അംഗീകരിക്കപ്പെടുക എന്നത് വലിയ കാര്യമാണ്. രക്ഷിതാക്കളുടെയും അധ്യാപകരുടെയും കൂട്ടുകാരുടെയും അംഗീകാരം ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ ചില ടിപ്‌സുകള്‍ ഇവിടെ പങ്കുവെക്കുകയാണ്. വ്യത്യസ്ഥമായ മാര്‍ഗങ്ങളിലൂടെ നമുക്ക് ക്ലാസിലെ തന്നെ മികച്ച വിദ്യാര്‍ത്ഥിയാകാന്‍ സാധിക്കും. അതിനു വേണ്ട ആദ്യ കാര്യം സ്വയം മാറ്റത്തിന് വിധേയമാകുക എന്നതാണ്. ഒരുപാട് മാര്‍ക്കും ഗ്രേഡും വാങ്ങുന്നതിലപ്പുറമാണ് നല്ല വ്യക്തിയായി മാറുന്നത്.
1. പഠനത്തിന് പ്രാമുഖ്യം നല്‍കുക.
A) ശരീരവും മനസ്സും പഠനത്തിനു വേണ്ടി സജ്ജമാക്കുക.
നല്ല വിദ്യാര്‍ത്ഥിയായി മാറാന്‍ വേണ്ട പ്രധാന കാര്യമാണ് പഠനം. പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മറ്റു ചില കാര്യങ്ങള്‍ കൂടി പരിഗണിക്കേണ്ടതുണ്ട്. ശരീരത്തിന് ഉറക്കം അനിവാര്യമാണ്. പകല്‍ ഭക്ഷണ ശേഷം നിങ്ങള്‍ക്ക് ഉറക്കം വരുന്നെങ്കില്‍ രാത്രി മതിയായ ഉറക്കം നിങ്ങള്‍ക്ക് കിട്ടുന്നില്ല എന്നതാണ് അര്‍ത്ഥം. ഒരു ദിവസം 8 മണിക്കൂറെങ്കിലും ഒരാള്‍ ഉറങ്ങിയിരിക്കണം.
മറ്റൊരു കാര്യം ഭക്ഷണ ക്രമമാണ്. കൃത്യമായ സമയത്ത് ഭക്ഷണം ശീലിക്കണം. ചിപ്‌സ്, കാന്‍ഡി, ബര്‍ഗര്‍ പോലോത്ത ജങ്ക്‌സ് ഫുഡ് ആണ് നിങ്ങള്‍ കഴിക്കുന്നതെങ്കില്‍ ശരീത്തിന് നന്നായി പ്രവര്‍ത്തിക്കാനാവില്ല. നല്ല വിദ്യാര്‍ത്ഥിയാവാന്‍ പഴങ്ങളും പച്ചക്കറികളും പ്രോട്ടീനടങ്ങിയിട്ടുള്ള ഭക്ഷണവും ശീലമാക്കണം.
ധാരാളം വെള്ളം നിത്യവും കുടിക്കണം. ശരീരത്തിനും ബുദ്ധിക്കും അതിന്റെ ശരിയായ പ്രവര്‍ത്തനത്തിന് പ്രധാന ഘടകമാണ് വെള്ളം. ചിലര്‍ക്ക് മറ്റുള്ളവരേക്കാള്‍ വെള്ളം കുടിക്കേണ്ടി വരും. ശരീര പ്രകൃതിയനുസരിച്ച് ഡോക്ടര്‍മാരുടെ സഹായത്തോടെ വെള്ളം കുടി നിത്യമാക്കല്‍ അനിവാര്യമാണ്.
B) അനുയോജ്യമായ പഠന രീതി തെരഞ്ഞെടുക്കുക
എല്ലാവരും വ്യത്യസ്ഥമായ രൂപത്തിലാണ് പഠനത്തെ സമീപിക്കുന്നത്. ഏത് രൂപത്തിലുള്ള പഠനമാണ് നിങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്പെടുന്നതെന്ന് മനസ്സിലാക്കുകയും ആ രീതി സ്വീകരിക്കുകയും വേണം. വീട്ടിലെ പഠനവും സ്‌കൂളിലെ പഠനവും വ്യത്യസ്ഥമാണ്. ഒറ്റക്കിരുന്ന് പഠിക്കാന്‍ സാധിക്കുന്നവരും ടീച്ചര്‍മാരുടെ സഹായത്തോടെ പഠിക്കാന്‍ സാധിക്കുന്നവരും നമ്മുടെ കൂട്ടത്തിലുണ്ട്. പഠനരീതികള്‍ വ്യത്യസ്ഥമാണ്.
ഉദാഹരണം നിങ്ങള്‍ക്ക് ചാര്‍ട്ട്, ഫോട്ടോ, വീഡിയോ പോലെയുള്ള വഴികളില്‍ പെട്ടെന്ന് പഠനം സാധിക്കുന്നുവെങ്കില്‍ നിങ്ങള്‍ ഒരു visual learner ആണ്. അതായത് കണ്ട് കാര്യങ്ങള്‍ പഠിക്കുന്ന വ്യക്തിയാണ്. അപ്പോള്‍ പഠനത്തിന് കൂടുതല്‍ ചാര്‍ട്ടുകളെയും ഫോട്ടാകളെയും ആശ്രയിക്കുന്നതാണ് ഉത്തമം.
ഇനി പാട്ട് രൂപത്തിലോ പദ്യ രൂപത്തിലോ ഉള്ള കാര്യങ്ങള്‍ കൂടുതല്‍ മനസ്സിലാവുകയും പെട്ടെന്ന് ഗ്രഹിക്കാന്‍ സാധിക്കുന്നുവെങ്കില്‍ നിങ്ങള്‍ ഒരു auditory learner ആണ്. അതായത് കേള്‍വിയിലൂടെ പഠിക്കാന്‍ കഴിവുള്ള വ്യക്തിയാണെന്നര്‍ത്ഥം. ക്ലാസുകള്‍ റെക്കോര്‍ഡ് ചെയ്ത് വീട്ടില്‍ സ്വസ്ഥമായിരുന്നുള്ള പഠനം നിങ്ങള്‍ക്ക് കൂടുതല്‍ ഫലപ്രദമാകും.
പഠനത്തിന്റെ മറ്റൊരു രീതി ചലനാത്മക പഠനമാണ്. ക്ലാസുകളില്‍ നാം പലപ്പോഴും ഒരേ ഇരുത്തവും മറ്റൊരിടത്തേക്ക് സ്ഥാനം മാറാനോ ചലിക്കാനോ ആവാതെ പഠനത്തില്‍ ശ്രദ്ധിക്കാന്‍ സാധിക്കാത്തവരുണ്ട്. അവര്‍ വീട്ടില്‍ നടന്നോ മറ്റോ പഠന രീതി സ്വീകരിക്കുന്നവരാകാം. അവരാണ് kinesthetic learner. അതായത് ശരീരത്തിന്റെ ചലനം പഠനത്തെ സ്വാധീനിക്കുന്നവര്‍. അവര്‍ക്ക് നിശ്ചമായി ഇരുന്ന് പഠിക്കുന്നതിനേക്കാള്‍ ചലനാത്മക പഠനം സ്വീകരിക്കാവുന്നതാണ് നല്ലത്.
C) ശ്രദ്ധ കൊടുക്കുക
ഏത് ക്ലാസിലെയും മികച്ച വിദ്യാര്‍ത്ഥിയാകാനുള്ള പ്രധാന കാര്യമാണ് ക്ലാസില്‍ പൂര്‍ണ ശ്രദ്ധ നല്‍കല്‍. ക്ലാസില്‍ ശ്രദ്ധിക്കാന്‍ കഴിയാത്ത ഭാഗങ്ങള്‍ പിന്നീടുള്ള പഠനത്തെ പ്രയാസകരമാക്കും. മറ്റു ചിന്തകളെയും പ്രവര്‍ത്തനങ്ങളും നിര്‍ത്തി വെച്ച് ക്ലാസ് ശ്രദ്ധിക്കാന്‍ ശ്രമിക്കുക. ക്ലാസില്‍ മനസ്സിലാവാത്ത കാര്യങ്ങള്‍ അപ്പോള്‍ തന്നെ സംശയ നിവാരണം ചെയ്യേണ്ടതാണ്.
D) നോട്ടുകള്‍ എഴുതുന്ന രൂപം
പഠനത്തെ കൂടുതല്‍ എളുപ്പമാക്കുന്ന ഘടകമാണ് നോട്ട് എഴുത്ത്. ക്ലാസ് എടുക്കുന്ന സമയത്ത് എല്ലാം എഴുതിയെടുക്കുന്നത് പ്രായോഗികമല്ല. എന്നാല്‍ ക്ലാസിലെ പ്രധാന പോയിന്റുകള്‍ മാത്രം എഴുതിയെടുത്ത് പഠിക്കാനാണ് ശ്രദ്ധിക്കേണ്ടത്. ക്ലാസ് നോട്ടുകള്‍ നമുക്ക് അനുയോജ്യമായ രീതിയില്‍ എഴുതിയെടുത്താല്‍ പിന്നീടുള്ള പഠനത്തിന് അത് വളരെ ഉപകാരപ്രമദാകും.
E) കൃത്യമായി ഹോം വര്‍ക്കുകള്‍ പൂര്‍ത്തിയാക്കുക.
ഓരോ ദിവസവും ടീച്ചേഴ്‌സ് നല്‍കുന്ന ഹോം വര്‍ക്കുകള്‍ മറ്റൊരു സമയത്തേക്ക് മാറ്റിവെക്കരുത്. കൃത്യമായി അന്നുതന്നെ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കുക. ക്ലാസിലെ മികച്ച വിദ്യാര്‍ത്ഥിയല്ലെങ്കില്‍ പോലും മറ്റുള്ളവരുടെ സഹോയത്തെടെയങ്കിലും കൃത്യമായി വര്‍ക്കുകള്‍ ചെയ്തിരിക്കണം.
ആദ്യം വീട്ടില്‍ വര്‍ക്ക് ചെയ്യാന്‍ കൃത്യമായ സമയം ക്രമീകരിക്കണം. വീട്ടിലെ നമ്മുടെ കളികള്‍ക്കും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും വര്‍ക്ക് സമയത്തെ നഷ്ടപ്പെടുത്താന്‍ ഇടവരരുത്.
വീട്ടിലെ ബഹളങ്ങളും മറ്റും ഇല്ലാത്ത ശാന്തമായ സ്ഥലം വര്‍ക്ക് ചെയ്യാന്‍ തെരഞ്ഞെടുക്കുക. ശബ്ദകോലാഹലങ്ങള്‍ നമുടെ ഏകാഗ്രത നഷ്ടപ്പെടത്താന്‍ ഇടയാകും.
F) പഠനത്തിനപ്പുറം കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിക്കുക
ക്ലാസുകളില്‍ ടീച്ചേഴ്‌സ് എടുക്കുന്നതും പുസ്തകത്തില്‍ ഉള്ളതുമായ കാര്യങ്ങള്‍ക്കപ്പുറം നമുക്ക് അന്വേഷിക്കുകയും അത് ക്ലാസില്‍ അവതരിപ്പിക്കാനുമായാല്‍ ടീച്ചേഴ്‌സിന്റെയും സഹപാഠികളുടെയും അംഗീകാരം ലഭിക്കാന്‍ കാരണമാവും.
ഉദാഹരണമായി ചരിത്ര പഠനമാണ് നിങ്ങള്‍ നടത്തുന്നതെങ്കില്‍ ലൈബ്രറി, യൂട്യൂബ്, ഇന്റര്‍നെറ്റ്, മറ്റു ഡോക്യുമെന്റുകള്‍ അന്വേഷിച്ച് വിഷയങ്ങളെ കൂടുതലായി മനസ്സിലാക്കാനും അവതരിപ്പിക്കാനും നിങ്ങള്‍ക്ക് സാധിക്കും. സ്‌കൂള്‍ പ്രവര്‍ത്തന സമയത്ത് മാത്രമല്ല, അവധിക്കാലവും പഠനത്തിന് സമയം മാറ്റിവെക്കണം. പഠനത്തോടുള്ള ബന്ധം നിലനിറുത്തുക എന്നത് അതിപ്രധാനമാണ്.
G) നേരത്തെ പഠിക്കുക
ക്ലാസില്‍ ഒരു പരീക്ഷ നടക്കുവാണെങ്കില്‍ തലേ ദിവസം പുസ്തകം എടുത്തു നോക്കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ ഉണ്ടെന്ന് മനസ്സിലായാല്‍ മനസ്സില്‍ പേടിയും ടെന്‍ഷനും വരാന്‍ കാരണമാകും. കഴിയുന്നതും ക്ലാസ് ടെസ്റ്റ് പ്രഖ്യാപിച്ച ശേഷം ഓരോ ദിവസവും ഓരോ ഭാഗം പഠിക്കുകുയം ആഴ്ചയില്‍ ഒന്നു കൂടി ഓര്‍ത്തിരിക്കുകയും വേണം. ടെസ്റ്റ് ദിവസം നേരത്തെ എണീറ്റ് തയ്യാറാക്കിയ പോയിന്റുകള്‍ മാത്രം അവസാന ദിവസം വായിക്കുക. നേരത്തെ തന്നെ പഠനം തുടങ്ങിയാലെ പരീക്ഷാ ഭാഗങ്ങള്‍ മുഴുവന്‍ പഠിക്കാനും പ്രയാസമുള്ള കാര്യങ്ങള്‍ കൂടുതല്‍ മനസ്സിലാക്കാനും സാധിക്കൂ. പരീക്ഷക്കു വരാന്‍ സാധ്യതയുള്ള ചോദ്യങ്ങള്‍ മനസ്സിലാക്കുന്നതും മുന്‍വര്‍ഷത്തെ ചോദ്യപ്പേപ്പറുകള്‍ സംഘടിപ്പിച്ച് നോക്കുന്നതും പരീക്ഷക്ക് നല്ല മാര്‍ക്ക് സ്‌കോര്‍ ചെയ്യാന്‍ എളുപ്പമാക്കും.
إرسال تعليق