എന്താണ് ക്ലബ്ഹൗസ്
കൂട്ടായ്മകള്‍ അന്യം നിൽക്കുന്ന ഈ കോവിഡ് കാലത്ത് വീട്ടിലൊതുങ്ങിപ്പോയവര്‍ക്ക് കൂട്ടം ചേര്‍ന്നിരുന്ന് വര്‍ത്തമാനം പറയാന്‍ ഒരിടം എന്ന് ലളിതമായി പറയാം. ഒരു ചായക്കടയിലോ, സൌഹൃത സദസ്സിലോ, സെമിനാർ ഹാളിലോ നേരിട്ട് സംവദിക്കുന്ന അനുപൂതി നൽകുന്ന ഒരു സ്ഥലം ഇവയെല്ലാം കേള്‍ക്കാനൊരിടം. പോള്‍ ഡേവിസൺ, റോഹൻ സേത്ത് എന്നിവർ ചേർന്നാണ് ഈ പ്ലാറ്റ്ഫോമിന് രൂപം നല്‍കിയത്.
ക്ലബ്ഹൗസിന്‍റെ പ്രവര്‍ത്തനം
സ്റ്റാർട്ട് റൂം എന്ന രൂപത്തിൽ ചര്‍ച്ച വേദി രൂപീകരിക്കുയും അത്തരം ചർച്ചാവേദികളിൽ കയറിച്ചെല്ലുകയുമാണ് പ്രധാന കാര്യം. താല്പര്യമുള്ള വിഷയങ്ങളെക്കുറിച്ച് ചർച്ചകൾ സംഘടിപ്പിക്കാനും, ദേശ ഭാഷ വരമ്പുകളില്ലാതെ ലോകത്തെവിടെയുമുള്ള ചർച്ചകളിൽ പങ്കെടുക്കാനും, മറ്റു പരിപാടികൾ സംഘടിപ്പിക്കാനും സാധിക്കും. 5000 അംഗങ്ങളെവരെ ഒരു റൂമില്‍ ഉള്‍പ്പെടുത്താം. റൂം സംഘടിപ്പിക്കുന്നയാളായിരിക്കും ആ റൂമിന്‍റെ മോഡറേറ്റര്‍. മോഡറേറ്റര്‍ക്ക് റൂമില്‍ സംസാരിക്കേണ്ടവരെ തീരുമാനിക്കാം. ഒരു റൂമില്‍ കയറിയാല്‍ അയാള്‍ക്ക് അവിടെ നടക്കുന്ന എന്ത് സംസാരവും കേള്‍ക്കാം. ക്ലോസ്ഡ് റൂമുകളും സംഘടിപ്പിക്കാം ശബ്ദം മാത്രമാണ് ഇവിടെ കമ്യൂണിക്കേഷന്‍ സാധ്യമാക്കുന്ന ഏക മാധ്യമം. രണ്ട് വ്യക്തികൾക്ക് പരസ്പരം വീഡിയോ, ഇമേജ്, ടെക്സ്റ്റ് ഇവയൊന്നും കൈമാറാന്‍ കഴിയില്ല. റൂം രൂപീകരിച്ചാല്‍ മാത്രമേ രണ്ടുപേര്‍ തമ്മില്‍ സംസാരിക്കാന്‍ സാധിക്കൂ...
എങ്ങനെ ചേരാം
ഫോണ്‍ നമ്പര്‍ അടിസ്ഥാനമാക്കിയാണ് ഈ ആപ്പില്‍ റജിസ്ട്രര്‍ ചെയ്യുന്നത്. ഈ ആപ്പില്‍ കയറാൻ ഒരാളുടെ ഇന്‍വൈറ്റ് ആവശ്യമാണ്. ഒരു മെമ്പര്‍ക്ക് ആകെ 5 ഇന്‍വൈറ്റ് മാത്രമാണ് ലഭിക്കുക. ഇന്‍വൈറ്റ് ലഭിക്കാത്തവർക്ക് ആപ്പ് ഉപയോഗിക്കാന്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വൈറ്റിംഗ് ലിസ്റ്റില്‍ നിന്നാൽ ക്ലബ്ഹൗസിൽ നിലവിലുള്ള നിങ്ങളുടെ സുഹൃത്തുക്കൾക്ക് നിങ്ങളെ ആഡ് ചെയ്യാർ സാധിക്കും. ചേരുമ്പോൾ നിങ്ങള്‍ നല്‍കുന്ന പ്രൊഫൈല്‍ പേര് ഒരുതവണയല്ലാതെ മാറ്റാന്‍ സാധിക്കുന്നതല്ല. ആന്‍ഡ്രോയ്ഡ് പതിപ്പില്‍ ഐ ഒഎ സില്‍ ലഭിക്കുന്ന പല ഫീച്ചറുകളും ലഭ്യമാക്കിയിട്ടില്ലെന്നാണ് വിദഗ്ധ അഭിപ്രായം.
إرسال تعليق