വായന രസകരമാക്കാനുള്ള മാര്‍ഗങ്ങള്‍ | Be a good Reader

education,learning,skill,best student,ways to best student,reading skill, good reader,


ജീവിതത്തിന്റെ തിരക്കിനിടയില്‍ മനസ്സും ശരീരവും സ്വാസ്ഥ്യം വരുത്താന്‍ ഒഴിവ് വേളകള്‍ വായന ഹോബിയാക്കി മാറ്റുന്ന നിരവധി പേരുണ്ട്. പഠനത്തിനും അറിവിനും ജീവിത വിജയത്തിനും സ്വാധീനിക്കുന്ന മാര്‍ഗമാണ് വായന. വായന വര്‍ധിപ്പിക്കാനുള്ള ചില മാര്‍ഗങ്ങളിലൂടെ എപ്പോഴും പോസിറ്റീവ്‌നസ് നിലനിര്‍ത്താനും മറ്റുള്ളവരെ നല്ല ഒരു വായനക്കാരനാക്കി മാറ്റാനും സാധിക്കും.


1. വായന കഴിവ് മെച്ചപ്പെടുത്തുക

A) സുഖകരമായ വായന ആരംഭിക്കുക

ലളിതമായ തുടക്കങ്ങള്‍ പ്രയാസമേറിയ ഘട്ടങ്ങളെ വരെ മറി കടക്കാന്‍ സഹായിക്കും. ആദ്യമേ പ്രയാസമേറിയ ഭാഗങ്ങള്‍ വായിച്ചു തുടങ്ങിയാല്‍ നിരാശയും വെറുപ്പും മനസ്സിനെ പിടികൂടും. ഇഷ്ടമുള്ള വിഷയങ്ങളിലെയും മേഘലകളിലെയും പുസ്തകങ്ങള്‍ വായിച്ചു തുടങ്ങുക. 

B) ശബ്ദകോശം വിശാലമാക്കുക

വോക്കാബുലറി കൂടുതല്‍ വിശാലമാക്കുന്നത് വായന കൂടുതല്‍ ലളിതമാക്കാനും ഭാവിയില്‍ ആനന്ദകരമാക്കാനും സാധിക്കും. കൂടുതല്‍ വാക്കുകളുമായുള്ള ബന്ധം വോക്കാബുലറി കൂടുതല്‍ വിശാലമാക്കാന്‍ സഹായിക്കുന്നു. വായിക്കുന്ന സമയത്ത് മനസ്സിലാകാത്ത വാക്കുകള്‍ അടയാളപ്പെടുത്തി ഡിക്ഷണറിയുടെ സഹായത്തോടെ പഠിക്കുകയും ഡയറിയില്‍ സൂക്ഷിച്ച് പ്രയോഗവല്‍ക്കരിക്കുകയും ചെയ്താല്‍ വോക്കാബുലറി വര്‍ധിക്കും.

പ്രസംഗത്തിലോ എഴുത്തിലോ സംസാരത്തിലോ എല്ലാം പുതിയ വാക്കുകള്‍ പ്രയോഗത്തില്‍ കൊണ്ടുവരിക. എന്നാല്‍ കൂടുതല്‍ ഓര്‍ത്തിരിക്കാനും പ്രയോഗല്‍ക്കരിക്കാനും സാധിക്കും.

C) പ്രാക്ടീസ് ചെയ്യുക

കൂടുതല്‍ സമയം പഠിക്കാനും വായിക്കാനും സമയം ചെലവഴിക്കു്ന്നവര്‍ക്കുള്ളില്‍ വലിയ ശബ്ദകോശമുണ്ടാകുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. കൂടുതല്‍ അറിവ് നേടാല്‍ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നു. ദിവസവും വായനക്ക് സമയം മാറ്റിവെക്കുക. അനുയോജ്യമായ രീതിയില്‍ എത്ര സമയവും ചെലവഴി്കകാമെങ്കിലും സ്ഥിരത അതിപ്രധാനമാണ്. ചടഞ്ഞിരുന്ന് വായിക്കാതെ ഇടക്ക് ബ്രേക്കെടുത്ത് വായന തുടരാം. പ്രയാസകരമാകാതെ ഉറക്കെ വായിക്കുന്നും പരിചയമില്ലാത്ത വാക്കുകള്‍ ആവര്‍ത്തിച്ച് വായിക്കുന്നതും നല്ലതാണ്. കഥയാണ് വായിക്കുന്നതെങ്കില്‍ ആശയത്തെ ഭാവനയില്‍ ചിത്രീകരിച്ച് വായിക്കുന്നത് ഓര്‍മയില്‍ കൊണ്ടുവരാന്‍ സഹായിക്കുന്നതാണ്.


2. വായന ആനന്ദകരമാക്കുക

A) ഇഷ്ടമുള്ള പുസ്തകം തെരഞ്ഞെടുക്കുക

education,learning,skill,best student,ways to best student,reading skill, good reader,


ഇഷ്ടമുള്ള പുസ്തകവും വിഷയവും തെരഞ്ഞെടുക്കുന്നത് വായന കൂടുതല്‍ ആനന്ദകരമാക്കാനും സ്ഥിരമാക്കാനും ഉത്സാഹിപ്പിക്കും. നിങ്ങളുടെ ലക്ഷ്യങ്ങള്‍, താല്‍പര്യങ്ങള്‍, ഹോബി, കരിയര്‍ എന്നിവയുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ കണ്ടെത്തി വായന തുടങ്ങുക. പബ്ലിക് ലൈബ്രറികളോ ബുക്‌സ്‌റ്റോളുകളോ ഇന്റര്‍നെറ്റോ ആശ്രയിച്ച് പുസ്തകം കണ്ടെത്തുക. കഥാപുസ്തകങ്ങളും കാര്‍ട്ടൂണുകളും നല്‍കി ഒരാളെ വായനയോട് അടുപ്പിക്കാം. ആഴ്ചയിലോ മാസത്തിലോ വരുന്ന മാസികകള്‍ സ്ഥിരമായി വായിക്കുക.

B) വായനക്ക് അനുയോജ്യമായ ഇടം തെരഞ്ഞെടുക്കുക

ആനന്ദകരമായി, ആശ്വാസത്തോടെയുള്ള വായനക്ക് വായിക്കാനിരിക്കുന്ന സ്ഥലം പ്രധാനമാണ്. ടിവി, റേഡിയോ, ആള്‍ക്കൂട്ടം പോലെയുള്ള ശല്യമാകുന്ന ഇടങ്ങള്‍ വായനയെ ബോറടിപ്പിക്കും. ശാന്തമായി സ്ഥലങ്ങളാണ് തെരഞ്ഞെടുക്കേണ്ടത്. മതിയായ പ്രകാശമുള്ള സ്ഥലവുമായിരിക്കണം. കണ്ണിനോട് 15 ഇഞ്ച് അകലത്തിലാണ് പുസ്തകം പിടിക്കേണ്ടത്.

C) വായനയെ സാമൂഹികവത്ക്കരിക്കുക

വായന അത് ഏകാന്തമായ കൈവശപ്പെടുത്തലോ അനുകരണമോ ഒളിച്ചോട്ടമോ അല്ല. വായനാനുഭവങ്ങള്‍ മറ്റുള്ളവര്‍ക്ക്ു കൂടി പ്രയോജനപ്പെടുന്നതാവണം. വായിച്ച പുസ്തകത്തെ കുറിച്ച് കൂട്ടുകാര്‍ക്കിടയില്‍ പങ്കു വെ്ക്കുകയും പുതിയ പുസ്തകങ്ങളെ കുറിച്ചുള്ള പരസ്പര ചര്‍ച്ചകളും വായന വര്‍ധിക്കാന്‍ ഇടയാക്കും. 

D) കുടംബാംഗങ്ങളെയും വായനക്കാരാക്കുക

education,learning,skill,best student,ways to best student,reading skill, good reader,


വീട്ടിലെ ചെറിയ കുട്ടികള്‍ മുതിര്‍ന്നവരെ അനുകരിച്ചാണ് വളര്‍ന്നു വരുന്നത്. മുതിര്‍ന്നവര്‍ വായനയോട് അതിയായ താല്‍പര്യമുള്ളവരാണെങ്കില്‍ കുട്ടികളും വായനയോട് താല്‍പര്യം കാണിക്കും. കഥാ പുസ്തകങ്ങളും ചിത്രകഥകളും കാണിച്ച് കൊടുത്തും വായിച്ചു കേള്‍പിച്ചും അവര്‍ക്ക് വായനയില്‍ താല്‍പര്യം വരുത്താം. 


3. റീഡിംഗ് മെറ്റീരിയല്‍സിന്റെ ഉപയോഗം

A) പ്രാദേശിക ലൈബ്രറി സന്ദര്‍ശിക്കുക

education,learning,skill,best student,ways to best student,reading skill, good reader,

നിരവധി മേഖലകളെ ബന്ധപ്പിക്കുന്ന പുസ്തകങ്ങളുടെ ലോകമാണ് ലൈബ്രറികള്‍. മെമ്പര്‍ഷിപ്പോ പ്രൂഫോ നല്‍കി ലൈബ്രറികളില്‍ അംഗമാകാന്‍ സാധിക്കും. കൃത്യമായ ഇടവേളകളില്‍ ലൈബ്രറികള്‍ സന്ദര്‍ശിക്കുകയും മറ്റുള്ളവരുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്ത് വായന മെച്ചപ്പെടുത്തുക.

B) ബുക്‌സ്റ്റോളുകള്‍

ലൈബ്രറികള്‍ക്ക് നമ്മുടെ താല്‍പര്യങ്ങളെ പൂര്‍ണമായി തൃപ്തിപ്പെടുത്താന്‍ സാധ്യമല്ല. നിശ്ചയിച്ച പുസ്തകങ്ങള്‍ മറ്റുള്ളവരുടെ കൈവശമാവാനും സാധ്യതയുണ്ട്. ടൗണുകളിലോ ഓണ്‍ലൈന്‍ വഴിയോ ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ വരുത്തി വായന ആരംഭിക്കുക. സമയം പാഴാക്കി കളയരുത്. വഴിയോരങ്ങളിലും പഴയ പുസ്തകക്കടകളിലും അനന്തമായ വായനയുടെ പുസ്തകങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടാവും. ഒരുപക്ഷേ തുച്ഛമായ വിലയില്‍ സ്വന്തമാക്കാനും വഴിയോര കടകള്‍ നമ്മെ സഹായിക്കും. 

1 تعليقات

إرسال تعليق

أحدث أقدم