പുതിയ ഭാഷ പഠിക്കാന്‍ 12 വഴികള്‍ | Language Learning tips

learning,education,improve language comprehension, language learning, new laguage learning,

മാതൃഭാഷക്കു പുറമേ മറ്റു വിദേശ ഭാഷകള്‍ കരസ്ഥമാക്കുക എന്നത് പലരും ആഗ്രഹിക്കുന്ന കാര്യമാണ്. പ്രത്യേകിച്ചും ലോക്ക്ഡൗണ്‍ സമയത്ത് വ്യത്യസ്ഥ കോഴ്‌സുകളും ഗ്രൂപ്പുകളും നിരവധി കാണാന്‍ സാധിക്കും. ഒഴിവ് സമയങ്ങള്‍ പ്രയോജനപ്പെടുത്തി ഭാഷ പഠിക്കാനുള്ള വിവിധ മാര്‍ഗങ്ങളാണ് ഇവിടെ വിവരിക്കുന്നത്. മറ്റു ഭാഷകള്‍ കേള്‍ക്കുമ്പോള്‍ മനസ്സിലാക്കാന്‍ പ്രയാസമനുഭവിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് മാത്രമല്ല, എല്ലാ ഭാഷാ പഠിതാക്കളും ആ പ്രയാസം നേരിടുന്നവരാണെന്ന് മനസ്സിലാക്കുക. 

1. ഭാഷ പ്രദേശവാസികളോട് സംസാരിക്കുക

improve language comprehension,language learning,education,learning,new laguage learning,

ഏത് ഭാഷയാണോ നിങ്ങള്‍ പഠിക്കാന്‍ അഗ്രഹിക്കുന്നുവെങ്കില്‍ ആദ്യം ചെയ്യേണ്ടത് ആ ഭാഷ മാതൃഭാഷയായി സംസാരിക്കുന്നവരോട് കൂട്ടുകൂടുക എന്നതാണ്. അവരോട് കൂടുതല്‍ സംസാരിക്കുക. നിങ്ങള്‍ മനസ്സിലാക്കാന്‍ പറ്റുന്ന രൂപത്തില്‍ സാവധനാം സംസാരിക്കാന്‍ പറയുക. 

ഉദാഹരണമായി ഒരു യൂണിവേഴ്‌സിറ്റിയില്‍ സ്പാനിഷ് ഭാഷ നിങ്ങള്‍ പഠിക്കുമ്പോള്‍ സ്പാനിഷ് നന്നായി സംസാരിക്കുന്നരുമായി കൂട്ടുകൂടുകയും അവരോടൊപ്പം സംസാരിക്കുകയുമാണ് ചെയ്യേണ്ടത്. സംസാരിക്കാനും ചാറ്റ് ചെയ്യാനും ആപ്പുകളോ സൈറ്റുകളോ ഉപയോഗിക്കാം.

മറ്റൊരു ഉദാഹരണം. വലിയ ടൗണിലാണ് നിങ്ങള്‍ ജീവിക്കുന്നതെന്ന് കരുതുക. വ്യത്യസ്ഥ ഭാഷകള്‍ സംസാരിക്കുന്നവര്‍ അവിടെയുണ്ടാകും. ഉറുദു പഠിക്കാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ ഉറുദു നന്നായി സംസാരിക്കുന്ന ദേശക്കാരുടെ കടയില്‍ പോയി സംസാരിക്കുകയും സാധനങ്ങള്‍ വാങ്ങുകയും ചെയ്യുക.

അതുപോലെ ഒരു ഭാഷ തന്നെ വ്യത്യസ്ഥമായി സംസാരിക്കുന്നവരുണ്ടാകും. മെക്‌സിക്ക, അര്‍ജന്റീന രാജ്യങ്ങളിലുള്ളവര്‍ സ്പാനിഷ് സംസാരിക്കുന്നത് വ്യത്യസ്ഥ രൂപത്തിലും ശബ്ദത്തിലുമാണ്. ഒരേ കാര്യം തന്നെ അവരോട് സംസാരിക്കാന്‍ ശ്രമിച്ചാല്‍ ഭാഷാ പഠനം കൂടുതല്‍ പ്രയോജനകരമാകും.

ആരോട് സംസാരിക്കുകയാണെങ്കിലും നാം ലജ്ജയും മടിയും കോംപ്ലക്‌സും തീര്‍ത്തും ഒഴിവാക്കണം.

2. ടിവി പരിപാടികളും മറ്റും സബ്‌ടൈറ്റില്‍സോടെ കാണുക

improve language comprehension,language learning,education,learning,new laguage learning,

കേള്‍വിയും വായനയും ഭാഷ പഠനത്തിന്റെ പ്രധാന ഭാഗമാണ്. വായിച്ചു കൊണ്ട് കേട്ടിരുന്നാല്‍ അത് പതിന്മടങ്ങ് ഫലം ചെയ്യും. പഠിക്കാനാഗ്രഹിക്കുന്ന ഭാഷയിലുള്ള ടി വി പ്രോഗ്രാമുകളും ഡോക്യമെന്ററികളും തെരഞ്ഞെടുക്കുക. അതിന്റെ സബ്‌ടൈറ്റില്‍സ് വായിച്ചു വീഡിയോയിലെ ഡയലോഗുകള്‍ ശ്രദ്ധിക്കുക. 

ഡോക്യുമെന്ററി, വീഡിയോ കളക്ഷനുകളും അവയുടെ സബ്‌ടൈറ്റില്‍സും ലഭിക്കുന്ന നിരവധി പ്ലാറ്റ്‌ഫോമുകള്‍ ഇന്ന് ലഭ്യമാണ്. ആമസോണ്‍, നെറ്റ്ഫഌക്‌സ് പോലെയുള്ള സ്ട്രീമിങ് സര്‍വീസുകളില്‍ നിരവധി കളക്ഷന്‍ ലഭ്യമാണ്.

3. മ്യൂസിക് വരികളോടൊപ്പം കേള്‍ക്കുക

improve language comprehension,language learning,education,learning,new laguage learning,

മ്യൂസിക് ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. എന്നാല്‍ കേള്‍ക്കുന്ന മ്യൂസിക് അവയുടെ ലൈന്‍സ് കൂടി വായിച്ചായാല്‍ ഭാഷയും പഠിയും. വ്യത്യസ്ഥ പ്രയോഗങ്ങളും ഭാഷവ്യതിയാനങ്ങളും പഠിക്കാന്‍ അത് സഹായിക്കുന്നു. 

4. പ്രാക്ടീസ് ചെയ്യാന്‍ ആപ്പുകള്‍ ഉപയോഗിക്കുക

ആപ്പ് സ്റ്റോറുകളില്‍ വ്യത്യസ്ഥ ഭാഷകള്‍ പഠിക്കാനുള്ള നിരവധി ആപ്പുകള്‍ ലഭ്യമാണ്. നിരവധി പ്രാക്ടീസ് ആക്ടിവിറ്റീസ് ഉള്ള ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് കൃത്യമായി പരിശീലക്കുന്നത് വളരെ പ്രയോജനപ്പെടും. duolingo പോലുള്ള ആപ്പുകള്‍ ദിവസവും ഉപയോഗിക്കുകയും പരിശീലിക്കുന്നതും ഭാഷ പഠനത്തെ മെച്ചപ്പെടുത്തും. rosetta stone, babbel, busuu ആപ്പുകളും ഉപകരിക്കും. ഓഡിയോ നല്ല പോലെ ശ്രദ്ധിച്ച് പ്രാക്ടീസ് ചെയ്യുക.

5. പോഡ്കാസ്റ്റുകള്‍ ശ്രദ്ധിക്കുക. 

improve language comprehension,language learning,education,learning,new laguage learning,

ഇന്റര്‍നെറ്റ് വഴിയുള്ള ദൃശ്യ ശ്രവ്യ വിവരങ്ങളുടെ പ്രക്ഷേപണമാണ് പോഡ്കാസ്റ്റ്. സംഭാഷണങ്ങള്‍ മനസ്സിലാക്കാനും ഉപയോഗിക്കാനും പോഡ്കാസ്റ്റുകള്‍ സഹായകമാണ്. spotify, youtube തുടങ്ങിയ ഓണ്‍ലൈന്‍ സ്ട്രീമിംഗ് സര്‍വീസുകളില്‍ നാം പഠിക്കാന്‍ ആഗ്രഹിക്കുന്ന ഭാഷയിലെ പോഡ്കാസ്റ്റ് തെരഞ്ഞെടുത്ത് ശീലിക്കുക. വീട്ടുജോലികളിലും മറ്റു ഏര്‍പ്പെടുമ്പോഴും നമുക്കിത് ചെയ്യാനാവും. 

6. ഓഡിയോ പകര്‍ത്തിയെഴുതുക

മനസ്സിലാക്കാന്‍ പ്രയാസകരമായ വാക്കുകളും ഫ്രൈസുകളും പഠിക്കാന്‍ ഇത് സഹായിക്കും. ഏകദേശം 20 സെക്കന്റുകള്‍ ഓഡിയോ കേള്‍ക്കുകയും അതൊരു പേപ്പറില്‍ പകര്‍ത്തി എഴുതാന്‍ ശ്രമിക്കുകയും ചെയ്യുക. ക്രമേണ സമയത്തിന്റെ ദൈര്‍ഘ്യം കൂട്ടി ശ്രമം തുടരുക. എഴുതുന്നത് അപ്പോള്‍ ശ്രദ്ധിക്കാതെ വേണം ചെയ്യാന്‍. അവസാനം ഓഡിയോ പോസ് ചെയ്ത് കേട്ടതും എഴുതിയതും ചെക്ക് ചെയ്യുക. 

മനസ്സിലാകാത്ത  വരികള്‍ വീണ്ടും വീണ്ടും കേള്‍ക്കുക. ഗൂഗിളിന്റെ സഹായത്തോടെ തെറ്റുകള്‍ തിരുത്തി ശ്രമം തുടര്‍ന്നു കൊണ്ടെയിരിക്കുക. fuentu പോലുള്ള സൈറ്റുകളില്‍ വ്യത്യസ്ഥ ഭാഷ ട്രാന്‍സ്‌ക്രിപ്റ്റ് ചെയ്യാനുള്ള ഒപ്ഷനുകള്‍ ഉപയോഗിക്കാം.

7. താല്‍പര്യമുള്ള പോഗ്രാമുകള്‍ കേള്‍ക്കുക

നമുക്ക് താല്പര്യമുള്ള മേഖലയിലെ വീഡിയോകളും ഓഡിയോകളും കൂടുതല്‍ കേള്‍ക്കുക. ആ മേഖലയോടുള്ള ബന്ധം കൊണ്ട് പ്രോഗ്രാമിന്റെ ഉള്ളടക്കം കൂടുതല്‍ മനസ്സിലാക്കാന്‍ എളുപ്പമാവും. ടെക്‌നോളജിയിലാണ് നിങ്ങളുടെ താല്പര്യമെങ്കില്‍ ടെക് വീഡിയോസ് കൂടുതലായി കാണുക. ക്രിക്കറ്റ് പോലുളള കായിക ഇനങ്ങളാണെങ്കില്‍ പഠിക്കാനാഗ്രഹിക്കുന്ന ഭാഷയില്‍ കമേന്ററികള്‍ കേള്‍ക്കുക.

8. വാക്കുകള്‍ ശ്രദ്ധിക്കുക

വീഡിയോ, അല്ലെങ്കില്‍ ഓഡിയോ കേട്ടിരിക്കുമ്പോള്‍ ഓരോ വാക്കുകളും ശ്രദ്ധിച്ചാല്‍ ഒരുപക്ഷേ പറയുന്ന ആശയം മനസ്സിലാക്കാന്‍ പറ്റാതെ വരും. ആദ്യം ആശയം ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുകയും എന്നിട്ട് കേള്‍ക്കുന്ന വാചകങ്ങളിലെ വാക്കുകള്‍ പഠിക്കാനും ശ്രമിക്കുക. 

9. സാവധാനം ശ്രവിക്കുക

വീഡിയോ, ഓഡിയോ കേള്‍ക്കുമ്പോള്‍ അവര്‍ അവരുടെ ഭാഷയിലായതിനാല്‍ കാര്യങ്ങള്‍ വേഗത്തില്‍ പറഞ്ഞു പോകാന്‍ സാധ്യതയുണ്ട്. ഓഡിയോ സ്പീഡ് കുറച്ച് കാണുകയാണെങ്കില്‍ ഓരോ വാക്കുകളും പ്രയോഗങ്ങളും അപ്പോള്‍ തന്നെ മനസ്സിലാക്കാനും പഠിക്കാനും സാധിക്കും. യൂട്യൂബിലെ സ്പീഡ് മോഡ് കുറച്ചാല്‍ സാവധാനം കേള്‍ക്കാനാവും. അതുപോലെ slow audio down എന്ന് ഗൂഗിള്‍ സെര്‍ച്ച് ചെയ്താല്‍ തന്നെയും നിരവധി സൈറ്റുകള്‍ ഓഡിയോ ഫയലുകള്‍ സ്പീഡ് കുറച്ച് കേള്‍പ്പിക്കുന്നവ കാണാനാവും. 

10. പ്രോഗ്രാമുകള്‍ വ്യത്യസ്ഥ രൂപത്തില്‍ കേള്‍ക്കുക

നമ്മള്‍ കേള്‍ക്കുന്ന പരിപാടികള്‍ എല്ലായ്‌പോഴും ഒരേ പോലെ കേള്‍ക്കാതെ വ്യത്യസ്ഥ രൂപത്തില്‍ ശ്രമിക്കുക. വീട്ടില്‍ ഇരുന്ന് ശ്രദ്ധിച്ച് ഒരു എപ്പിസോഡ് നിങ്ങള്‍ കേള്‍ക്കുകയാണെങ്കില്‍ അടുത്ത എപ്പിസോഡ് വാഹനമോടിക്കുമ്പോള്‍ കേള്‍ക്കാവുന്നതാണ്. ഇത്തരത്തില്‍ വിവിധ രൂപത്തിലെ കേള്‍വി ശ്രവണ ശക്തിയെ കൂട്ടാന്‍ സഹായിക്കുന്നു. 

11. പുസ്തകങ്ങള്‍, ടെക്സ്റ്റുകള്‍ വായിക്കുക

പുസ്തകങ്ങളും വായനയും ഭാഷ പഠനത്തിന്റെ പ്രധാന ഭാഗമാണ്. ഇംഗ്ലീഷ് പഠിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ ഇംഗ്ലീഷ് ഭാഷയിലെ നമുക്ക് ഇഷ്ടപ്പെട്ട വായനയുടെ പുസ്തകങ്ങള്‍ തെരഞ്ഞെടുത്ത് വായിച്ച് ശീലിക്കുക. അറിയാത്ത ഭാഗങ്ങള്‍ ഡിക്ഷണറിയുടെയോ ട്രാന്‍സ്ലേഷന്‍ ചെയ്‌തോ മറ്റുള്ളവരുടെ സഹായത്തോടെയോ കണ്ടെത്തി മനസ്സിലാക്കുക. വായന നിത്യമാക്കുക.

12. ഓരോ ദിവസവും പുതിയ പ്രയോഗങ്ങള്‍ പഠിക്കുക

ഭാഷാ പഠനം ഒരു ദിവസത്തെ പ്രവര്‍ത്തനം കൊണ്ട് ലഭിക്കുന്ന ഒന്നല്ല. അത് ക്രയാത്മകമായി ഉപയോഗിച്ച് ശീലിക്കുകയും ഭാഷാ അറിവിനെ നിത്യവും അപ്‌ഡേറ്റ് ചെയ്യുകയും വേണം. ഓരോ ദിവസവും നിരവധി വാക്കുകളും പ്രയോഗങ്ങളും കണ്ടെത്തുമ്പോള്‍ നമ്മുടെ അറിവിലേക്ക് അവയൊക്കെ ശേഖരിച്ച് വെക്കണം. ഭാഷാ പഠനത്തിന് കൃത്യമായ അപ്‌ഡേറ്റ് ആവശ്യമാണ്. 

Post a Comment

أحدث أقدم