വീട്ടിലെ പെരുന്നാള്‍ നിസ്‌ക്കാരം

ചെറിയ പെരുന്നാള്‍,പെരുന്നാള്‍ നിസ്‌ക്കാരം,പെരുന്നാള്‍,ഇസ്ലാം,

പെരുന്നാള്‍ നിസ്‌ക്കാരം ശക്തമായ സുന്നത്താണ്. പുരുഷന്മാര്‍ പള്ളിയില്‍ വെച്ച് നിസ്‌ക്കരിക്കലാണ് ഉത്തമം. പുരുഷന്മാരെ പോലെ സ്ത്രീകള്‍ക്കും പെരുന്നാള്‍ നിസ്‌ക്കാരം സുന്നത്താണ്. അന്യ പുരുഷന്മാര്‍ സംഘമിക്കുന്ന പൊതു ഈദ് ഗാഹുകളില്‍ അവരോടൊപ്പം ജമാഅത്തായി നിസ്‌ക്കരിക്കല്‍ സ്ത്രീക്ക് അനുവദനീയമല്ല. വീട്ടില്‍ വെച്ച് തന്നെയാണ് നിസ്‌ക്കരിക്കേണ്ടത്. കൊറോണയും ലോക്ക്ഡൗണും കാരണമായി പള്ളിയില്‍ പോയി നിസ്‌ക്കരിക്കല്‍ പ്രയാസമായെങ്കിലും ജമാഅത്തായി വീടകങ്ങളില്‍ പെരുന്നാള്‍ നിസ്‌ക്കരിക്കണം. വീട്ടില്‍ ജമാഅത്തായി നിസ്‌ക്കരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

📍  സൂര്യോദയത്തിന് ശേഷം ഏകദേശം 20 മിനുട്ട് കഴിഞ്ഞ് ഉച്ചവരെയാണ് നിസ്‌ക്കാര സമയം.

📍  ബാങ്കും ഇഖാമതും സുന്നത്തില്ലെങ്കിലും നിസ്‌ക്കാരം ആരംഭിക്കുന്നതിന് മുമ്പ് അസ്സ്വലാത്തു ജാമിഅ എന്ന് പറയല്‍ സുന്നത്താണ്.

ജമാഅത്തിന്റെ രൂപം

ചെറിയ പെരുന്നാള്‍,പെരുന്നാള്‍ നിസ്‌ക്കാരം,പെരുന്നാള്‍,ഇസ്ലാം,



📍  വീട്ടില്‍ കുട്ടികളും പുരുഷന്മാരും സ്ത്രീകളുമുണ്ടെങ്കില്‍ ഇമാമിനു പിറകില്‍ പുരുഷന്മാരും പിന്നെ കുട്ടികളും പിന്നെ സ്ത്രീകളും എന്ന രൂപത്തിലാണ് നില്‍ക്കേണ്ടത്. 

📍  ഒരു വീട്ടില്‍ ഒരു പുരുഷനും ഒരു സ്ത്രീയും മാത്രമാണുള്ളതെങ്കിലും പുരുഷന്റെ പിറകിലാണ് സ്ത്രീ നില്‍ക്കേണ്ടത്. വലത് ഭാഗത്തല്ല.

📍  ഒരു വീട്ടില്‍ ഒരു പുരുഷനും ഒരു സ്ത്രീയുമാണ് മഅ്മൂമായിട്ടുള്ളതെങ്കില്‍ പുരുഷന്‍ ഇമാമിന്റെ വലതു ഭാഗത്തും സ്ത്രീ പിന്നിലുമാണ് നില്‍ക്കേണ്ടത്.

📍  സ്ത്രീകള്‍ മാത്രമുള്ള ജമാഅത്താണെങ്കില്‍ ഇമാം അധികം മുന്നോട്ട് പോകാതെ നടുവിലായി നില്‍ക്കണം. 

📍  നിയ്യത്ത്: ചെറിയ പെരുന്നാളിന്റെ രണ്ട് റക്അത്ത് സുന്നത്ത് നിസ്‌ക്കാരം ഇമാമോട് കൂടെ ഞാന്‍ അല്ലാഹുവിന് വേണ്ടി നിസ്‌ക്കരിക്കുന്നു.

📍  രണ്ട് റക്അത്തുള്ള നിസ്‌ക്കാരം സാധാരണ നിസ്‌ക്കരിക്കുന്ന രൂപത്തില്‍ നിസ്‌ക്കരിച്ചാലും പ്രതിഫലം ലഭിക്കും.

📍  പെരുന്നാള്‍ നിസ്‌ക്കാരത്തിന്റെ പൂര്‍ണരൂപം: രണ്ട് റക്അത്തുള്ള നിസ്‌ക്കാരത്തില്‍ ആദ്യ റക്അത്തില്‍ 7 തക്ബീറും രണ്ടാമത്തെ റക്അത്തില്‍ 5 തക്ബീറുകളുമാണുള്ളത്. വജ്ജഹ്തുവിനും ഫാതിഹക്കുമിടയിലാണ് തക്ബീര്‍ ചൊല്ലേണ്ടത്. രണ്ടാമത്തെ റക്അത്തിലും ഫാത്തിഹക്ക് മുമ്പാണ്. തക്ബീറുകള്‍ക്കിടയില്‍  سُبحان الله والحمد لله ولا إله إلا الله والله أكبر  എന്ന ദിക്റ് ചൊല്ലുക. ഇമാമും മഅ്മൂം ഉച്ചത്തില്‍ തക്ബീര്‍ ചൊല്ലലും കൈകള്‍  ചുമലുകള്‍ക്ക് നേരെ ഉയര്‍ത്തലും സുന്നത്താണ്.

📍  ഫാതിഹ തുടങ്ങിയാല്‍ തകബീര്‍ മടക്കി ചൊല്ലേണ്ടതില്ല. രണ്ടാമത്തെ റക്അത്തില്‍ വീണ്ടെടുക്കേണ്ടതുമില്ല. 

📍  ഒന്നാമത്തെ റക്അത്തില്‍ സൂറത്തുല്‍ അഅ്‌ലാ അല്ലെങ്കില്‍ ഖാഫ് സൂറത്തും രണ്ടാമത്തെ റക്അത്തില്‍ സൂറത്തുല്‍ ഗാശിയ അല്ലെങ്കില്‍  സൂറത്തുല്‍ ഇഖ്തറബയും ഓതല്‍ സുന്നത്താണ്. അല്ലെങ്കില്‍ അറിയുന്ന സൂറത്തുകള്‍ ഓതുക.

📍  നിസ്‌ക്കാരത്തിനു ശേഷം രണ്ട് ഖുതുബ സുന്നത്താണ്. ഒന്നാം ഖുതുബയില്‍ ഒമ്പത് തക്ബീറും രണ്ടാം ഖുതുബയില്‍ ഏഴ് തക്ബീറുകള്‍കൊണ്ട് തുടങ്ങലും ഇടയില്‍ ആവര്‍ത്തിക്കലും സുന്നത്താണ്.

📍  സ്ത്രീകള്‍ മാത്രമാണ് ജമാഅത്തിനുള്ളതെങ്കില്‍ ഖുതുബ സുന്നത്തില്ല.

📍  ഒരു പുരുഷന്‍ മാത്രമാണുള്ളതെങ്കിലും ഖുതുബ ഇല്ല. 


ചെറിയ പെരുന്നാള്‍ ഖുതുബ- DOWNLOAD









പെരുന്നാള്‍ ദിനത്തിലെ കര്‍മ്മങ്ങളും മാസം പിറന്നാല്‍ ചൊല്ലേണ്ട ദിക്‌റും പെരുന്നാള്‍ ദിനത്തിലെ സുന്നത്തായ കാര്യങ്ങളും അറിയാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.


2 تعليقات

إرسال تعليق

أحدث أقدم