,  കടൽ  , പ്രകൃതി  ഇവയുടെ നിറം കൂൾ കളറുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ഗണത്തിലുള്ള കളർ വസ്ത്രങ്ങൾ ധരിക്കുന്ന വ്യക്തിയെ ഉള്ള വലിപ്പത്തിലും ചെറുതാക്കി കാണിക്കുന്നു.



NATURAL COLOUR

         ഉദാസീനമായി അല്ലെങ്കിൽ നിഷ്‌ക്രിയമായി വരുന്ന കളറുകളാണ് Natural  എന്നു പറയുന്നത്. ഫാഷൻ വസ്തഗ്രരംഗത്തെ Natural colour ആയ  Black , White and gray  എന്നിവക്ക് അധീവ പ്രാധാന്യം ഉണ്ട് . Natural colours   വളരെ popular ആണ്.


ANALOGOUS COLOUR SCHEME

         Colour wheel  - അടുത്തടുത്ത് കിടക്കുന്ന 2 കളറുകളാണ്  Analogous  colour scheme .  ഇതിനെ family colour scheme , similar colour scheme  എന്ന് പറയുന്നു.
Eg : Red - orange , Orange  - red



COMPLEMENTARY COLOUR SCHEME

       കളർ വീലിന്റെ ഒരു നിറത്തിന്റെ നേരെ എതിർ ദിശയിൽ വരുന്ന നിറമാണ് Complementary colour scheme. ഇത് തികച്ചും വ്യത്യസ്ത നിറങ്ങളായിരിക്കും
Eg : Red  , Green , Blue , Orange.



DOUBLE COMPLEMENTARY COLOUR SCHEME

       തൊട്ടടുത്ത് കിടക്കുന്ന  ഏതെങ്കിലും ഒരു ജോഡി നിറങ്ങൾക്ക്  എതിർ വശത്തുള്ള ഒരു ജോഡി നിറങ്ങൾ യോജിപ്പിക്കുന്നു. Eg : violet ഉം blue  വൈലറ്റ് തിരഞ്ഞെടുക്കുമ്പോൾ അവയുടെ  double complementary colour scheme yellow , orange  എന്നിവയാണ്.



SPLIT COMPLEMENTARY

         കളർ വീലിലെ ഏതെങ്കിലും ഒരു നിറത്തിന്റെ എതിർ ദിശയിൽ ഉള്ള നിറത്തിന്റെ ഇരു വശങ്ങളിലുമുള്ള നിറങ്ങളെയാണ് split complementary  എന്നു പറയുന്നത്.



ACHROMATIC COLOUR SCHEME

       കറുപ്പ് നിറത്തോട്  വെള്ള നിറം ചേർത്ത്‌ കറുപ്പിന്റെ കാഠിന്യം കുറഞ്ഞു കൊണ്ടുവരുന്നു.



TRADIC COLOUR SCHEME

         കളർ വീലിലെ തുല്ല്യ അകലത്തിൽ വരുന്ന 3 കളറുകളാണ്.   Tradic colour scheme ൽ പെടുന്നത് Eg : Red , Yellow , Blue




SQUAIR COLOUR SCHEME

         ഒരു  കളർ വീലിലെ തുല്ല്യ അകലത്തിൽ വരുന്ന 4 കളറുകളാണ് squair colour scheme 
 Eg :  Green , Blue , Violet , Yellow , Orange , Red



Post a Comment

أحدث أقدم