പഠനത്തിന്റെ പ്രയാസം ലഘൂകരിക്കാന്‍ സഹായിക്കുന്നതാണ് സ്റ്റഡി ഗൈഡുകള്‍. സ്‌കൂളുകളിലും കോളേജുകളിലും വ്യത്യസ്ഥ വിഷയങ്ങളും കോഴ്‌സുകളും ചെയ്യുന്നവര്‍ക്ക് ഒരുപാട് പഠിക്കാന്‍ ഉണ്ടാവും. എത്രത്തോളം പഠിക്കാന്‍ ഉണ്ടെങ്കിലും പരീക്ഷ സമയത്തും മറ്റു ടെസ്റ്റുകള്‍ നടക്കുമ്പോഴും ഒരു സ്റ്റഡി ഗൈഡ് ഉണ്ടെങ്കില്‍ തീര്‍ച്ചായായും അത് നമ്മെ സഹായിക്കും. വ്യത്യസ്ഥ മാര്‍ഗങ്ങളിലൂടെ നമുക്ക് ഒരു സ്റ്റഡി ഗൈഡ് തയ്യാറാക്കാം.
1. സ്റ്റഡി ഗൈഡ് രൂപീകരിക്കുക
A). അനുയോജ്യമായ സ്റ്റഡി ഗൈഡ് തെരഞ്ഞെടുക്കുക
വ്യത്യസ്ഥമായ രൂപത്തിലുള്ള സ്റ്റഡി ഗൈഡുകളുണ്ട്. ഓരോ സ്റ്റഡി ഗൈഡും ഓരോ കോഴ്‌സിനോടും വിഷയത്തോടും ബന്ധപ്പെട്ടതായിരിക്കും. അതില്‍ നമുക്ക് അനുയോജ്യമായ രൂപത്തില്‍ പഠനം കൂടുതല്‍ ലളിതമാക്കുന്ന സ്റ്റഡി ഗൈഡാണ് നാം തയ്യാറാക്കേണ്ടത്.
📍 നിങ്ങള്‍ ഒരു visual learner ആണെങ്കില്‍ കളര്‍ കോഡ് ചെയ്തുള്ള സ്റ്റഡി മെറ്റീരിയല്‍സും അതുപോലെ മാപ്പുകളും വരകളും പഠനത്തിന്റെ ഭാഗമായി ഉള്‍പെടുത്തുക.
📍 രേഖാരൂപത്തിലുള്ള പഠനത്തിന് ഊന്നല്‍ നല്‍കുന്നവരാണ് നിങ്ങളെങ്കില്‍ വിവരങ്ങളെ കാലക്രമിത്തിന്റെയും ആല്‍ഫബറ്റിക് ക്രമത്തിലും ക്രമപ്പെടുത്തി പഠിക്കുക. എന്നാല്‍ അനുക്രമമായി പഠിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.
📍 വൈകാരികമായി പഠനത്തെ സമീപിക്കുന്നവരാണ് നിങ്ങളെങ്കില്‍ നിങ്ങളുടെ നോട്ടുകളെ ആഖ്യാന രൂപത്തിലേക്ക് മാറ്റുക. വിഷയങ്ങള്‍ക്ക് കഥാ രൂപം നല്‍കുക. എന്നാല്‍ കൂടുതല്‍ ഓര്‍ക്കാനും മാര്‍ക്ക് സ്‌കോര്‍ ചെയ്യാനും സാധിക്കും.
📍 കാര്യങ്ങള്‍ വളരെ വേഗത്തില്‍ മനപാഠമാക്കാന്‍ സാധിക്കുമെങ്കില്‍ ഓഡിയോ രൂപത്തില്‍ വിഷയങ്ങള്‍ ശ്രവിക്കുകയും ഫഌഷ് കാര്‍ഡുകള്‍ തയ്യാറാക്കുകും ദിനേന പരിശീലിക്കുകയും ചെയ്യുകയാണ് വേണ്ടത്.
B) സാങ്കല്‍പിക മാപ്പുകള്‍ തയ്യാറാക്കുക
പ്രാധാന്യങ്ങള്‍ക്കനുസരിച്ചും കാലക്രമത്തിനനുസരിച്ച് ഓരോ വിഷയങ്ങളെയും ഓരോ പട്ടികയിലോ ബോക്‌സിലോ ആക്കി മാറ്റുക. അല്ലെങ്കില്‍ പ്രധാന ഹെഡിംഗിനു കീഴില്‍ ചാര്‍ട്ട് രൂപത്തിലും ആക്കാം. അതിനു താഴെ അനുബന്ധ കാര്യങ്ങളും ഉള്‍പെടുത്തുക. ഡയഗ്രാമുകളും ടൈംലൈനുകളും ഇതിന്റെ ഭാഗമായി ഉള്‍പെടുത്താം.
C) പട്ടിക തയ്യാറാക്കുക
താരതമ്യ ചാര്‍ട്ടുകള്‍, ടേബിളുകള്‍ എന്നിവ സ്റ്റഡി ഗൈഡില്‍ ഉള്‍പെടുത്തുക. ഹിസ്റ്ററി, ബയോളജി പോലെയുള്ള വിഷയങ്ങളില്‍ വ്യത്യാസം കണ്ടെത്തി പഠിക്കാനും താരതമ്യം ചെയത് പഠിക്കാനും ഉണ്ടാകുമ്പോള്‍ അവയെ ഓരോ ഹെഡിംഗ് ആക്കി പഠിക്കുന്നതിന് പകരം എല്ലാം ഒരു ചാര്‍ട്ടില്‍ ഉള്‍പെടുത്തി താരതമ്യം ചെയ്ത് പഠിക്കുക.
D) സ്വന്തമായി നോട്ട് തയ്യാറാക്കുക
ടെക്‌സ്റ്റിലെയോ ടീച്ചര്‍ തന്ന നോട്ടിലോ ഉള്ള കാര്യങ്ങള്‍ വായിച്ച് മനസ്സിലാക്കി മനസ്സിലായ കാര്യങ്ങള്‍ സ്വയം നോട്ട് തയ്യാറാക്കാന്‍ ശ്രമിക്കുക. പഠിച്ച കാര്യങ്ങള്‍ വെച്ച് സ്വന്തമായ ചോദ്യങ്ങള്‍ തയ്യാറാക്കി ഉത്തരം പറയുക. പഠന മുറിയില്‍ ടീച്ചര്‍ ആയി മാറി സ്വയം ക്ലാസ് എടുക്കുകയും വിഷയങ്ങള്‍ പറഞ്ഞു പഠിക്കുകയും ചെയ്യുക.
E) വ്യത്യസ്ഥ സ്റ്റഡി ഗൈഡുകള്‍ പഠിക്കുക
വ്യത്യസ്ഥമായ രൂപത്തിലുള്ള സ്റ്റഡി ഗൈഡുകളുണ്ട്. പുസ്തകത്തിലും ചാര്‍ട്ടിലും എഴുതി തയ്യാറാക്കുന്നതും ടെക് ഡിവൈസുകള്‍ ഉപയോഗിച്ച് തയ്യാറാക്കുന്നതും അവയിലുണ്ട്. ഇന്റര്‍നെറ്റിന്റെ സഹായവും ഇതിന് ഉപയോഗിക്കാവുന്നതാണ്.
2. എന്തു പഠിക്കണം.
A) പഠിക്കാനുള്ളവ ടീച്ചറോട് അന്വേഷിക്കുക
പരീക്ഷക്കായാലും മറ്റു ടെസ്റ്റുകള്‍ക്കായാലും എന്താണ് പഠിക്കേണ്ടതെന്ന് നാം അറിഞ്ഞിരിക്കണം. അതിന് ടീച്ചര്‍, പ്രൊഫസര്‍, ഗൈഡുകള്‍ എന്നിവയെ ആശ്രയിക്കുകയാണ് വേണ്ടത്. ക്ലാസില്‍ കേള്‍ക്കുന്ന പ്രധാന ഭാഗങ്ങളും വായിക്കുന്നതും നോട്ട് തന്നും പഠിക്കാം. പല പരീക്ഷകള്‍ക്കും പാഠങ്ങള്‍ മുഴുവന്‍ പ്രാധാന്യമുള്ളതാവില്ല. ടീച്ചറോടും സിലബസും പരിശോധിച്ച് പ്രാധാന്യമുള്ളവ കണ്ടെത്തി പഠിക്കുക.
B) സ്റ്റഡി മെറ്റീരിയല്‍ വായിക്കുക
ക്ലാസില്‍ കേട്ട കാര്യങ്ങള്‍ ടെക്സ്റ്റ് പുസ്തകത്തിന്റെ സഹായത്തോടെ ഒഴിവ് സമയങ്ങളില്‍ വായിക്കുക. ക്ലാസില്‍ കേട്ട കാര്യങ്ങള്‍ പുസ്തകത്തില്‍ വായിക്കുമ്പോള്‍ കൂടുതല്‍ മനസ്സിലാകാനും ഓര്‍ത്തുവെക്കാനും സഹായിക്കുന്നതാണ്. ടെക്‌സ്റ്റില്‍ കൂടുതല്‍ വിവരിക്കാത്ത കാര്യങ്ങള്‍ മറ്റു സ്റ്റഡി മെറ്റീരിയല്‍സിന്റെ സഹായത്തോടെ അധിക വായന നടത്തി പഠനം തുടരണം.
C) ഭാഷാവിഷയങ്ങള്‍ വിവര്‍ത്തനം ചെയ്യുക
വിഷയത്തെയും ഉള്ളടക്കത്തെയും ആശ്രയിച്ച് ക്ലാസ് നോട്ടുകള്‍ക്ക് വളരെ പ്രധാനപ്പെട്ടതാണ്. ഒരുപക്ഷേ ടെക്സ്റ്റ് പുസ്തകത്തേക്കാള്‍ നമ്മെ സഹായിക്കുന്നത് ലക്ചര്‍ നോട്ടുകളായിരിക്കും. ഭാഷാ വിഷയങ്ങള്‍ സ്വന്തമായി വിവര്‍ത്തനം ചെയ്ത് പഠിക്കുന്നത് ഭാഷാ വിഷയങ്ങളില്‍ കൂടുതല്‍ കഴിവ് കണ്ടെത്താന്‍ സഹായിക്കും. ടീച്ചറിന്റെയും മറ്റും സഹായത്തോടെ പിഴവുകള്‍ കണ്ടെത്തി തിരുത്തുക.
D) പ്രധാനപ്പെട്ടവ ഫോക്കസ് ചെയ്തു പഠിക്കുക
ഓരോ വിഷയങ്ങളിലും ഓരോ പ്രധാനപ്പെട്ട ഭാഗങ്ങളുണ്ടാകും. കണക്ക് വിഷയം പഠിക്കുമ്പോള്‍ അതിലെ സൂത്രവാക്യങ്ങളും നിര്‍വചനങ്ങളും രൂപങ്ങളും പ്രധാനമാണ്. ഇംഗ്ലീഷ് വിഷയത്തില്‍ കഥാപാത്രങ്ങളും ഇതിവൃത്തങ്ങളും പ്രധാനമാണ്. സയന്‍സില്‍ സിന്താദ്ധങ്ങളും ശാസ്ത്രജ്ഞരും ഹിസ്റ്ററിയില്‍ കാലഘട്ടങ്ങളും ചരിത്രകാരന്മാരും പ്രധാനമാണ്.
3. സ്റ്റഡി ഗൈഡ് ഉപയോഗം
A) എല്ലാം ഉള്‍പെടുത്തുക, കൂടെ കരുതുക
എല്ലാ വിഷയങ്ങളുമായും ബന്ധപ്പെട്ട അനിവാര്യമായ പ്രധാന ഭാഗങ്ങളെല്ലാം ഉള്‍പെടുത്തിയാവണം സ്റ്റഡി ഗൈഡ് തയ്യാറാക്കേണ്ടത്. ഒഴിവ് വേളകളിലും യാത്രകളിലും വീട്ടിലും എന്നുവേണ്ട ഇടപെടുന്ന സ്ഥലങ്ങളിലെല്ലാം ബാഗില്‍ സ്റ്റഡി ഗൈഡ് കൂടെ കരുതണം. ലഭിക്കുന്ന സമയം ഉപയോഗപ്പെടുത്തി പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാം.
B) പ്രയാസമുള്ള കാര്യങ്ങള്‍ രേഖപ്പെടുത്തുക
പഠിക്കുമ്പോള്‍ ഏത് വിഷയമായാലും കുഴക്കുന്ന ഭാഗങ്ങളുണ്ടാകും. പ്രയാസമുള്ള ഭാഗങ്ങള്‍ കൂടുതല്‍ ചോദിച്ചറിഞ്ഞും വായിച്ചും പഠനം നടത്തണം. പ്രയാസമുള്ള ഭാഗങ്ങള്‍ വ്യത്യസ്ഥ കളറില്‍ മാര്‍ക്ക് ചെയ്യുകയോ വേറിട്ട പേജില്‍ മാറ്റിയെഴുതുകയും വേണം. സംശയം ദൂരീകരിക്കാന്‍ പറ്റിയ സമയത്ത് അവ ഉപയോഗപ്പെടുത്തുക.
C) പഠനം ഷെഡ്യൂള്‍ ചെയ്യുക.
എല്ലാവരുടെയും പ്രകൃതം വ്യത്യാസമാണ്. പഠനം നടത്താനും പലര്‍ക്കും പല രൂപങ്ങളായിരിക്കും. കൃത്യമായ പഠന സമയങ്ങളും അനുയോജ്യമായ പഠന സ്ഥലങ്ങളും നിശ്ചയിക്കണം. ഒരേ സ്ഥലത്തെ പഠനം ഒരു പക്ഷേ മടി വരുത്താന്‍ സാധ്യതയുണ്ട്. വ്യത്യസ്ഥ സ്ഥലങ്ങള്‍ തെരഞ്ഞെടുക്കുക. അനുയോജ്യമായ സമയവും നിശ്ചയിക്കുക.
إرسال تعليق