സയൻസ് മലയാളം യൂട്യൂബ് ചാനൽ ഒരുക്കുന്ന ശാസ്ത്രപരീക്ഷണ മത്സരത്തിൽ യു.പി. വിഭാഗം വിദ്യാർഥികൾക്ക് പങ്കെടുക്കാം. (ഇപ്പോൾ പൂർത്തിയായ അധ്യയന വർഷത്തിൽ 5, 6, 7 ക്ലാസുകളിൽ പഠിച്ചിരുന്നവർക്കാണ് അവസരം).
മികച്ച സ്കോറുകൾ നേടി ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്നവർക്ക് ക്യാഷ് പ്രൈസ്, മെമൻ്റോ, മാജിക്കിലൂടെ ശാസ്ത്രം പഠിക്കാം എന്ന പുസ്തകം, സർട്ടിഫിക്കറ്റ് എന്നിവ സമ്മാനമായി നൽകുന്നതാണ്.
വിശദാംശങ്ങൾ:
💡 പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കുട്ടികൾ പരീക്ഷണ വീഡിയോ ഇതിനായി രൂപീകരിച്ച ടെലിഗ്രാം ഗ്രൂപ്പ് വഴി മെയ് 25 നകം സംഘാടകർക്ക് അയച്ചു നൽകണം.
ടെലിഗ്രാം ഗ്രൂപ്പ് ലിങ്ക് : JOIN TELEGRAM
💡 വീഡിയോകള്‍ ഗ്രൂപ്പില്‍ മാത്രം അയക്കുക. വ്യക്തിഗതമായോ വാട്ട്സപ്പ് വഴിയോ അയക്കുന്ന വീഡിയോകൾ പരിഗണിക്കുന്നതല്ല.
💡 ടെലിഗ്രാം ഗ്രൂപ്പിൽ ഒരാൾ ഒരു വീഡിയോ അയച്ചാൽ, അതേ വീഡിയോ പിന്നീട് മറ്റൊരാൾ അയച്ചാൽ അത് പരിഗണിക്കുന്നതല്ല.
💡 നാനൂറോളം വീഡിയോകളടങ്ങുന്ന സയന്‍സ് മലയാളം യൂടൂബ് ചാനല്‍ ഉപയോഗപ്പെടുത്തി പരീക്ഷണങ്ങള്‍ സെലക്ട് ചെയ്യാം.
💡 മത്സര സംബന്ധമായ നിർദ്ദേശങ്ങൾ, മൂല്യനിർണയ മാനദണ്ഡങ്ങൾ എന്നിവ ടെലിഗ്രാം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. നിർദ്ദേശങ്ങൾ വായിച്ച് അതിനനുസരിച്ച് മാത്രം വീഡിയോകൾ അയക്കുക .
💡 ഈ മെസേജ് അധ്യാപകർ ക്ലാസ് ഗ്രൂപ്പുകളിലൂടെ ഷെയർ ചെയ്യുമല്ലോ. അവധിക്കാലത്ത് കുട്ടികൾ ക്രിയാത്മക പ്രവർത്തനങ്ങളിൽ ഇടപെടട്ടെ.
Post a Comment