സ്‌കൂളിൽ മിടുക്കനാവാനുള്ള 4 വഴികള്‍ | 4 Qualities of a Good Student



സ്‌കൂളിലെ മിടുക്കനായി മാറാനും ഭാവി സുരക്ഷിതമാക്കാനും ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല. സ്‌കൂളിലെ ഏറ്റവും മിടക്കുനായി മാറാന്‍ സാധിക്കുന്ന ചില വഴികളാണ് വിവരിക്കുന്നത്. ചിന്തിക്കുമ്പോള്‍ പ്രയാസം തോന്നുന്നത് സ്വാഭാവികം. എന്നാല്‍ ഈ മാര്‍ഗങ്ങള്‍ പകര്‍ത്തി നോക്കൂ. ഏവരാലും അംഗീകരിക്കപ്പെടാനും മികച്ച കരിയര്‍ സ്വന്തമാക്കാനും സാധിക്കും. ടീച്ചര്‍ക്ക് നല്ല അഭിപ്രായം തോന്നിക്കുക, ക്ലാസുകളില്‍ കൃത്യമായി പങ്കെടുക്കുക, നല്ല പഠന ശീലം വളര്‍ത്തുക, മാര്‍ക്ക് മെച്ചപ്പെടുത്തുക, സ്‌കൂളിലെ പാഠ്യേതര പരിപാടികളില്‍ പങ്കെടുക്കുക തുടങ്ങിയ ചില മാര്‍ഗങ്ങള്‍ നിങ്ങളെ സ്‌കൂളിലെ മികച്ച വിദ്യാര്‍ത്ഥിയാക്കും.


1. ക്ലാസില്‍ പങ്കെടുക്കുക

A) കാരണമില്ലാതെ ക്ലാസ് ലീവാക്കാതിരിക്കുക

ക്ലാസുകളില്‍ പങ്കെടുത്ത് പഠനം നടത്തുന്നത് മികവിനു കാരണമാണ്. കൂടാതെ സംശനിവാരണങ്ങളും ചോദ്യങ്ങളും ടീച്ചറില്‍ മതിപ്പു തോന്നിക്കും. ക്ലാസുകളില്‍ കൃത്യമായി പങ്കെടുത്താല്‍ പഠനവും മെച്ചപ്പെടും. 

* ക്ലാസുകളില്‍ വൈകി വരാതെ നേരത്തെ തന്നെ എത്തുന്നത് നിങ്ങളുടെ ക്ലാസിനോടുള്ള പ്രതിബദ്ധതയെ അടയാളപ്പെടുത്തുന്നു. 

* അസുഖം വരുന്ന സമയത്ത് ടീച്ചറെ ബന്ധപ്പെട്ട് ലീവ് എടുക്കുകയും വര്‍ക്ക് ചെയ്യാനുള്ളതും മറ്റു ക്ലാസിനെ കുറിച്ചുള്ള കാര്യങ്ങള്‍ അന്വേഷിക്കുകയും വേണം. 

B) ക്ലാസില്‍ ആവശ്യമുള്ളതെല്ലാം കൈവശം വെക്കുക

വീട്ടില്‍ നിന്നും സ്‌കൂളിലേക്ക് പുറപ്പെടും മുമ്പ് ബാഗില്‍ ആവശ്യമുള്ള പുസ്തകങ്ങളും മറ്റും എടുത്തുവെന്ന് പരിശോധിക്കുകയും ഉറപ്പ് വരുത്തുകയും ചെയ്യുക. പേനയും പെന്‍സിലുമില്ലാതെ സ്‌കൂളില്‍ പോകുന്നത് ക്ലാസിനോടുള്ള നിങ്ങളുടെ വൈമനസ്യമാണ് കാണിക്കുന്നത്. 

* ഓരോ വിഷയങ്ങള്‍ക്കും വ്യത്യസ്ഥ ഉപകരണങ്ങളാണ് വേണ്ടി വരിക. ടാബ്‌ലെറ്റ്, ലാപ്‌ടോപ്, കാല്‍കുലേറ്റര്‍ തുടങ്ങി ഏതെങ്കിലും ഉപകരണങ്ങള്‍ സ്‌കൂളില്‍ കൊണ്ടുവരേണ്ടതുണ്ടെങ്കില്‍ നേരത്തെ ടീച്ചറുമായി അന്വേഷിച്ചു മനസ്സിലാക്കണം. 

* അഥവാ വല്ലതും മറന്നു സ്‌കൂളിലെത്തിയാല്‍ ടീച്ചറെ കണ്ട് ക്ഷമ ചോദിക്കുകയും പരിഹാരം കാണുകയും ചെയ്യുക.

C) ക്ലാസെടുക്കും മുമ്പ് വിഷയം മനസ്സിലാക്കി വെക്കുക

ഓരോരുത്തര്‍ക്കും അവരുടേതായ കളികളും മറ്റു വിഷയങ്ങളുമുണ്ടായിരിക്കും. എന്നാല്‍ ക്ലാസിനു മുമ്പ് തന്നെ വിഷയവും ക്ലാസ് ഭാഗവും മനസ്സിലാക്കി വെച്ചാല്‍ മാനസിക ഊര്‍ജം കൈവരികയും പഠിക്കാന്‍ മനസ്സ് വരികയും ചെയ്യും. 

D) കൃത്യമായി നോട്ടുകള്‍ തയ്യാറാക്കുക

ടീച്ചര്‍ എടുക്കുന്ന ഭാഗങ്ങള്‍ കൃത്യമായി നോട്ട് തയ്യാറാക്കണം. ലെക്ച്വര്‍ നോട്ട് വളരെ നല്ലതാണ് ക്ലാസ് നോട്ടിനു പുറമേ ക്ലാസില്‍ ടീച്ചര്‍ പറയുന്ന പ്രധാന ഭാഗങ്ങള്‍ എഴുതി വെക്കുന്നത് കാര്യങ്ങള്‍ കൂടുതല്‍ മനസ്സിലാക്കാനും പരീക്ഷക്കു പഠിക്കാന്‍ എളുപ്പമാവുകയും ചെയ്യും. 

നോട്ട് തയ്യാറാക്കുമ്പോള്‍ പ്രധാന ഹെഡിംഗുകളും തിയതികളും പേരുകളും പ്രത്യേകം തന്നെ എഴുതി രേഖപ്പെടുത്തുക. നോട്ടകള്‍ തയ്യാറാക്കുന്നതും അതുപയോഗിച്ച് പഠിക്കുന്നതും നല്ല് മാര്‍ക്ക് ലഭിക്കാന്‍ പ്രധാനമാണ്. 

E) സംശയനിവാരണം നടത്തുക

പുതിയ കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ഒട്ടനവധി സംശയങ്ങള്‍ മനസ്സില്‍ ഉടലെടുക്കാറുണ്ട്. അത് പഠിക്കാനുള്ള നിങ്ങളുടെ മനസ്സിന്റെ തെളിവാണ്. ക്ലാസില്‍ വെച്ചോ ശേഷമോ ടീച്ചറോട് ചോദിച്ച് മനസ്സിലാക്കണം. ക്ലാസില്‍ വെച്ച് ചോദിക്കുകയാണെങ്കില്‍ സഹപാഠികള്‍ക്കു കൂടി പഠിക്കാനാവും. 

ചോദിക്കാന്‍ മടിയോ പേടിയോ ആണെങ്കില്‍ ക്ലാസിനു ശേഷം ഒറ്റക്ക് പോയി സംശയം ദൂരീകരിക്കാന്‍ ശ്രമിക്കണം. 


2. പഠനശീലം മെച്ചപ്പെടുത്തുക



A) പഠനത്തിന് സമയം നിശ്ചയിക്കുക

സ്‌കൂളിലെ പോലെ ഒരു ടൈംടേബിള്‍ വീട്ടിലും ആവശ്യമാണ്. പഠിക്കാനും എഴുതാനും സമയം നിശ്ചയിച്ച് ശീലമാക്കണം. വൈകുന്നേരമോ രാവിലെയോ നിങ്ങള്‍ക്കനുയോജ്യമായ ഒരു സമയം തെരഞ്ഞെടുക്കുക. ആ സമയത്ത് മറ്റൊന്നിലും ഏര്‍പ്പെടാതെ പഠനത്തിലും എഴുത്തിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക.

ഏതെങ്കിലും ദിവസങ്ങളില്‍ ഹോം വര്‍ക്കുകളോ പഠിക്കാനുള്ള ഭാഗം കുറവോ ആണെങ്കിലും ആദ്യ പാഠങ്ങളില്‍ കൂടി കണ്ണോടിക്കുക. നോട്ടുകള്‍ ശ്രദ്ധിക്കുക. 

B) പഠനസൗഹൃദ സ്ഥലം തെരഞ്ഞെടുക്കുക

വീട്ടില്‍ ബെഡ്‌റൂം, ഹാള്‍, സിറ്റ്ഔട്ട് പോലെ പല ഇടങ്ങളും പരിശോധിച്ച് കൂടുതല്‍ പഠിക്കാന്‍ സാധിക്കുന്ന സ്ഥലം കണ്ടെത്തുക. പഠനത്തെ ബാധിക്കുന്ന ശബ്ദങ്ങളോ മറ്റോ ഒന്നും ഉണ്ടാവാത്ത സ്ഥലമാവണം തെരഞ്ഞെടുക്കേണ്ടത്. പഠിക്കുന്ന സ്ഥലത്തേക്ക് മൊബൈല്‍, ടാബ് മറ്റു ഡിവൈസുകള്‍ കൊണ്ടുപോവരുത്. 

C) എല്ലാ ദിവസവും പഠനം നടത്തുക

സ്ഥിരമായ പഠനം തീര്‍ച്ചയായും വിജയത്തിലേക്ക് എത്തിക്കും. പഠനത്തിന് നിശ്ചയിച്ച സമയത്ത് മറ്റൊന്നിലും ഏര്‍പ്പെടരുത്. ടെക്സ്റ്റ് വായിക്കുക, നോട്ട് പരിശോധിക്കുക, ചാര്‍ട്ടുകള്‍ തയ്യാറാക്കുക, അസൈമെന്റ് വര്‍ക്കുകള്‍ ചെയ്യുക. 

കൃത്യമായ പഠനവും മെറ്റീരിയല്‍സും പരീക്ഷക്ക് നല്ല മാര്‍ക്ക് ലഭിക്കാന്‍ സഹായിക്കും.

D) വര്‍ക്ക് പ്ലാന്‍ തയ്യാറാക്കുക

വലിയ കുറിപ്പുകളും, അസൈന്‍മെന്റുകളും, പ്രോജക്ടുകളും നോട്ടുകളും കാണുമ്പോള്‍ പഠിക്കാന്‍ പ്രയാസം തോന്നാറുണ്ട്. അതുപോലെ പല വിഷയങ്ങളിലും അസൈമെന്റ് തയ്യാറാക്കാന്‍ ആവശ്യപ്പെടുമ്പോള്‍ അനുവദിക്കപ്പെട്ട ദിവസങ്ങളില്‍ കൃത്യമായ പ്ലാന്‍ തയ്യാറാക്കി സമയം നിശ്ചയിച്ച് ചെയ്യുകയാണ് വേണ്ടത്. അവസാനത്തേക്ക് മാറ്റി വെച്ചാല്‍ വലിയ ഭാരമായി മാറും. 

ഇനി ക്ലാസില്‍ എന്തെങ്കിലും നിര്‍മിക്കാനാണ് പറഞ്ഞതെങ്കില്‍ ആദ്യ ദിവസം വിഷയത്തെ പഠിക്കാനും അടുത്ത ദിവസം അവശ്യ സാധനങ്ങള്‍ സംഘടിപ്പിക്കാനും തുടങ്ങി സമയം ഷെഡ്യൂള്‍ ചെയ്യുക.


3. ഗ്രേഡ് മെച്ചപ്പെടുത്തുക



A) പഠന സാമഗ്രികള്‍ ക്രമീകരിക്കുക

പുസ്തകങ്ങള്‍, അസൈമെന്റുകള്‍, പേന മറ്റു വസ്തുക്കള്‍ എല്ലാം അടുക്കും ചിട്ടയോടെയമാണ് വെക്കേണ്ടത്. ഫോട്ടോകളും വീഡിയോകളും ഡോക്യുമെന്റുകളും കൃത്യമായി ഫോള്‍ഡെറുകളില്‍ സൂക്ഷിക്കുന്നത് പോലെ പുസ്തകങ്ങളും കൃത്യമായ സ്ഥലത്ത് തന്നെയാണ് വെക്കേണ്ടത്. 

B) വര്‍ക്കുകള്‍ കൃത്യസമയത്ത് സമര്‍പ്പിക്കുക

ക്ലാസില്‍ ടീച്ചര്‍ പല തരത്തിലുള്ള വര്‍ക്കുകളും ചെയ്ത് വരാന്‍ പറയാറുണ്ട്. അസൈന്‍മെന്റുകളും ഹോംവര്‍ക്കുകളും കൃത്യമായി ചെയ്യുകയും കൃത്യ സമയത്ത് തന്നെ ടീച്ചര്‍ക്ക് സബ്മിറ്റ് ചെയ്യുകയും വേണം. അസുഖമോ മറ്റോ കാരണം വൈകിയാല്‍ ടീച്ചറെ കണ്ട് കാര്യങ്ങള്‍ ബോധിപ്പിക്കുകയും ചെയ്യണം. 

C) പഠനഗ്രൂപ്പുകളില്‍ ചേരുക

സഹപാഠികള്‍ക്കൊപ്പം പഠിക്കുന്നത് കൂടുതല്‍ പഠിക്കാനും മനസ്സിലാക്കാനും സഹായിക്കും. പരസ്പരം അറിവുകള്‍ പങ്കുവെച്ച് പഠിക്കുന്നത് മഹത്തായ കാര്യമാണ്. പുതിയ കാലത്ത് വീട്ടിലെത്തിയാലും സോഷ്യല്‍ മീഡിയ ആപ്പ് വഴി പഠനഗ്രൂപ്പുകള്‍ തയ്യാറാക്കി പഠനം തുടരുക.


4. സ്‌കൂളിലെ പാഠ്യേതര പരിപാടികളില്‍ പങ്കെടുക്കുക


A) സ്റ്റിയൂഡന്റ് കൗണ്‍സിലില്‍ പങ്കെടുക്കുക

സ്‌കൂളുകളിലും കോളേജുകളിലും ഗ്രൂപ്പുകളും ക്ലബുകളും വിദ്യാര്‍ത്ഥി കൂട്ടായ്മകളും രൂപീകരിക്കാറുണ്ട്. ഇഷ്ടപ്പെട്ട ഗ്രൂപ്പുകളില്‍ ജോയിന്‍ ചെയ്യുകയും പ്രവര്‍ത്തിക്കുകയും വ്യക്തിത്വത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. സ്‌കൂളിനും വിദ്യാര്‍ത്ഥികള്‍ക്കും പ്രയോജനകരമായ കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുക. 

B) സ്‌പോര്‍ട്‌സ് മത്സരങ്ങളില്‍ പങ്കടുക്കുക

സ്‌കൂളുകളില്‍ ഓരോ കാലയളവിലും കലോത്സവങ്ങളും സ്‌പോര്‍ട്‌സ് മത്സരങ്ങളും സംഘടിപ്പിക്കുമ്പോള്‍ നോക്കിനില്‍ക്കാതെ നമ്മുടെ കഴിവിനനുസരിച്ചുള്ള പരിപാടികളില്‍ പങ്കെടുക്കാന്‍ ശ്രമിക്കണം. വിജയവും തോല്‍വിയും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ ഉള്‍ക്കൊള്ളുകയും അംഗീകരിക്കുകയും ചെയ്യുക. കഴിവു പ്രോത്സാഹിപ്പിക്കാന്‍ നല്ല ട്രൈയിനിയുടെ സഹായം തേടുകയും ചെയ്യാവുന്നതാണ്. 

Post a Comment

أحدث أقدم