FASHION DESIGNING IDEAS MEET SKILLS
ഡിസൈൻ, സൗന്ദര്യശാസ്ത്രം, വസ്ത്രനിർമ്മാണം, പ്രകൃതി സൗന്ദര്യം എന്നിവ വസ്ത്രങ്ങൾക്കും അതിന്റെ അനുബന്ധ ഉപകരണങ്ങൾക്കും ബാധകമാക്കുന്ന കലയാണ് ഫാഷൻ ഡിസൈൻ. ഇത് സാംസ്കാരികവും സാമൂഹികവുമായ മനോഭാവങ്ങളാൽ സ്വാധീനിക്കപ്പെടുന്നു, മാത്രമല്ല കാലത്തിനും സ്ഥലത്തിനും വ്യത്യസ്തമാണ്.
ഫാഷൻ ടെക്നോളേജിയിൽ ഏറ്റവും നല്ല കോഴ്‌സ് ലഭ്യമാകുന്ന ഇന്ത്യയിലെ പ്രധാന സ്ഥാപനങ്ങളാണ് കേന്ദ്ര സർക്കാർ സ്ഥാപരമായ NIFT (National institute of fashion technology) ആണ് ഇവയിൽ ഒന്നാമത്തേത്.കേരളത്തിൽ കണ്ണൂരിലാണ് NIFT സ്ഥിതി ചെയ്യുന്നത്. കണ്ണൂരിൽ കൂടാതെ നമ്മടെ അയൽ സംസ്ഥാനമായ ഹൈദരാബാദ് ,ബാംഗ്ലൂർ, ചെന്നൈ , എന്നിവിടങ്ങളിലും NIFT സ്ഥിതി ചെയ്യുന്നുണ്ട്.കൂടാത്ത മുംബൈ ,പാട്ട്ന, ഡൽഹി എന്നീ സംസ്ഥാനങ്ങളിലും NIFT ഉണ്ട്. സർട്ടിഫിക്കറ്റ് കോഴ്‌സ് മുതൽ ഡോക്ടറേറ്റ് വരെ നേടാനുള്ള അവസരം നിങ്ങൾക്കുമുന്നിലുണ്ട്.
ഫാഷൻ എന്നാൽ to make എന്നാണ് അർത്ഥം നമ്മുടെ മനസ്സിൽ ഉള്ള creativity scech out (രൂപകൽപ്പന) ചെയ്യുക എന്നുള്ളതാണ് ഒരു ഫാഷൻ ഡിസൈനറുടെ quality .
ഫാഷൻ ഡിസൈനിങ് കോഴ്സിന് ഒരുപാട് തലങ്ങളുണ്ട് .
* 6 month course
* 1 year course
* Diploma
* Degree
* Professional degree
* Master degree.......ETC
ഡിസൈനിങ്
1. Creativity
2. Functionality
3. Context
ഏതൊരു ഡിസൈനർ ആണെങ്കിലും ഈ 3 ഉം ഉണ്ടായിരിക്കണം.
ഒരു ഫാഷൻ ഡിസൈനർ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് പരിശോധിക്കാം
* ഫാഷൻ ട്രെൻഡ് പഠിച്ച് കസ്റ്റമേഴ്സിന് ഏത് തരത്തിലുള്ള ഡിസൈൻ ആണ് വേണ്ടതെന്ന് കണ്ടെത്തുക.
* ഓരോ വസ്ത്രത്തിന്റെയും തീമുകൾ നിശ്ചയിക്കുക.
* കാഡ് പോലുള്ള പ്രോഗ്രാമുകൾ ഉപയോഗിച്ച് പുതിയ ഡിസൈനുകൾ രൂപീകരിക്കുക.
* തുണിതരത്തിന്റെ സാമ്പിളുകൾ ശേഖരിക്കുക.
* ഓരോ വസ്‌ത്രത്തിനും ആവശ്യമായ വസ്തുക്കൾ തിരഞ്ഞെടുക്കുക.
* ഫാഷൻ ഷോകളിൽ വസ്ത്രങ്ങൾ അവതരിപ്പിക്കുക.
* നിങ്ങൾ രൂപീകരിച്ച ഡിസൈനിനെ മാർക്കറ്റ് ചെയ്യുക.
ഇതുപോലുള്ള വലിയ ഉത്തരവാദിത്തങ്ങൾ ആണ് ഓരോ ഫാഷൻ ഡിസൈനർമാർക്കും ഉള്ളത്.
إرسال تعليق