അധ്യാപക യോഗ്യതാപരീക്ഷയുടെ (കെ-ടെറ്റ്) Kerala Teacher Eligibility Test (K-TET), വിജ്ഞാപനമായി.
❶ ലോവർ പ്രൈമറി വിഭാഗം
❷ അപ്പർ പ്രൈമറി വിഭാഗം
❸ ഹൈസ്‌കൂൾ വിഭാഗം
❹ സ്‌പെഷ്യൽ വിഭാഗം (ഭാഷാ-യു.പി. തലംവരെ/ സ്‌പെഷ്യൽ വിഷയങ്ങൾ-ഹൈസ്‌കൂൾ തലംവരെ)
➤ കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പരീക്ഷാതിയതി വിജ്ഞാപനത്തോടൊപ്പം പ്രസിദ്ധീകരിക്കുന്നതല്ല. പരീക്ഷയ്ക്ക് 20 ദിവസം മുമ്പ് പരീക്ഷാതിയതി പ്രഖ്യാപിക്കും.
➤ കെ-ടെറ്റ് മേയ് 2021 ന് അപേക്ഷിക്കുന്നതിനുള്ള ഓൺലൈൻ അപേക്ഷയും ഫീസും വെബ്‌പോർട്ടൽ വഴി 23/ 05/2021 വരെ സമർപ്പിക്കാം.
പരീക്ഷാഫീസ്
➤ ഒന്നിലധികം വിഭാഗങ്ങളിൽ അപേക്ഷിക്കുന്നവർ ഓരോന്നിനും 500 രൂപ വീതവും എസ്.സി/ എസ്.ടി/ പി.എച്ച്/ ബ്ലൈന്റ് വിഭാഗത്തിലുള്ളവർ 250 രൂപ വീതവും അടയ്ക്കണം.
➤ ഓൺലൈൻ, നെറ്റ്ബാങ്കിംഗ്, ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് എന്നിവ മുഖേന പരീക്ഷാഫീസ് അടയ്ക്കാം.
➤ ഒന്നോ അതിലധികമോ വിഭാഗങ്ങളിൽ ഒരുമിച്ച് ഒരു തവണ മാത്രമേ അപേക്ഷിക്കാനാകൂ.
➤ അപേക്ഷ സമർപ്പിച്ച് ഫീസ് അടച്ച് കഴിഞ്ഞാൽ തിരുത്തലുകൾ അനുവദിക്കില്ല.
➤ നോട്ടിഫിക്കേഷനിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അപേക്ഷിക്കുന്നതിനുമുമ്പ് ഡൗൺലോഡ് ചെയ്ത് വായിച്ചിരിക്കണം.
⛔ പേര്, ജനനതിയതി, കാറ്റഗറി, ജാതി, വിഭാഗം എന്നിവ ശ്രദ്ധയോടെ പൂരിപ്പിച്ച് നോട്ടിഫിക്കേഷനിൽ പറഞ്ഞ പ്രകാരം 19.10.2020 ന് ശേഷം എടുത്ത ഫോട്ടോ അപ്‌ലോഡ് ചെയ്യണം.
➤ വെബ്‌സൈറ്റിൽ നിന്നും ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യേണ്ട തിയതി പിന്നീട് അറിയിക്കും.
➤ ഓരോ വിഭാഗത്തിലും അപേക്ഷിക്കുവാനുള്ള യോഗ്യതയുടെ വിവരങ്ങൾ അടങ്ങിയ പ്രോസ്‌പെക്ടസ്, ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ വെബ്‌പോർട്ടൽലിൽ ലഭ്യമാണ്.
Post a Comment